Movie prime

തൃശൂരിൽ എത്ര ഗുണ്ടകളുണ്ട് ? ലക്ഷം പേരൊക്കെ വരുമോ ?

Thrissur ഇത്രയേറെ ഗുണ്ടാസംഘങ്ങളുള്ള തൃശൂരിൽ പുതിയ ഏതൊരു സംഘവും വരുന്നത് പരസ്യമായി തങ്ങളിതാ രംഗത്തെത്തിയിരിക്കുന്നു എന്നു പ്രഖ്യാപിച്ചുകൊണ്ടാണ്. നാട്ടിൽ പരസ്യമായ ഭീഷണി, നടുറോട്ടിൽ ആയുധം വീശൽ, വീടാക്രമണങ്ങൾ എന്നിവ വഴി തങ്ങൾ എമണ്ടൻ സംഘമാണെന്ന് ബോധ്യപ്പെടുത്തി മാത്രമേ ഉപഭോക്താക്കളിൽ നിന്ന് (കൊട്ടേഷൻ നല്കുന്ന പ്രമുഖർ) ബിസിനസ് നേടിയെടുക്കാനാവൂ. അക്കാര്യം അപ്പോൾത്തന്നെ സ്പെഷ്യൽ ബ്രാഞ്ചു പൊലീസുകാർ അറിയുന്നുണ്ടാകാം. Thrissur തൃശൂരിലെ ഗുണ്ടാ വിളയാട്ടത്തെപ്പറ്റിയും ഇന്നലെ നടന്ന പൊലീസ് റെയ്ഡിനെ കുറിച്ചും പി ജെ ബേബിയുടെ ഫേസ് ബുക്ക് പോസ്റ്റ്…. More
 
തൃശൂരിൽ എത്ര ഗുണ്ടകളുണ്ട് ? ലക്ഷം പേരൊക്കെ വരുമോ ?

Thrissur
ഇത്രയേറെ ഗുണ്ടാസംഘങ്ങളുള്ള തൃശൂരിൽ പുതിയ ഏതൊരു സംഘവും വരുന്നത് പരസ്യമായി തങ്ങളിതാ രംഗത്തെത്തിയിരിക്കുന്നു എന്നു പ്രഖ്യാപിച്ചുകൊണ്ടാണ്. നാട്ടിൽ പരസ്യമായ ഭീഷണി, നടുറോട്ടിൽ ആയുധം വീശൽ, വീടാക്രമണങ്ങൾ എന്നിവ വഴി തങ്ങൾ എമണ്ടൻ സംഘമാണെന്ന് ബോധ്യപ്പെടുത്തി മാത്രമേ ഉപഭോക്താക്കളിൽ നിന്ന് (കൊട്ടേഷൻ നല്കുന്ന പ്രമുഖർ) ബിസിനസ് നേടിയെടുക്കാനാവൂ. അക്കാര്യം അപ്പോൾത്തന്നെ സ്പെഷ്യൽ ബ്രാഞ്ചു പൊലീസുകാർ അറിയുന്നുണ്ടാകാം. Thrissur

തൃശൂരിലെ ഗുണ്ടാ വിളയാട്ടത്തെപ്പറ്റിയും ഇന്നലെ നടന്ന പൊലീസ് റെയ്ഡിനെ കുറിച്ചും പി ജെ ബേബിയുടെ ഫേസ് ബുക്ക് പോസ്റ്റ്….

തൃശൂരിൽ ഇന്നലെ നടന്ന പൊലീസ് ഓപ്പറേഷനുകളിൽ നാടൻ ബോംബും വടിവാളുകളും മയക്കുമരുന്നും സഹിതം വീടുകളിൽ നിന്ന് പല ഗുണ്ടകളെയും പിടിച്ചു, മൊത്തം 119 പേരെ.

ഇനി ഇന്ന് ഈ ഗുണ്ടകളുടെ രക്ഷാധികാരികൾ(അവരിൽ രാഷ്ട്രീയ പാർട്ടി നേതാക്കളും അവരുടെ തൊഴിൽ ദാതാക്കളും ഉൾപ്പെടും) ഇടപെട്ട് എത്ര പേരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കും?ചിലരൊക്കെ കൊലപാതകം, ഭീഷണിപ്പെടുത്തൽ, വധശ്രമം, എന്നിവയടക്കം അമ്പതിലേറെ കേസുകളിൽ പ്രതികളാണത്രെ!
അത്തരക്കാർക്കൊക്കെ ജാമ്യമെടുത്ത് പുറത്ത് നിർബാധം “സമാധാനപരമായി ” തൊഴിലിലേർപ്പെടാൻ കഴിയുന്നു !! അപ്പോൾ ചോദ്യം വരുന്നു. തൃശൂരിൽ ഗുണ്ടകൾ എത്രയുണ്ട്? ലക്ഷം പേരൊക്കെ വരുമോ?

ഗുണ്ടകളെ പിടിക്കൽ ഏറ്റവും എളുപ്പമുള്ള പണിയാണ്. കാരണം ഇത്രയേറെ ഗുണ്ടാസംഘങ്ങളുള്ള തൃശൂരിൽ പുതിയ ഏതൊരു സംഘവും വരുന്നത് പരസ്യമായി തങ്ങളിതാ രംഗത്തെത്തിയിരിക്കുന്നു എന്നു പ്രഖ്യാപിച്ചുകൊണ്ടാണ്. നാട്ടിൽ പരസ്യമായ ഭീഷണി, നടുറോട്ടിൽ ആയുധം വീശൽ, വീടാക്രമണങ്ങൾ എന്നിവ വഴി തങ്ങൾ എമണ്ടൻ സംഘമാണെന്ന് ബോധ്യപ്പെടുത്തി മാത്രമേ ഉപഭോക്താക്കളിൽ നിന്ന് (കൊട്ടേഷൻ നല്കുന്ന പ്രമുഖർ) ബിസിനസ് നേടിയെടുക്കാനാവൂ. അക്കാര്യം അപ്പോൾത്തന്നെ സ്പെഷ്യൽ ബ്രാഞ്ചു പൊലീസുകാർ അറിയുന്നുണ്ടാകാം.
രംഗത്തുവരുന്നതിനു മുമ്പേ രാഷ്ട്രീയ സംരക്ഷണവും പൊലീസ് ബന്ധങ്ങളും ശരിയാക്കിയിരിക്കും. രംഗത്തിറങ്ങി നടത്തുന്ന ആദ്യ ആക്ഷന്റെ പേരിൽത്തന്നെ ഇടി കൊള്ളാനും അകത്തു പോകാനും ഒരു ഗുണ്ടാത്തലവനും താല്പര്യമുണ്ടാകില്ല.

കേരളത്തിൽ കള്ളക്കടത്തായി എത്തുന്ന സ്വർണത്തിൽ നല്ലൊരു പങ്കും തൃശൂരിലെത്തി ആഭരണങ്ങളാക്കപ്പെടുന്ന പരിപാടി, മാണിസാറൊക്കെ കനിഞ്ഞ്, 90-കൾ മുതലെ നികുതി വിമുക്തവും കണക്കുകൾക്ക് പുറത്തുമായിരുന്നു. അതിന്റെ വരവുപോക്കുകൾക്ക് വേണ്ടിയാണ് ഗുണ്ടാസംഘങ്ങൾ തഴച്ചുകൊഴുത്തത്. ഒപ്പം, ചില പൊലീസ് മേധാവികളുടെ പണം ബ്ലേഡ് കൊടുക്കുന്നതും ഗുണ്ടാ പ്രമാണികളായി. ഇന്നത് മയക്കുമരുന്നും കള്ളനോട്ടും മറ്റു നിരവധിയായ പരിപാടികളുമായി പടർന്നു പന്തലിച്ചിരിക്കുന്നു.

ചില സ്ഥലങ്ങളിൽ പുതിയൊരു കട തുടങ്ങാൻ ഗുണ്ടാ അനുമതി വേണം എന്നാണ് പലരും പറയുന്നത്.ഇന്നലെ ഗുണ്ടകൾ വീടുകളിൽ ഭയലേശമെന്യേ സൂക്ഷിച്ച മയക്കുമരുന്നും ആയുധങ്ങളുമാകുമോ പിടിച്ചെടുത്തത് ? പാടത്ത് കക്കൂസ് മാലിന്യ മടക്കം നിക്ഷേപിക്കൽ, നഗരഹൃദയങ്ങളിൽ പാടം മണ്ണിട്ടുനികത്തൽ തുടങ്ങിയ ബിസിനസുകൾ നടക്കണമെങ്കിൽ ഗുണ്ടകളില്ലാതെ പറ്റുമോ?

ഇറ്റലിയിലെ സിസിലിയാണ് ഗുണ്ടാസംഘങ്ങൾ ഭരണമേറ്റെടുത്ത നാടായി ഒരു കാലത്ത് ലോകത്ത് പേരെടുത്തത്. ഇന്ത്യയിൽ ഗാന്ധിജി ജനിച്ച പോർബന്തറാണ് ഇന്ന് അക്കാര്യത്തിൽ പേരെടുത്തത്. അതിനെ തൃശൂർ മറികടക്കുമെന്ന ഭയമൊന്നും തൃശൂർക്കാർക്കില്ല. എങ്കിലും ഒമ്പതു ദിവസത്തിൽ ഏഴു കൊലപാതകം എന്നതൊക്കെ ഒരു അതിരു കടക്കലാണ്.

കൊല്ലത്തിൽ കൃത്യമായ ഇടവേളകളിലായി വലിയ “ഭീതി” ഒഴിവാക്കിക്കൊണ്ട് ഒരമ്പതു കൊലപാതകം എന്ന രീതിയിൽ അതിനെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ വൻ വിജയമായി. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സ്പോൺസർഷിപ്പിൽ ഒരു മുപ്പത്, ബാക്കി പാർട്ടികളുടെ സ്പോൺസർഷിപ്പിൽ ഇരുപത് എന്നൊരു വീതം വക്കൽ ഉണ്ടാക്കാം.

എന്തായാലും ഈ ഗുണ്ടാ പിടിത്തം ഒരു മാസം മുമ്പേ നടന്നാൽ ചില ജീവനുകൾ രക്ഷപ്പെട്ടേനെ എന്നു ഞാൻ എഴുതുന്നില്ല. കാരണം പൊതു ജനവികാരം ഏറ്റുമുട്ടലുകളിൽ പരിക്കേറ്റ കുറെ ഗുണ്ടകൾ കൂടി ചത്തു തുലഞ്ഞിരുന്നെങ്കിൽ എന്നാണ്. അവരോട് ജനാധിപത്യം പറഞ്ഞ് അടി വാങ്ങിയിട്ട് എന്തു കാര്യം?

തൃശൂരിൽ ഇന്നലെ നടന്ന പോലീസ് ഓപ്പറേഷനുകളിൽ നാടൻ ബോംബും വടിവാളുകളും മയക്കുമരുന്നും സഹിതം വീടുകളിൽ നിന്ന് പല ഗുണ്ടകളെയും…

Posted by Pjbaby Puthanpurakkal on Wednesday, 14 October 2020