Movie prime

രോഗിയായ യജമാനനെ കാത്ത് ആശുപത്രിക്ക് പുറത്ത് ദിവസങ്ങളോളം കാവലിരുന്ന ടർക്കിഷ് നായ്ക്കുട്ടി, വൈറലായി ചിത്രങ്ങൾ

Turkish puppy രോഗിയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച തൻ്റെ യജമാനൻ പുറത്തിറങ്ങതും നോക്കി ആശുപത്രിക്ക് പുറത്ത് ദിവസങ്ങളോളം കാവലിരുന്ന ഒരു നായ്ക്കുട്ടിയാണ് ഇന്ന് ടർക്കിയിലെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. പത്രങ്ങളിൽ വാർത്ത വന്നതിന് തൊട്ടുപിന്നാലെ ബോഞ്ചുക്ക് എന്നു പേരുള്ള നായ്ക്കുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.Turkish puppy ജനുവരി 14-നാണ് ബോഞ്ചുക്കിൻ്റെ ഉടമ സീമൽ സെൻ്റുർക്കിനെ രോഗബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വീട്ടിൽ നിന്ന് ആംബുലൻസിലാണ് സീമലിനെ കൊണ്ടുപോയത്. ആംബുലൻസിൽ ബോഞ്ചുക്കും കയറിക്കൂടി. പിന്നീട് വീട്ടിലേക്ക് കൊണ്ടു പോന്നെങ്കിലും അവൾ More
 
രോഗിയായ യജമാനനെ കാത്ത് ആശുപത്രിക്ക് പുറത്ത് ദിവസങ്ങളോളം കാവലിരുന്ന ടർക്കിഷ് നായ്ക്കുട്ടി, വൈറലായി ചിത്രങ്ങൾ

Turkish puppy
രോഗിയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച തൻ്റെ യജമാനൻ പുറത്തിറങ്ങതും നോക്കി ആശുപത്രിക്ക് പുറത്ത് ദിവസങ്ങളോളം കാവലിരുന്ന ഒരു നായ്ക്കുട്ടിയാണ് ഇന്ന് ടർക്കിയിലെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. പത്രങ്ങളിൽ വാർത്ത വന്നതിന് തൊട്ടുപിന്നാലെ ബോഞ്ചുക്ക് എന്നു പേരുള്ള നായ്ക്കുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.Turkish puppy

ജനുവരി 14-നാണ് ബോഞ്ചുക്കിൻ്റെ ഉടമ സീമൽ സെൻ്റുർക്കിനെ രോഗബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വീട്ടിൽ നിന്ന് ആംബുലൻസിലാണ് സീമലിനെ കൊണ്ടുപോയത്. ആംബുലൻസിൽ ബോഞ്ചുക്കും കയറിക്കൂടി. പിന്നീട് വീട്ടിലേക്ക് കൊണ്ടു പോന്നെങ്കിലും അവൾ തിരികെ അങ്ങോട്ടുതന്നെ പോയി. വീട്ടിലേക്ക് കൊണ്ടുപോന്നാലും എങ്ങിനെയെങ്കിലും അവൾ തിരികെ ആശുപത്രിയിലേക്ക് തന്നെ മടങ്ങിയെത്തുമെന്ന് സീമൽ സെൻ്റുർക്കിൻ്റെ മകൾ അയ്നുർ എജേലി പറഞ്ഞു.

ട്രാബ് സോണിലെ ബ്ലാക് സീ പ്രൊവിൻസിലാണ് ഹൃദയസ്പർശിയായ സംഭവം അരങ്ങേറിയത്. ടർക്കിഷ് ദിനപത്രമായ ഹുറിയത്ത് ഡെയ്ലി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ദിവസവും രാവിലെ 9 മണിയോടെ ബോഞ്ചുക്കിനെ ആശുപത്രിയിൽ കാണാം. വൈകുന്നേരം ആരെങ്കിലും വന്ന് കൂട്ടിക്കൊണ്ടുപോകും. നായ്ക്കുട്ടി ആശുപത്രിയുടെ അകത്തേക്ക് കയറാറില്ലെന്നും യജമാനനെയും പ്രതീക്ഷിച്ച് പുറത്ത് കാത്തിരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദ് അക്ദെനിസിനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നു.

ആശുപത്രിയിൽ പ്രിയപ്പെട്ട ബോഞ്ചുക്കും കൂട്ടിരുന്നതിനാൽ ഏറെ ആശ്വാസം തോന്നിയിരുന്നതായി സെൻ്റുർക്ക് പറഞ്ഞു. താൻ കിടക്കുന്ന മുറിയുടെ ജനലുകൾ തുറന്നിട്ടാൽ പുറത്ത് കാവലിരിക്കുന്ന നായ്ക്കുട്ടിയെ കാണാമായിരുന്നു. ആശുപത്രിയിൽ വന്ന അന്നു മുതൽ അവൾ അവിടെത്തന്നെയുണ്ട്. വർഷങ്ങളായി അവൾ തനിക്കൊപ്പമുണ്ട്. സുഖത്തിലും ദു:ഖത്തിലും അവളുണ്ട്. അവളെ പിരിഞ്ഞിരിക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും അയാൾ കൂട്ടിച്ചേർത്തു.