Movie prime

അണയാത്ത കർഷക പ്രക്ഷോഭം, മൂന്നാംവട്ട ചർച്ച ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്

agitation വിവാദമായ മൂന്ന് കാർഷിക ബില്ലുകളും പിൻവലിക്കണം എന്ന ആവശ്യമുന്നയിച്ച് രാജ്യ തലസ്ഥാനത്ത് പ്രക്ഷോഭം നയിക്കുന്ന നൂറു കണക്കിന് കർഷക സംഘടനകളും കേന്ദ്രസർക്കാരും തമ്മിൽ ഇന്ന് ഉച്ചതിരിഞ്ഞ് വീണ്ടും ചർച്ച നടത്തും. മൂന്നാംവട്ട ചർച്ചയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ യോഗം ചേരുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിങ്ങ് തോമർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നു. ഇന്നത്തെ ചർച്ചകളും പരാജയപ്പെടുന്ന പക്ഷം ചൊവ്വാഴ്ച രാജ്യവ്യാപക ബന്ദിന് കർഷക സംഘടനകൾ More
 
അണയാത്ത കർഷക പ്രക്ഷോഭം, മൂന്നാംവട്ട ചർച്ച ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക്

agitation
വിവാദമായ മൂന്ന് കാർഷിക ബില്ലുകളും പിൻവലിക്കണം എന്ന ആവശ്യമുന്നയിച്ച് രാജ്യ തലസ്ഥാനത്ത് പ്രക്ഷോഭം നയിക്കുന്ന നൂറു കണക്കിന് കർഷക സംഘടനകളും കേന്ദ്രസർക്കാരും തമ്മിൽ ഇന്ന് ഉച്ചതിരിഞ്ഞ് വീണ്ടും ചർച്ച നടത്തും. മൂന്നാംവട്ട ചർച്ചയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ യോഗം ചേരുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിങ്ങ് തോമർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നു. ഇന്നത്തെ ചർച്ചകളും പരാജയപ്പെടുന്ന പക്ഷം ചൊവ്വാഴ്ച രാജ്യവ്യാപക ബന്ദിന് കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. agitation

കാർഷിക മേഖലയിലെ കോർപറേറ്റ് വൽക്കരണത്തിനെതിരെ
രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുകയാണ്. കാർഷിക ഇന്ത്യയുടെ
ചരിത്രത്തിൽ ഇതേവരെ നടന്നതിൽ ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. കർഷക പ്രക്ഷോഭത്തിന് നാൾക്കുനാൾ വർധിച്ചുവരുന്ന ജനപിന്തുണ സർക്കാരിനെ ആശങ്കയിൽ ആഴ്ത്തിയിട്ടുണ്ട്. പതിനായിരക്കണക്കിന് പ്രക്ഷോഭകരാണ് ഡൽഹിയുടെ അതിർത്തികളിൽ തമ്പടിച്ചിരിക്കുന്നത്. കാർഷിക നിയമങ്ങൾ മൂന്നും റദ്ദാക്കണം എന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. കാർഷിക ഉത്‌പന്നങ്ങൾക്കുള്ള മിനിമം താങ്ങുവിലയെക്കുറിച്ച് സർക്കാരിൽനിന്ന് ഉറപ്പ് ലഭിച്ചതാണ് നേരത്തേ നടന്ന ചർച്ചകളിൽ കണ്ട ആശാവഹമായ കാര്യം.

ചൊവ്വാഴ്ച രാജ്യവ്യാപക ബന്ദിനാണ് സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ളത്. ഡൽഹി ഹരിയാന അതിർത്തിയിൽ ചേർന്ന കർഷക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ദേശീയ തലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും തടയുമെന്ന് നേതാക്കൾ പറഞ്ഞു. രാജ്യത്തുടനീളമുള്ള എല്ലാ ഹൈവേ ടോൾ ഗേറ്റുകളും കൈവശപ്പെടുത്തും.

ഒരാഴ്ചയ്ക്കിടെ നടക്കുന്ന മൂന്നാമത്തെ യോഗമാണ് ഉച്ചയ്ക്ക് 2 മണിക്ക് ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്നത്. വിവാദ നിയമങ്ങളിലെ 39 വിഷയങ്ങളിൽ നടന്ന വ്യാഴാഴ്ചത്തെ ചർച്ചകൾ പരാജയമായിരുന്നു. പുതിയ കാർഷിക നിയമങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് കർഷക പ്രതിനിധികൾ വിശദീകരിച്ചു. കഴിഞ്ഞയാഴ്ച പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നതിനുമുമ്പ് രണ്ടു തവണയാണ് സമാനമായ ചർച്ചകൾക്ക് കേന്ദ്രംനേതൃത്വം നൽകിയത്. വിവാദ നിയമങ്ങൾ വഴി പരിഷ്കാരങ്ങൾ കൊണ്ടു വരുന്നത് കാർഷിക മേഖലയിൽ പുരോഗതിയുണ്ടാക്കും എന്ന വാദമാണ് കേന്ദ്രം മുന്നോട്ടു വെയ്ക്കുന്നത്.

തങ്ങളുടെ ഉത്പന്നങ്ങൾ കോർപറേറ്റുകൾക്ക് വിൽക്കാനുള്ള അവസരം കർഷകർക്ക് മുന്നിൽ വെയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്ന് സർക്കാർ അവകാശപ്പെട്ടു. വ്യാഴാഴ്ചയിലെ ഏഴു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം കൃഷിമന്ത്രി നരേന്ദ്ര സിങ്ങ് തോമർ പറഞ്ഞത് സർക്കാരിന് ഇക്കാര്യത്തിൽ യാതൊരു ഈഗോയും ഇല്ല എന്നാണ്. കൂടുതൽ വിപുലമായ ചർച്ചകൾക്ക് തയ്യാറാണ് എന്ന കേന്ദ്രനിലപാട് പിന്നാക്കം പോകലായാണ് വിലയിരുത്തപ്പെടുന്നത്.

ഇതിനിടെ,പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട പരമോന്നത കോടതിവിധി ഉദ്ധരിച്ച് ഡൽഹിയിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ നിരോധിക്കണം എന്ന ആവശ്യമുന്നയിച്ച് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. പ്രക്ഷോഭകരെ ഉടൻതന്നെ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടാണ് ഹർജി. അതിർത്തിയിൽ പ്രതിഷേധിക്കുന്ന ലക്ഷക്കണക്കിന് കർഷകരുടെ ജീവൻ കോവിഡ് മൂലം അടിയന്തര ഭീഷണി നേരിടുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.

തലസ്ഥാന നഗരത്തിലേക്കുള്ള കർഷകരുടെ മാർച്ച് ഇപ്പോഴും തുടരുകയാണ്. ആയിരക്കണക്കിന് കർഷകരാണ് ബാരിക്കേഡുകളും ജലപീരങ്കികളും കണ്ണീർ വാതക പ്രയോഗവും വകവെയ്ക്കാതെ മാർച്ചിൽ അണിചേരുന്നത്. അയൽ സംസ്ഥാനങ്ങളായ ഹരിയാന, ഉത്തർപ്രദേശ് അതിർത്തിക്കടുത്തുള്ള പ്രധാന റോഡുകളിലെല്ലാം ഗതാഗതം തടസ്സപ്പെട്ടു.നിരവധി ബോളിവുഡ് അഭിനേതാക്കളും കായിക താരങ്ങളും രാഷ്ട്രീയ നേതാക്കളും ഗതാഗത യൂണിയനുകളും പ്രതിഷേധത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. കർഷകർക്കെതിരായ ഹരിയാന സർക്കാരിൻ്റെ നടപടികളെ രൂക്ഷമായി വിമർശിച്ച അമരിന്ദർ സിങ്ങ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ ആഞ്ഞടിച്ചു.

പ്രതിഷേധത്തിനിടെ കുറഞ്ഞത് മൂന്ന് മരണങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ച രണ്ട് കർഷകരുടെ കുടുംബങ്ങൾക്ക് പഞ്ചാബ് സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.