Movie prime

ഡോക്ടറുടെ മാസ്ക് ഊരിമാറ്റാൻ ശ്രമിക്കുന്ന കുഞ്ഞിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി

Viral ഡോക്ടറുടെ സർജിക്കൽ മാസ്ക് ‘നീക്കംചെയ്യാൻ’ ശ്രമിക്കുന്ന നവജാത ശിശുവിന്റെ പഴയൊരു ചിത്രം കൊറോണക്കാലത്ത് വൈറലായി മാറി. യുഎഇ ആസ്ഥാനമായുള്ള ഗൈനക്കോളജിസ്റ്റ് ഡോ സമർ ചൈബ് ആണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. Viral ഒരു നവജാതശിശുവാണ് ഡോക്ടറുടെ കൈയിലുള്ളത്. ഡോക്ടറുടെ മാസ്കിൽ ചുറ്റിപ്പിടിച്ച്, അത് മുഖത്ത് നിന്ന് വലിച്ചെടുക്കാൻ ശ്രമിക്കുന്ന ചിത്രം കോവിഡാനന്തര ലോകത്തെ കുറിച്ചുള്ള മനുഷ്യരുടെ പ്രത്യാശയെ പങ്കുവെയ്ക്കുന്നതാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മാസ്ക് ഊരിമാറ്റി പഴയതുപോലെ ജീവിക്കാനുള്ള ആഗ്രഹമാണ് ലോകത്തെ മുന്നോട്ടു നയിക്കുന്നത്. ഈ More
 
ഡോക്ടറുടെ മാസ്ക് ഊരിമാറ്റാൻ ശ്രമിക്കുന്ന  കുഞ്ഞിന്റെ ചിത്രം  സോഷ്യൽ മീഡിയയിൽ വൈറലായി

Viral
ഡോക്ടറുടെ സർജിക്കൽ മാസ്ക് ‘നീക്കംചെയ്യാൻ’ ശ്രമിക്കുന്ന നവജാത ശിശുവിന്റെ പഴയൊരു ചിത്രം കൊറോണക്കാലത്ത് വൈറലായി മാറി. യുഎഇ ആസ്ഥാനമായുള്ള ഗൈനക്കോളജിസ്റ്റ് ഡോ സമർ ചൈബ് ആണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. Viral

ഒരു നവജാതശിശുവാണ് ഡോക്ടറുടെ കൈയിലുള്ളത്. ഡോക്ടറുടെ മാസ്കിൽ ചുറ്റിപ്പിടിച്ച്, അത് മുഖത്ത് നിന്ന് വലിച്ചെടുക്കാൻ ശ്രമിക്കുന്ന ചിത്രം കോവിഡാനന്തര ലോകത്തെ കുറിച്ചുള്ള മനുഷ്യരുടെ പ്രത്യാശയെ പങ്കുവെയ്ക്കുന്നതാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മാസ്ക് ഊരിമാറ്റി പഴയതുപോലെ ജീവിക്കാനുള്ള ആഗ്രഹമാണ് ലോകത്തെ മുന്നോട്ടു നയിക്കുന്നത്.

ഈ വർഷം ആദ്യം ആരംഭിച്ച വൈറസ് ബാധ ലോകത്തിന് മുന്നിൽ ഒരു ന്യൂ നോർമൽ അവസ്ഥയാണ് അവതരിപ്പിച്ചത്. പുതിയ രീതിയിൽ ജീവിക്കാൻ എല്ലാവരും നിർബന്ധിതരായി. മിക്കവാറും എല്ലാ രാജ്യങ്ങളിലും ഫെയ്സ് മാസ്കുകൾ നിർബന്ധമാക്കി. നിയന്ത്രണങ്ങൾ പാലിക്കുമ്പോഴും മുഖം മൂടിനടക്കുമ്പോഴും അത് ആഗ്രഹിക്കാത്തവരാണ് ഏറെയും. ഫെയ്‌സ് മാസ്കുകൾ ആവശ്യമില്ലാതെ, ഭയം കൂടാതെ പുറത്തിറങ്ങാൻ കഴിയുന്ന നാളുകൾക്കായാണ് എല്ലാവരും കാത്തിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിലാണ് ഡോക്ടറുടെ മുഖംമൂടി വലിച്ചുമാറ്റാൻ ശ്രമിക്കുന്ന പെൺകുഞ്ഞിൻ്റെ ചിത്രം ആയിരക്കണക്കിനാളുകൾ ഏറ്റെടുക്കുന്നതും വൈറലാകുന്നതും.

ഉടൻതന്നെ മാസ്ക് മാറ്റാൻ പോകുന്നു എന്നതിന്റെ അടയാളമാണ് നാമെല്ലാം ആഗ്രഹിക്കുന്നതെന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് ഡോ. ചൈബ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആയിരക്കണക്കിന് ലൈക്കുകൾ ലഭിച്ച ചിത്രം സോഷ്യൽ മീഡിയയിൽ
ഉടൻതന്നെ വൈറലായി.

മെച്ചപ്പെട്ട ഭാവിയുടെ അടയാളമായി പലരും ഇതിനെ കണ്ടു.നാമെല്ലാം ഉടൻ തന്നെ മാസ്ക് ഊരിമാറ്റുമെന്ന് ചിലർ അഭിപ്രായപ്പെട്ടു. 2020-നെ അടയാളപ്പെടുത്തുന്ന ഫോട്ടോ എന്നാണ് ചില കമൻ്റുകൾ. കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ചിത്രം എന്ന പ്രതികരണവുമുണ്ട്.

ഡോക്ടറുടെ മാസ്ക് ഊരിമാറ്റാൻ ശ്രമിക്കുന്ന  കുഞ്ഞിന്റെ ചിത്രം  സോഷ്യൽ മീഡിയയിൽ വൈറലായി

മാർച്ചിൽ, ഇറ്റലിയിൽ നിന്നുള്ള ഒരു നവജാത ശിശുവിൻ്റെ ചിത്രവും ഇതേപോലെ വൈറലായി മാറിയിരുന്നു. അന്ന് കോവിഡ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിലൊന്നായിരുന്നു ഇറ്റലി. “ആന്ദ്ര ടുട്ടോ ബെനെ” അഥവാ “എല്ലാം ശരിയാകും” എന്ന വാക്കുകളുള്ള നാപ്പി ധരിച്ച കുഞ്ഞിന്റെ ചിത്രമാണ് പ്രതീക്ഷയുടെ പ്രതീകമായി അന്ന് മാറിയത്.