Movie prime

മറ്റു സംസ്ഥാനങ്ങളിലെ ഐച്ഛിക ഭാഷകളിൽ തമിഴ് ഉൾപ്പെടുത്തണമെന്ന് എടപ്പാടി പളനിസ്വാമി

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടു പിടിച്ച് ഉയർന്നുവന്ന വിവാദങ്ങളുടെ തുടർച്ചയായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പുതിയ ആവശ്യം മുന്നോട്ടുവെച്ചു. മറ്റുസംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കുള്ള ഐച്ഛിക ഭാഷാ ലിസ്റ്റിൽ തമിഴ് കൂടി ഉൾപ്പെടുത്താൻ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. ലോകത്തെ അതി പുരാതനമായ ഭാഷകളിൽ ഒന്നായ തമിഴിന് നൽകാവുന്ന ഏറ്റവും വലിയ സേവനങ്ങളിൽ ഒന്നാകും ഈ നീക്കമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മെയ് 31 ന് പുറത്തിറക്കിയ ദേശീയ കരട് വിദ്യാഭ്യാസ നയത്തിൽ ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ More
 
മറ്റു സംസ്ഥാനങ്ങളിലെ ഐച്ഛിക ഭാഷകളിൽ തമിഴ് ഉൾപ്പെടുത്തണമെന്ന് എടപ്പാടി പളനിസ്വാമി

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടു പിടിച്ച് ഉയർന്നുവന്ന വിവാദങ്ങളുടെ തുടർച്ചയായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പുതിയ ആവശ്യം മുന്നോട്ടുവെച്ചു. മറ്റുസംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കുള്ള ഐച്ഛിക ഭാഷാ ലിസ്റ്റിൽ തമിഴ് കൂടി ഉൾപ്പെടുത്താൻ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. ലോകത്തെ അതി പുരാതനമായ ഭാഷകളിൽ ഒന്നായ തമിഴിന് നൽകാവുന്ന ഏറ്റവും വലിയ സേവനങ്ങളിൽ ഒന്നാകും ഈ നീക്കമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

മെയ് 31 ന് പുറത്തിറക്കിയ ദേശീയ കരട് വിദ്യാഭ്യാസ നയത്തിൽ ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ പ്രാദേശിക ഭാഷയ്ക്ക് പുറമേ ഹിന്ദിയും ഇംഗ്ലീഷും പഠിപ്പിക്കാനുള്ള നിർദേശം ഉൾപ്പെടുത്തിയിരുന്നു. ഇത് വലിയ വിവാദമായി. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് തമിഴ് നാട്ടിലെ ഭരണ പ്രതിപക്ഷങ്ങൾ ഒന്നിച്ച് ആവശ്യപ്പെട്ടു.

വിമർശനങ്ങൾ ശക്തിപ്പെട്ടതോടെ ഹിന്ദി ഉൾപ്പെടെയുള്ള ത്രിഭാഷാ പദ്ധതി കരട് നിർദേശം മാത്രമാണെന്നും ബന്ധപ്പെട്ട സംസ്ഥാനങ്ങളോട് കൂടിയാലോചിക്കാതെ അത് നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഏതെങ്കിലും ഒരു ഭാഷ ആരുടെയെങ്കിലുംമേൽ അടിച്ചേൽപ്പിക്കുന്നത് കേന്ദ്രസർക്കാർ നയമല്ലെന്നും കരട് നിർദേശത്തെ നയമായി തെറ്റിദ്ധരിച്ചത് കൊണ്ടുള്ള വിവാദമാണ് ഉയർന്നുവന്നതെന്നും വ്യക്തമാക്കി കേന്ദ്ര മാനവ ശേഷി വികസന വകുപ്പ് മന്ത്രി രമേശ് പൊഖ്‌റിയാൽ; വനം പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഇൻഫൊർമേഷൻ & ബ്രോഡ് കാസ്റ്റിംഗ് വകുപ്പ് പ്രകാശ് ജാവ്ദേക്കർ; വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവരും രംഗത്തെത്തി.

ഹിന്ദിവിരുദ്ധ വികാരം അതിശക്തമായ തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ, എ ഐ എ ഡി എം കെ യുടെ സഖ്യ കക്ഷിയായാണ് ഇത്തവണ ബി ജെ പി പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചത്.