Movie prime

വാളയാർ സംഭവത്തിൽ മഹിളകളുടെ പ്രതികരണങ്ങളിലെ അന്തരം ചൂണ്ടിക്കാട്ടി ഡോ. ആസാദ്

വാളയാറിൽ പ്രായപൂർത്തിയാവാത്ത പെൺകുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെവിട്ട കോടതിവിധി സമൂഹ മനസ്സാക്ഷിയിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടാക്കിയിരിക്കുന്നു. സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിലാക്കുന്ന പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ സി പി ഐയുടെ വനിതാ സംഘടനയായ ദേശീയ മഹിളാ ഫെഡറേഷനും സി പി എമ്മിന്റെ വനിതാ വിഭാഗമായ ജനാധിപത്യ മഹിളാ അസോസിയേഷനും നടത്തിയ പ്രതികരണങ്ങളിലെ അന്തരം ചൂണ്ടിക്കാട്ടുകയാണ് ഡോ.ആസാദ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ. പോലീസിന്റെ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടിയും മുഖ്യമന്ത്രി അടിയന്തിരമായി More
 
വാളയാർ സംഭവത്തിൽ മഹിളകളുടെ പ്രതികരണങ്ങളിലെ അന്തരം ചൂണ്ടിക്കാട്ടി ഡോ. ആസാദ്

വാളയാറിൽ പ്രായപൂർത്തിയാവാത്ത പെൺകുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെവിട്ട കോടതിവിധി സമൂഹ മനസ്സാക്ഷിയിൽ ആഴത്തിലുള്ള മുറിവുകൾ ഉണ്ടാക്കിയിരിക്കുന്നു. സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും പ്രതിക്കൂട്ടിലാക്കുന്ന പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്.

ഡോ. ആസാദ്

ഇക്കാര്യത്തിൽ സി പി ഐയുടെ വനിതാ സംഘടനയായ ദേശീയ മഹിളാ ഫെഡറേഷനും സി പി എമ്മിന്റെ വനിതാ വിഭാഗമായ ജനാധിപത്യ മഹിളാ അസോസിയേഷനും നടത്തിയ പ്രതികരണങ്ങളിലെ അന്തരം ചൂണ്ടിക്കാട്ടുകയാണ് ഡോ.ആസാദ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ.

പോലീസിന്റെ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടിയും മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന ആവശ്യമുയർത്തിയും വിഷയത്തിൽ ഇടപെട്ട ദേശീയ മഹിളാ ഫെഡറേഷന്റെ സമീപനമല്ല പെൺകുട്ടികളുടെ മരണം ആത്‍മഹത്യയാണെന്ന മട്ടിൽ പ്രതികരിക്കുന്ന മഹിളാ അസോസിയേഷന്റേത് എന്ന് കുറ്റപ്പെടുത്തുന്നു. ഒട്ടും വികാരമേശാതെ വിദൂര സംഭവംപോലെ വാളയാര്‍ ദുര്‍വ്വിധി കൈകാര്യം ചെയ്യുന്ന മഹിളാ അസോസിയേഷൻ പ്രമേയത്തെ സങ്കടകരമെന്നും പ്രതിഷേധാർഹമെന്നുമാണ് അദ്ദേഹം വിലയിരുത്തുന്നത്.


ദേശീയ മഹിളാ ഫെഡറേഷനും ജനാധിപത്യ മഹിളാ അസോസിയേഷനും വാളയാര്‍ പീഡന – കൊലപാതക കേസില്‍ പ്രതികള്‍ വിട്ടയക്കപ്പെടാനിടയായ വിധിയെക്കുറിച്ച് നടത്തിയ പ്രതികരണങ്ങള്‍ നോക്കൂ.

ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജയുടെ പ്രതികരണവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രമേയവുമാണ് മുന്നിലുള്ളത്.

ആനി രാജായുടെ പ്രതികരണത്തിലെ തീവ്രമായ ദുഖവും പ്രതിഷേധവും അസോസിയേഷന്റെ പ്രമേയത്തില്‍ കാണാത്തതെന്ത്? സമ്മേളന പ്രമേയം ആ പെണ്‍കുട്ടികളുടേത് ആത്മഹത്യയാണെന്ന് ഉറപ്പിക്കുന്നു.

ഒട്ടും വികാരമേശാതെ വിദൂര സംഭവംപോലെ വാളയാര്‍ ദുര്‍വ്വിധി അവര്‍ കൈകാര്യം ചെയ്തിരിക്കുന്നു! ലജ്ജ തോന്നുന്നു. ദുഖവും. അത് അവരുടെ പ്രമേയമല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. പക്ഷെ മാധ്യമങ്ങളില്‍ അവ നിറയുകയാണല്ലോ. അമ്മമാരുടെയും സഹോദരിമാരുടെയും സംഘടന ഇത്ര നിസ്സംഗതയോടെ അകന്നു പോകുന്നുവല്ലോ!!

ശിശുക്ഷേമ സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പോക്സോ കേസിലെ പ്രതികള്‍ക്കു വേണ്ടി വാദിക്കുന്ന ഒരാളെയേ കിട്ടിയുള്ളു എന്നു ചോദിക്കാന്‍ അമ്മമാരുടെ സമ്മേളനം മറന്നതെന്ത്?

ആഭ്യന്തര വകുപ്പിലെ ഏമാന്മാരും പ്രതികളുടെ വക്കീലന്മാരും ശിശുക്ഷേമ സമിതി ഭാരവാഹികളും പ്രോസിക്യൂഷനും ഒന്നിച്ചിരുന്ന് നടപ്പാക്കിയ വിധി ആ പെണ്‍കുട്ടികളെ മരണശേഷം ശിക്ഷിക്കുന്നു. മാനത്തിന്റെ തരിമ്പുകള്‍പോലും ബലാല്‍ക്കാരം ചെയ്യപ്പെടാതെ പോകരുതെന്നാവും ശാഠ്യം.

അമ്മമാരുടെ സംഘടന ഇത്ര നിസ്സംഗമായി, ഇന്നാട്ടുകാരല്ലെന്ന മട്ടില്‍ നടത്തിയ പ്രതികരണം ആര്‍ക്കൊക്കെ വേണ്ടിയാവും? കഷ്ടം. സങ്കടകരം. പ്രതിഷേധാര്‍ഹം.