Movie prime

ട്രമ്പിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ഫെബ്രുവരി 8-ന് സെനറ്റിൽ അവതരിപ്പിക്കും

Trump ജനപ്രതിനിധി സഭയ്ക്കു പിന്നാലെ ട്രമ്പിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാനൊരുങ്ങി അമേരിക്കൻ സെനറ്റ്. ജനപ്രതിനിധി സഭയിൽ ഇംപീച്ച്മെൻ്റ് പ്രമേയം നേരത്തേ പാസ്സായിരുന്നു. Trump ഹൗസ് ഓഫ് റപ്രസെൻ്റേറ്റീവ്സിൽ ഡെമോക്രാറ്റുകൾക്കാണ് ഭൂരിപക്ഷം. അതിനാൽ ഇംപീച്ച്മെൻ്റ് പ്രമേയം അവിടെ പാസ്സാക്കുന്നത് എളുപ്പമായിരുന്നു. എന്നാൽ ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻമാർക്കും തുല്യശക്തിയുള്ള സെനറ്റിൽ ഇംപീച്ച്മെൻ്റ് പ്രമേയം പാസ്സാക്കുന്നത് ഭരണകക്ഷിയെ സംബന്ധിച്ച് കനത്ത വെല്ലുവിളിയാണ്. മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കിലേ സെനറ്റിൽ ഇംപീച്ച്മെൻ്റ് നടപടികൾ വിജയിക്കൂ. അധികാരം ഒഴിഞ്ഞ ഒരു അമേരിക്കൻ പ്രസിഡൻ്റ് ഇംപീച്ച്മെൻ്റിന് More
 
ട്രമ്പിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ഫെബ്രുവരി 8-ന്  സെനറ്റിൽ അവതരിപ്പിക്കും

Trump
ജനപ്രതിനിധി സഭയ്ക്കു പിന്നാലെ ട്രമ്പിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കാനൊരുങ്ങി അമേരിക്കൻ സെനറ്റ്. ജനപ്രതിനിധി സഭയിൽ ഇംപീച്ച്മെൻ്റ് പ്രമേയം നേരത്തേ പാസ്സായിരുന്നു. Trump

ഹൗസ് ഓഫ് റപ്രസെൻ്റേറ്റീവ്സിൽ ഡെമോക്രാറ്റുകൾക്കാണ് ഭൂരിപക്ഷം. അതിനാൽ ഇംപീച്ച്മെൻ്റ് പ്രമേയം അവിടെ പാസ്സാക്കുന്നത് എളുപ്പമായിരുന്നു. എന്നാൽ ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കൻമാർക്കും തുല്യശക്തിയുള്ള സെനറ്റിൽ ഇംപീച്ച്മെൻ്റ് പ്രമേയം പാസ്സാക്കുന്നത് ഭരണകക്ഷിയെ സംബന്ധിച്ച് കനത്ത വെല്ലുവിളിയാണ്. മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കിലേ സെനറ്റിൽ ഇംപീച്ച്മെൻ്റ് നടപടികൾ വിജയിക്കൂ.

അധികാരം ഒഴിഞ്ഞ ഒരു അമേരിക്കൻ പ്രസിഡൻ്റ് ഇംപീച്ച്മെൻ്റിന് വിധേയമാകുന്നത് അമേരിക്കൻ ചരിത്രത്തിൽ ആദ്യമാണ്. ഒരേ പ്രസിഡണ്ട് രണ്ടുവട്ടം ഇംപീച്ച്മെൻ്റ് നടപടികൾക്ക് വിധേയനാകുന്നു എന്ന അപൂർവതയും ട്രമ്പിൻ്റെ കാര്യത്തിലുണ്ട്.

കഴിഞ്ഞ വർഷം അധികാര ദുർവിനിയോഗത്തിൻ്റെ പേരിൽ ട്രമ്പ് ഇംപീച്ച്മെൻ്റ് നടപടികൾക്ക് വിധേയനായിരുന്നു. ജനപ്രതിനിധി സഭയിൽ പാസ്സായെങ്കിലും സെനറ്റിൽ അംഗസംഖ്യ കുറവായതിനാൽ പ്രമേയം തള്ളിപ്പോകുകയായിരുന്നു.

അമേരിക്കൻ പാർലമെൻ്റ് മന്ദിരമായ ക്യാപിറ്റോളിലേക്ക് ട്രമ്പ് അനുകൂലികൾ അതിക്രമിച്ച് കയറിയതിനും അവിടെ ആക്രമണങ്ങൾ നടത്തിയതിനുമാണ് ഡെമോക്രാറ്റുകൾ ട്രമ്പിനെതിരെ രണ്ടാമത്തെ ഇംപീച്ച്മെൻ്റ് പ്രമേയം കൊണ്ടുവരുന്നത്. ക്യാപിറ്റോളിൽ എത്താനുള്ള ട്രമ്പിൻ്റെ ആഹ്വാനത്തെ തുടർന്നാണ് പതിനായിരക്കണക്കിന് ട്രമ്പ്‌ അനുകൂലികൾ മന്ദിരത്തിൻ്റെ പരിസരത്ത് തടിച്ചുകൂടിയതും നൂറുകണക്കിന് പേർ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് പാർലമെൻ്റ് മന്ദിരം ആക്രമിക്കുന്നതും.

അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് പാർലമെൻ്റ് ആക്രമണം നടക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ പെട്ടവർ പോലും ട്രമ്പിൻ്റെ നടപടിയെ അപലപിച്ചു കൊണ്ട് മുന്നോട്ടുവന്നിരുന്നു. ജനപ്രതിനിധി സഭയിൽ ഏതാനും റിപ്പബ്ലിക്കൻ അംഗങ്ങൾ ഇംപീച്ച്മെൻ്റിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.

സെനറ്റിൽ ഇംപീച്ച്മെൻ്റ് പ്രമേയം പാസ്സായാൽ തിരഞ്ഞെടുപ്പിൽ രണ്ടാമതും മത്സരിക്കുകയെന്ന ട്രമ്പിൻ്റെ അധികാരമോഹത്തിന് അറുതിയാവും. അമേരിക്കയിലെ പരമോന്നത പദവിയായ പ്രസിഡൻ്റ് സ്ഥാനം വഹിക്കുന്ന വ്യക്തികൾക്ക് ലഭിക്കുന്ന മുഴുവൻ ആനുകൂല്യങ്ങളും പ്രത്യേക അവകാശങ്ങളും അതോടെ റദ്ദാവും.