Movie prime

കേസുകൾ കെട്ടിച്ചമച്ചാൽ മാധ്യമപ്രവർത്തകർ ഭയപ്പെട്ടു വീട്ടിലിരിക്കും എന്നാണോ കേന്ദ്രസർക്കാർ ധരിച്ചു വെച്ചിരിക്കുന്നതെന്ന് തോമസ് ഐസക്ക്

Thomas Issac കേസുകൾ തുരുതുരാ കെട്ടിച്ചമച്ചാൽ മാധ്യമപ്രവർത്തകർ ഭയപ്പെട്ടു വീട്ടിലിരിക്കും എന്നാണോ കേന്ദ്രസർക്കാർ ധരിച്ചു വെച്ചിരിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേസും ഭീഷണിയുമൊക്കെ തുരുതുരാ വരുമ്പോൾ എല്ലാവരും ഭയപ്പെട്ടു വീട്ടിലിരിക്കുമെന്നും തങ്ങൾക്കെതിരെ ആരും വാ തുറക്കില്ലെന്നുമാണ് കേന്ദ്രസർക്കാരും ബിജെപി നേതൃത്വവുമൊക്കെ ധരിച്ചു വെച്ചിരിക്കുന്നത്. ഭരണകൂട ഭീകരതയ്ക്കെതിരെ ഇതിലും കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയാണ് നമ്മുടെ സ്വതന്ത്ര മാധ്യമപ്രവർത്തനം വളർന്നുവന്നതെന്നും ഭീഷണിക്കു മുന്നിൽ പതറാതെയും പ്രലോഭനങ്ങൾക്കു വശംവദരാകാതെയും സ്വാഭിപ്രായധീരത ഉയർത്തിപ്പിടിക്കുന്ന എഡിറ്റർമാരും പത്രസ്ഥാപനങ്ങളും രാജ്യത്തുണ്ടെന്നും മന്ത്രി പറഞ്ഞു. Thomas Issac More
 
കേസുകൾ കെട്ടിച്ചമച്ചാൽ മാധ്യമപ്രവർത്തകർ  ഭയപ്പെട്ടു വീട്ടിലിരിക്കും എന്നാണോ കേന്ദ്രസർക്കാർ ധരിച്ചു വെച്ചിരിക്കുന്നതെന്ന് തോമസ് ഐസക്ക്

Thomas Issac
കേസുകൾ തുരുതുരാ കെട്ടിച്ചമച്ചാൽ മാധ്യമപ്രവർത്തകർ ഭയപ്പെട്ടു വീട്ടിലിരിക്കും എന്നാണോ കേന്ദ്രസർക്കാർ ധരിച്ചു വെച്ചിരിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേസും ഭീഷണിയുമൊക്കെ തുരുതുരാ വരുമ്പോൾ എല്ലാവരും ഭയപ്പെട്ടു വീട്ടിലിരിക്കുമെന്നും തങ്ങൾക്കെതിരെ ആരും വാ തുറക്കില്ലെന്നുമാണ് കേന്ദ്രസർക്കാരും ബിജെപി നേതൃത്വവുമൊക്കെ ധരിച്ചു വെച്ചിരിക്കുന്നത്. ഭരണകൂട ഭീകരതയ്ക്കെതിരെ ഇതിലും കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയാണ് നമ്മുടെ സ്വതന്ത്ര മാധ്യമപ്രവർത്തനം വളർന്നുവന്നതെന്നും ഭീഷണിക്കു മുന്നിൽ പതറാതെയും പ്രലോഭനങ്ങൾക്കു വശംവദരാകാതെയും സ്വാഭിപ്രായധീരത ഉയർത്തിപ്പിടിക്കുന്ന എഡിറ്റർമാരും പത്രസ്ഥാപനങ്ങളും രാജ്യത്തുണ്ടെന്നും മന്ത്രി പറഞ്ഞു. Thomas Issac

കർഷക സമരത്തെ അനുകൂലിച്ച്‌ വാർത്തകൾ നൽകുന്ന മാധ്യമ പ്രവർത്തകർക്കെതിരെ കേസുകൾ കെട്ടിച്ചമയ്ക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. രാജ് ദീപ് സർദേശായി, മൃണാൾ പാണ്ഡെ, വിനോദ് കെ ജോസ്, സിദ്ധാർഥ് വരദരാജൻ എന്നിവർക്കെല്ലാം എതിരെ ചുമത്തിയ കേസുകൾ കെട്ടിച്ചമച്ചതാണെന്ന് ഐസക്ക് ആരോപിച്ചു.

കർഷക സമരം റിപ്പോർട്ടു ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെ കേസു ചുമത്തി നിശബ്ദരാക്കാനുള്ള ബിജെപി സർക്കാരുകളുടെ നീക്കം അപലപനീയമാണ്. അക്ഷരാർഥത്തിൽ മാധ്യമപ്രവർത്തകരെ വേട്ടയാടുകയാണ് ബിജെപി സർക്കാരുകളും കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡൽഹി പൊലീസും. ഒമ്പത് മാധ്യമപ്രവർത്തകരുടെ പേരിൽ ഇതിനകം രാജ്യദ്രോഹക്കേസുകൾ ചുമത്തിക്കഴിഞ്ഞു. കർഷകർക്കനുകൂലമായി അഭിപ്രായം പറയുന്ന മുതിർന്ന മാധ്യമപ്രവർത്തകരെയും വേട്ടയാടാനുള്ള പട്ടികയിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു.

സമരകേന്ദ്രമായ സിൻഘുവിൽ കർഷകരെ കൈയേറ്റം ചെയ്ത ബിജെപിക്കാരുടെ ദൃശ്യങ്ങൾ പകർത്തിയ കാരവൻ മാസികയുടെ മൻദീപ് പൂണിയെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തു. ഓൺലൈൻ ന്യൂസ് ഇന്ത്യയിലെ ധർമ്മേന്ദ്ര സിംഗിനെയും കസ്റ്റഡിയിലെടുത്തു.കർഷക പ്രക്ഷോഭത്തിന്റെ സത്യസന്ധമായ വാർത്തകൾ ജനങ്ങളിലെത്തിച്ച മൻദീപ് കുറേ നാളായി സംഘപരിവാറിന്റെ നോട്ടപ്പുള്ളിയാണ്. പൊലീസുകാരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നൊക്കെയുള്ള കുറ്റങ്ങളാണ് മൻദീപിന്റെ ചുമലിൽ ചാർത്തിയിരിക്കുന്നത്.

മാധ്യമ പ്രവർത്തകരുടെ ആർജവത്തെയും വസ്തുതകളോടുള്ള ആഭിമുഖ്യത്തെയും രാജ്യദ്രോഹക്കേസു ചുമത്തി നിശ്ചേഷ്ടമാക്കിക്കളയാമെന്ന് കരുതുന്നവരോട് ഹാ കഷ്ടം എന്നേ പറയാനുള്ളൂ. ഈ അടിച്ചമർത്തൽ കാലത്തെയും ഭരണത്തെയും ഇന്ത്യ അതിജീവിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.