Movie prime

യു എസ് ടി ഗ്ലോബലിന് മികച്ച മാനവവിഭവശേഷി ടീമിനുള്ള സ്റ്റീവി അവാർഡുകൾ

തിരുവനന്തപുരം: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന് പ്രശസ്തമായ അമേരിക്കൻ ബിസിനസ് അവാർഡുകളിൽ ശ്രദ്ധേയമായ രണ്ട് സ്റ്റീവി പുരസ്കാരങ്ങൾ ലഭിച്ചു. പതിനേഴാമത് വാർഷിക അവാർഡ് പ്രഖ്യാപനച്ചടങ്ങിലാണ് ബഹുമതികൾ പ്രഖ്യാപിച്ചത്. ‘ഹ്യൂമൺ റിസോഴ്സ് ടീം ഓഫ് ദി ഇയർ’ വിഭാഗത്തിൽ വെങ്കലവും ‘ടെക്നിക്കൽ പ്രൊഫഷണൽ ഓഫ് ദി ഇയർ’ വിഭാഗത്തിൽ വെള്ളിയുമാണ് കമ്പനി കരസ്ഥമാക്കിയത്. യു എസ് എ യിലെ ഏറ്റവും പ്രമുഖമായ ബിസിനസ് അവാർഡുകളാണ് അമേരിക്കൻ ബിസിനസ് അവാർഡുകൾ. വിവിധ More
 
യു എസ് ടി ഗ്ലോബലിന് മികച്ച മാനവവിഭവശേഷി ടീമിനുള്ള സ്റ്റീവി അവാർഡുകൾ

തിരുവനന്തപുരം: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന് പ്രശസ്തമായ അമേരിക്കൻ ബിസിനസ് അവാർഡുകളിൽ ശ്രദ്ധേയമായ രണ്ട് സ്റ്റീവി പുരസ്‌കാരങ്ങൾ ലഭിച്ചു. പതിനേഴാമത് വാർഷിക അവാർഡ് പ്രഖ്യാപനച്ചടങ്ങിലാണ് ബഹുമതികൾ പ്രഖ്യാപിച്ചത്. ‘ഹ്യൂമൺ റിസോഴ്‌സ് ടീം ഓഫ് ദി ഇയർ’ വിഭാഗത്തിൽ വെങ്കലവും ‘ടെക്‌നിക്കൽ പ്രൊഫഷണൽ ഓഫ് ദി ഇയർ’ വിഭാഗത്തിൽ വെള്ളിയുമാണ് കമ്പനി കരസ്ഥമാക്കിയത്.

യു എസ് എ യിലെ ഏറ്റവും പ്രമുഖമായ ബിസിനസ് അവാർഡുകളാണ് അമേരിക്കൻ ബിസിനസ് അവാർഡുകൾ. വിവിധ കമ്പനികളിൽനിന്നായി 3800 നോമിനേഷനുകളാണ് ഇത്തവണ ലഭിച്ചത്. അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ ഇരുന്നൂറിലേറെ പ്രൊഫഷണലുകൾ പങ്കാളികളായി.
മാനവശേഷി വികസനത്തിൽ ശ്രദ്ധയൂന്നുന്ന യു എസ് ടി ഗ്ലോബലിന്റെ പീപ്പിൾ കേപ്പബിലിറ്റി ഡെവലപ്മെന്റ് ടീമിനാണ് ഈ വർഷത്തെ ‘ഹ്യൂമൺ റിസോഴ്‌സ് ടീം ഓഫ് ദി ഇയർ’ പുരസ്‌കാരം ലഭിച്ചത്. ഡിജിറ്റൽ പരിണാമത്തെ മുന്നോട്ടുനയിക്കാനും ഉന്നത നിലവാരത്തിലുള്ള പെർഫോമൻസ് സംസ്കാരം ഉറപ്പാക്കാനും ഡിജിറ്റൽ മേഖലയിൽ പ്രസക്തമായ പുതിയൊരു പദ്ധതി കമ്പനി വികസിപ്പിച്ചെടുത്തിരുന്നു. ഇതിലൂടെ പരമ്പരാഗതമായി നിലവിലുള്ള പെർഫോമൻസ് വിലയിരുത്തൽ സംവിധാനത്തിന് പകരം വ്യക്തമായ ലക്ഷ്യങ്ങൾ, തത്സമയ പ്രതികരണം, പല തലങ്ങളിലുള്ള വ്യക്തികളുടെയും ടീമുകളുടെയും ഏകോപിച്ചുള്ള പ്രവർത്തനം എന്നിവ ഉൾപ്പെടുത്തി നിലവാരം നിരന്തരമായി വിലയിരുത്തുന്ന കണ്ടിന്യുവസ് പെർഫോമൻസ് മാനേജ്മെന്റ്റ് മോഡലാണ് കമ്പനിയിൽ നടപ്പിലാക്കിയിരുന്നത്.

മികച്ച ഹ്യൂമൺ റിസോഴ്‌സ് ടീമിനുള്ള ഈ വർഷത്തെ പുരസ്‌കാരം യു എസ് ടി ഗ്ലോബലിന് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കമ്പനിയുടെ ചീഫ് പീപ്പിൾ ഓഫീസർ മനു ഗോപിനാഥ് അഭിപ്രായപ്പെട്ടു. “ലോകമെങ്ങുമുള്ള ഇരുപത്തിമൂവായിരത്തോളം വരുന്ന ജീവനക്കാരുടെ ക്ഷേമവും ഇന്നോവേഷനും ഉറപ്പുവരുത്താനുള്ള കമ്പനിയുടെ നിരന്തര പ്രയത്നത്തിനുള്ള അംഗീകാരവും സാക്ഷ്യപത്രവുമാണ് ഈ പുരസ്‌കാരങ്ങൾ. നിർബന്ധിത റാങ്കിങ്ങ്, ഇടയ്ക്കിടെയുള്ള ഫീഡ്ബാക്ക് എടുക്കൽ തുടങ്ങിയ കാലഹരണപ്പെട്ട പെർഫോമൻസ് നിർണയ രീതികൾക്ക് പകരം തുടർച്ചയായ, തത്സമയ ഫീഡ്ബാക്കും പരിശീലനവും എന്ന സംസ്കാരത്തിലേക്ക് കമ്പനി മാറി. കമ്പനിയുടെ എച്ച് ആർ ടീമിന്റെ നൂതനമായ പെർഫോമൻസ് മാനേജ്മെന്റ്റ് സമീപനത്തിനു ലഭിച്ച വിശിഷ്ടമായ സ്റ്റീവി പുരസ്‌കാരങ്ങൾ ‘ജീവിതങ്ങളെ പരിവർത്തിപ്പിക്കുക’ (ട്രാൻസ്‌ഫോമിങ് ലൈവ്സ്) എന്ന യു എസ് ടി ഗ്ലോബലിന്റെ ദർശനവുമായും സ്ഥാപനത്തിലും ജീവനക്കാരിലും ഗുണകരമായ സ്വാധീനം ചെലുത്തുക എന്ന ദൗത്യവുമായും ചേർന്നുപോകുന്നു”, അദ്ദേഹം പറഞ്ഞു.

സാങ്കേതിക രംഗത്തെ മികവിനും ശേഷിക്കുമുള്ള അംഗീകാരവും ഇതോടൊപ്പം യു എസ് ടി ഗ്ലോബലിന് ലഭിച്ചു. കമ്പനിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെഷീൻ ലേണിങ് വിഭാഗം ചീഫ് ആർകിടെക്റ്റ് അദ്നാൻ മസൂദ് പി എച്ച് ഡി ‘ടെക്നിക്കൽ പ്രൊഫഷണൽ ഓഫ് ദി ഇയർ’ അവാർഡ് നേടി. നിർമിത ബുദ്ധി മെഷീൻ ലേണിങ് രംഗത്തെ അറിയപ്പെടുന്ന ഗവേഷകനും സ്റ്റാൻഫോഡിലെ എ ഐ ലാബിൽ വിസിറ്റിംഗ് സ്‌കോളറും ആയ ഡോ. അദ്നാൻ മസൂദ് മൈക്രോ സോഫ്റ്റിന്റെ മോസ്റ്റ് വാല്യൂവെബ്ൾ പ്രൊഫഷണലുമാണ് .

പെർഫോമൻസ്, കരിയർ, മാനേജ്മെന്റിലെ പിന്തുടർച്ച ഉൾപ്പെടെ കമ്പനിയിൽ നടപ്പിലാക്കിയ ടാലന്റ്റ് മാനേജ്‌മെന്റ്റ് സമ്പ്രദായവും ടോപ്പ് എംപ്ളോയേഴ്സ് ഇൻസ്റ്റിട്യൂട്ടിന്റെ അംഗീകാരം കരസ്ഥമാക്കി. ഗവേഷണങ്ങളും പ്രയോഗക്ഷമതാ പരീക്ഷണങ്ങളും മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ സൂക്ഷ്മ പരിശോധനകളും ഉൾപ്പെടെ കർക്കശമായ വിലയിരുത്തലുകൾക്കു ശേഷമാണ് ഈ അംഗീകാരമെന്നത് അവാർഡിനെ ഏറെ ശ്രദ്ധേയമാക്കുന്നു. കമ്പനിയിലെ ജീവനക്കാരുടെ ഉന്നത നിലവാരത്തിലുള്ള തൊഴിൽ സാഹചര്യത്തെപ്പറ്റി ലോകത്തെ മുൻനിര ഓഡിറ്റ്, ടാക്സ് അഡ്വൈസറി സ്ഥാപനമായ ഗ്രാൻഡ് തോൺടൺ നൽകിയ സ്വതന്ത്രമായ ഓഡിറ്റ് റിപ്പോർട്ട് തിരഞ്ഞെടുക്കപ്പെട്ട ടോപ്പ് എംപ്ലോയർമാർക്കിടയിൽ യു എസ് ടി ഗ്ലോബലിന് തിളക്കമാർന്ന പദവി സമ്മാനിക്കുന്നു. അമേരിക്കൻ ബിസിനസ് അവാർഡുകളെക്കുറിച്ചുള്ള വിശദാംശങ്ങളും 2019 ലെ അവാർഡ് ജേതാക്കളുടെ ലിസ്റ്റും www.stevieAwards.com/ABA എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.