Movie prime

ഡൽഹി കലാപത്തിൽ ‘ഗൂഢാലോചന’: ഉമർ ഖാലിദ് അറസ്റ്റിൽ

Umar Khalid ജെഎൻയു മുൻ വിദ്യാർഥി ഉമർ ഖാലിദിനെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ഡൽഹി കലാപത്തിൽ ഗൂഢാലോചന നടത്തി എന്നാരോപിച്ച് യുഎപിഎ ചുമത്തിയാണ് അറസ്റ്റ്. Umar Khalid ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ 50 ഓളം പേരാണ് മരിച്ചത്. ഇതു സംബന്ധിച്ച കേസിൽ ജെഎൻയു വിദ്യാർഥികളും പിഞ്ജ്ര തോഡ് സംഘടനയുടെ പ്രവർത്തകരുമായ ദേവാംഗന കലിത, നതാഷ നർവാൾ, ജാമിയ മിലിയ വിദ്യാർഥിനി ഗുൽഷിമ ഫാത്തിമ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പൗരത്വനിയമ More
 
ഡൽഹി കലാപത്തിൽ ‘ഗൂഢാലോചന’: ഉമർ ഖാലിദ് അറസ്റ്റിൽ

Umar Khalid

ജെഎൻയു മുൻ വിദ്യാർഥി ഉമർ ഖാലിദിനെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ഡൽഹി കലാപത്തിൽ ഗൂഢാലോചന നടത്തി എന്നാരോപിച്ച് യുഎപിഎ ചുമത്തിയാണ് അറസ്റ്റ്. Umar Khalid

ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ 50 ഓളം പേരാണ് മരിച്ചത്. ഇതു സംബന്ധിച്ച കേസിൽ ജെഎൻയു വിദ്യാർഥികളും പിഞ്ജ്ര തോഡ് സംഘടനയുടെ പ്രവർത്തകരുമായ ദേവാംഗന കലിത, നതാഷ നർവാൾ, ജാമിയ മിലിയ വിദ്യാർഥിനി ഗുൽഷിമ ഫാത്തിമ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളിൽ അണിനിരന്നവരെയും അതിൽ നേതൃത്വപരമായ പങ്ക് വഹിച്ചവരെയും കള്ളക്കേസുകളിൽ കുടുക്കുകയാണ് കേന്ദ്ര സർക്കാർ എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ അപൂർവാനന്ദ്, സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, ഡോക്യുമെൻ്ററി സംവിധായകൻ രാഹുൽ റോയ് ഉൾപ്പെടെ നിരവധി പേരെയാണ് ഗൂഢാലോചനയിൽ പങ്കാളികളായി എന്ന് കാണിച്ച് ഡൽഹി പൊലീസ് അനുബന്ധ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ജനുവരി 15-ന് സീലാംപൂരിൽ പ്രതിഷേധം സംഘടിപ്പിക്കാൻ നേതൃത്വം നൽകിയത് ജാമിയ മിലിയ വിദ്യാർഥിനി ഗുൽഷിമ ഫാത്തിമയാണെന്നും നേരത്തേ ആസൂത്രണം ചെയ്തതനുസരിച്ച് സീതാറാം യെച്ചൂരിയും യോഗേന്ദ്ര യാദവും ഉമർ ഖാലിദും ഉൾപ്പെടെ അവിടെ വന്നിരുന്നെന്നും ജനക്കൂട്ടത്തെ പ്രകോപിപ്പിച്ച് കലാപത്തിലേക്ക് നയിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്.

കലാപത്തിൽ ഖാലിദിന്റെ പങ്കുൾപ്പെടെ “നിർണായക തെളിവുകൾ” കണ്ടെത്തിയെന്നാണ് പൊലീസിൻ്റെ അവകാശവാദം.

നാല് വർഷം മുമ്പ് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന കുറ്റത്തിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള ഉമർ ഖാലിദ് സംഘപരിവാർ സംഘടനകളുടെ കണ്ണിലെ കരടാണ്. ഇന്ന് ഉച്ചയ്ക്ക് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.