Movie prime

തൂത്തുക്കുടി ദുരഭിമാനക്കൊല: പെൺകുട്ടിയുടെ പിതാവ് കുറ്റമേറ്റു

തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ജൂലൈ നാലിന് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവ് കുറ്റമേറ്റു. ശോലെയ് രാജ്, ജ്യോതി (ഇരുവർക്കും 24 വയസ് ) ദമ്പതികളാണ് സ്വന്തം വീട്ടുമുറ്റത്ത് രാത്രി ഉറങ്ങാൻകിടന്ന പായയിൽ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുന്നത്. കറന്റില്ലാത്തതിനാൽ വീട്ടു മുറ്റത്ത് പായവിരിച്ച് അതിലാണ് ഇരുവരും തലേന്നു രാത്രി ഉറങ്ങാൻ കിടന്നത്. പുലർച്ചെ എണീറ്റുവന്ന ശോലെയ് രാജിന്റെ മാതാവാണ് രക്തത്തിൽ കുളിച്ച് കൊല്ലപ്പെട്ടുകിടക്കുന്ന ഇരുവരെയും ആദ്യം കണ്ടത്. കഴുത്തിലും മുഖത്തും കൈകാലുകളിലും അരിവാള് കൊണ്ടുള്ള ആഴത്തിലുള്ള വെട്ടുകളാണ് More
 
തൂത്തുക്കുടി ദുരഭിമാനക്കൊല: പെൺകുട്ടിയുടെ പിതാവ് കുറ്റമേറ്റു

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ജൂലൈ നാലിന് ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവ് കുറ്റമേറ്റു. ശോലെയ് രാജ്, ജ്യോതി (ഇരുവർക്കും 24 വയസ് ) ദമ്പതികളാണ് സ്വന്തം വീട്ടുമുറ്റത്ത് രാത്രി ഉറങ്ങാൻകിടന്ന പായയിൽ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുന്നത്.

കറന്റില്ലാത്തതിനാൽ വീട്ടു മുറ്റത്ത് പായവിരിച്ച് അതിലാണ് ഇരുവരും തലേന്നു രാത്രി ഉറങ്ങാൻ കിടന്നത്. പുലർച്ചെ എണീറ്റുവന്ന ശോലെയ് രാജിന്റെ മാതാവാണ് രക്തത്തിൽ കുളിച്ച് കൊല്ലപ്പെട്ടുകിടക്കുന്ന ഇരുവരെയും ആദ്യം കണ്ടത്. കഴുത്തിലും മുഖത്തും കൈകാലുകളിലും അരിവാള് കൊണ്ടുള്ള ആഴത്തിലുള്ള വെട്ടുകളാണ് ഇരുവർക്കും ഏറ്റിരുന്നത്‌. ജ്യോതി ഗർഭിണിയായിരുന്നു.

ഇരുവരും ദളിത് വിഭാഗത്തിൽ പെട്ടവരാണ്. ശോലെയ് രാജ് പറയ വിഭാഗത്തിലും ജ്യോതി പല്ലാർ സമുദായത്തിലും. ജാതി മാറി വിവാഹം ചെയ്യുന്നതിനെതിരെ പെൺകുട്ടിയുടെ വീട്ടുകാർക്ക് രൂക്ഷമായ എതിർപ്പ് ഉണ്ടായിരുന്നു. ഇതിന്റെ പേരിൽ അവർ പലതവണ ഇരുവരെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇരുവരും പൊലീസിൽ പരാതി നൽകിയിരുന്നു.

എതിർപ്പുകൾ വകവയ്ക്കാതെ മകൾ ജാതിമാറി വിവാഹം ചെയ്തതാണ് കൊലനടത്താൻ പ്രേരിപ്പിച്ചതെന്ന് ജ്യോതിയുടെ പിതാവ് അമ്പത്തഞ്ച് വയസ്സുള്ള അളഗർ പൊലീസിനോട് പറഞ്ഞു. ഒറ്റയ്ക്കാണ് കൃത്യം നിർവഹിച്ചത്. കൂട്ടിന് ആരും ഇല്ലായിരുന്നു. എന്നാൽ ശോലെയ് രാജിന്റെ കുടുംബം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

വാടകക്കൊലയാളികളുടെ സഹായത്തോടെയാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് അവർ ആരോപിച്ചു. അളഗർ ഒറ്റയ്ക്ക് കൃത്യം നടത്തിയെന്ന് വിശ്വസിക്കാനാവില്ല. മാത്രവുമല്ല സംഭവദിവസം പുലർച്ചെ പ്രദേശത്തുകൂടെ ഒന്നിലധികം പേർ ഓടിപ്പോകുന്നത് കണ്ടവരുമുണ്ട്.

പൊലീസിന്റെ കടുത്ത അനാസ്ഥയാണ് രണ്ടു ചെറുപ്പക്കാരുടെ കൊലപാതകങ്ങളിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്ന് സാമൂഹ്യ പ്രവർത്തകർ ആരോപിക്കുന്നു. പ്രണയബദ്ധരായിരുന്നു ഇരുവരും. പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞ നിമിഷം മുതൽ ഇരുവർക്കും എതിരെ ഭീഷണി ഉണ്ടായിരുന്നു.

പൊലീസിൽ പരാതി നൽകിയിട്ടു പോലും അവർ കാര്യങ്ങൾ ഗൗരവത്തിലെടുത്തില്ല. പെൺകുട്ടിയുടെ പിതാവിനെ താക്കീത് നൽകി പറഞ്ഞയയ്ക്കുകയാണ് ചെയ്തത്. വിവിധ ജാതികൾക്കിടയിലെ വിവാഹങ്ങളെ തുടർന്നുള്ള സംഘർഷങ്ങളെ അതീവ കരുതലോടെ കൈകാര്യം ചെയ്യണം എന്ന മദ്രാസ് ഹൈക്കോടതിവിധി നിലവിലുണ്ട്. ഇതിനായി മുഴുവൻ ജില്ലകളിലും സ്‌പെഷ്യൽ സെല്ലുകൾ രൂപീകരിക്കണമെന്ന കോടതിയുത്തരവുമുണ്ട്. എന്നാൽ ആഭ്യന്തര വകുപ്പ് സംഗതികൾ ഗൗരവത്തിലെടുത്തില്ല എന്നാണ് ആരോപണം.