Movie prime

കശ്‍മീർ: നയതന്ത്ര നീക്കങ്ങളുമായി ഐക്യരാഷ്ട്ര സഭ

കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്താനുമായി വിവിധ തലങ്ങളിൽ നയതന്ത്ര നീക്കം നടത്തുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭാ വക്താവ്. യു എന്നും ഉന്നത നേതൃത്വവും വിഷയത്തിൽ ഇടപെടുന്നുണ്ട്. ഇരുരാജ്യങ്ങളുമായി പലതലങ്ങളിൽ ബന്ധപ്പെടുന്നുണ്ട്. സംഘർഷങ്ങൾ കണക്കിലെടുത്ത് പരമാവധി സംയമനം പാലിക്കണമെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കശ്മീർ വിഷയത്തിൽ യു എൻ ഇടപെടാത്തതെന്തേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വക്താവ്. “വിഷയത്തിൽ സെക്രട്ടറി ജനറൽ ഇടപെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു ഉപേക്ഷയും വരുത്തിയിട്ടില്ല. സ്ഥിതിഗതികൾ ഏറെ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. പല തലങ്ങളിൽ ബന്ധപ്പെടുന്നുണ്ട്. More
 
കശ്‍മീർ: നയതന്ത്ര നീക്കങ്ങളുമായി ഐക്യരാഷ്ട്ര സഭ
കശ്‍മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്താനുമായി വിവിധ തലങ്ങളിൽ നയതന്ത്ര നീക്കം നടത്തുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭാ വക്താവ്. യു എന്നും ഉന്നത നേതൃത്വവും വിഷയത്തിൽ ഇടപെടുന്നുണ്ട്.
ഇരുരാജ്യങ്ങളുമായി പലതലങ്ങളിൽ ബന്ധപ്പെടുന്നുണ്ട്. സംഘർഷങ്ങൾ കണക്കിലെടുത്ത് പരമാവധി സംയമനം പാലിക്കണമെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കശ്‍മീർ വിഷയത്തിൽ യു എൻ ഇടപെടാത്തതെന്തേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വക്താവ്.
“വിഷയത്തിൽ സെക്രട്ടറി ജനറൽ ഇടപെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു ഉപേക്ഷയും വരുത്തിയിട്ടില്ല. സ്ഥിതിഗതികൾ ഏറെ ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്. പല തലങ്ങളിൽ ബന്ധപ്പെടുന്നുണ്ട്. ഇരു രാജ്യങ്ങളോടും വിഷയത്തിൽ പരമാവധി സംയമനം പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്” – അദ്ദേഹം വിശദമാക്കി.
പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ഐക്യരാഷ്ട്ര സഭക്ക് നൽകിയതായി പറയുന്ന കത്തിന്റെ കാര്യവും അദ്ദേഹം സ്ഥിരീകരിച്ചു. എന്നാൽ അത് സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾക്ക് അദ്ദേഹം തയ്യാറായില്ല. കശ്‍മീരിന്‌ പ്രത്യേക പദവി നൽകിയിരുന്ന 370 ആം വകുപ്പ് ഇന്ത്യ എടുത്തുകളഞ്ഞത് യു എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയത്തിന്റെ ലംഘനമല്ലേ എന്ന ചോദ്യത്തോടും പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.