Movie prime

എം എം മണിയുടെ ഫേസ് ബുക്ക് പോസ്റ്റിനെതിരെ വി ടി ബലറാം

തൃപ്തി ദേശായിയുടെ ശബരിമല സന്ദർശനത്തെയും ബിന്ദു അമ്മിണിക്കെതിരായ കുരുമുളക് സ്പ്രേ ആക്രമണത്തെയും പരിഹസിച്ച് മന്ത്രി എം എം മണിയിട്ട ഫേസ് ബുക്ക് പോസ്റ്റിനെ വിമർശിച്ച് വി ടി ബലറാം എം എൽ എ രംഗത്ത്. ഫേസ് ബുക്കിലൂടെയാണ് ബലറാമിന്റെയും പ്രതികരണം. മന്ത്രിയുടെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ബലറാമിന്റെ പോസ്റ്റ്. ശബരിമല വിധിക്ക് സ്റ്റേ ഇല്ല എന്നാണ് പിണറായി സർക്കാരിന്റെ ഔദ്യോഗിക നിലപാടെന്നും, ആ നിലപാടിനെ വിശ്വസിച്ച് ഇത്തവണയും മല കയറാനെത്തിയ യുവതികൾക്ക് കഴിഞ്ഞ വർഷത്തേതിൽ നിന്ന് More
 
എം എം മണിയുടെ ഫേസ് ബുക്ക് പോസ്റ്റിനെതിരെ വി ടി ബലറാം
തൃപ്തി ദേശായിയുടെ ശബരിമല സന്ദർശനത്തെയും ബിന്ദു അമ്മിണിക്കെതിരായ കുരുമുളക് സ്പ്രേ ആക്രമണത്തെയും പരിഹസിച്ച് മന്ത്രി എം എം മണിയിട്ട ഫേസ് ബുക്ക് പോസ്റ്റിനെ വിമർശിച്ച് വി ടി ബലറാം എം എൽ എ രംഗത്ത്. ഫേസ് ബുക്കിലൂടെയാണ് ബലറാമിന്റെയും പ്രതികരണം. മന്ത്രിയുടെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ബലറാമിന്റെ പോസ്റ്റ്.
ശബരിമല വിധിക്ക് സ്റ്റേ ഇല്ല എന്നാണ് പിണറായി സർക്കാരിന്റെ ഔദ്യോഗിക നിലപാടെന്നും, ആ നിലപാടിനെ വിശ്വസിച്ച് ഇത്തവണയും മല കയറാനെത്തിയ യുവതികൾക്ക് കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി പോലീസ് സംരക്ഷണം നൽകില്ല എന്നാണ് അടുത്ത നിലപാടെന്നും, അതൊക്കെ ശരി സർക്കാരിന്റെ സൗകര്യം എന്ന് പറഞ്ഞു കൊണ്ടാണ് ബലറാമിന്റെ പോസ്റ്റ് തുടങ്ങുന്നത്.
എം എം മണിയുടെ ഫേസ് ബുക്ക് പോസ്റ്റിനെതിരെ വി ടി ബലറാം
പക്ഷേ ഒരു സ്ത്രീ തെരുവിൽ ആക്രമിക്കപ്പെട്ടതിനേക്കുറിച്ച് കേരളത്തിന്റെ ഒരു മന്ത്രിതന്നെ ട്രോളുകൾ ഉണ്ടാക്കി ആസ്വദിക്കുന്ന നിലയിലേക്ക് മാറുന്നതാണ് പിണറായി സർക്കാരിന്റെ സ്ത്രീശാക്തീകരണ “നാവോ”ത്ഥാനത്തിന്റെ ലേറ്റസ്റ്റ് അവസ്ഥ എന്ന് വി ടി ബലറാം മണിയെ പരിഹസിക്കുന്നു.

സംഘപരിവാർ, ജനം നാടകം ‘തൃപ്തി 2019’ എന്ത് നല്ല തിരക്കഥ! കണ്ണിനും, മനസ്സിനും കുളിർമ ലഭിച്ച എന്ത് നല്ല മുളക് സ്പ്രേ എന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

രണ്ടുപേരുടെയും പോസ്റ്റുകൾക്ക് താഴെ നിരവധിപേർ വിമർശിച്ചും അനുകൂലിച്ചുമുള്ള കമന്റുകൾ ഇടുന്നുണ്ട്. ഒരു മന്ത്രി എന്ന നിലയിൽ അല്പം കൂടി പക്വതയോടെയും ജാഗ്രതയോടെയും കാര്യങ്ങൾ കാണാൻ ശ്രമിക്കണമെന്നും ഒരു അക്രമി ഒരു സ്ത്രീയുടെ കണ്ണിൽ കുരുമുളക് സ്പ്രേ ചെയ്യുമ്പോൾ കുളിർമ തോന്നുന്ന മന്ത്രി ഭരിക്കുന്ന നാട് പരിതാപകരമാണെന്നും വിമർശകർ കുറ്റപ്പെടുത്തുന്നു. ശബരിമല വിഷയത്തിൽ കോൺഗ്രസ് നിലപാട് ചോദിച്ചുകൊണ്ടാണ് വിമർശകർ വി ടിയെ നേരിടുന്നത്.