Movie prime

മാനം കറുത്താൽ മുങ്ങുന്ന തമ്പാനൂർ

ഈ കാണുന്ന ചിത്രങ്ങൾ സംസ്ഥാനത്തെ വാട്ടർ മെട്രോയുടേതല്ല . കേരളത്തിന്റെ തലസ്ഥാന നഗരിയിലെ സുപ്രധാന റയിൽവേ സ്റ്റേഷൻ ആണ്. ഭരണാധികാരികളുടെ കെടുകാര്യസ്ഥതയുടെയും അലംഭാവത്തിന്റെയും ഉത്തമ ഉദാഹരണങ്ങളാണ് ഈ ചിത്രങ്ങൾ. മാനത്തു മഴക്കാറുകണ്ടാൽ തമ്പാനൂർ വെള്ളത്തിനടിയിലാകും… തിരുവനന്തപുരത്തുകാർ കേട്ടുതഴമ്പിച്ച പതിവ് പല്ലവി. പത്തു നാൽപതു വര്ഷങ്ങളായി ഈ ജലശാപത്തിന്റെ പിടിയിലാണ് തലസ്ഥാനനഗരി.കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തിരുവനന്തപുരം തമ്പാനൂര് റെയില്വേ സ്റ്റേഷന് പരിസരവും ട്രാക്കും ഉള്പ്പടെ വെള്ളത്തിനടിയിലായി. കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡ്, എസ് എസ് കോവില് റോഡ്, തിരുമല More
 
മാനം കറുത്താൽ മുങ്ങുന്ന തമ്പാനൂർ

ഈ കാണുന്ന ചിത്രങ്ങൾ സംസ്ഥാനത്തെ വാട്ടർ മെട്രോയുടേതല്ല . കേരളത്തിന്റെ തലസ്ഥാന നഗരിയിലെ സുപ്രധാന റയിൽവേ സ്റ്റേഷൻ ആണ്. ഭരണാധികാരികളുടെ കെടുകാര്യസ്ഥതയുടെയും അലംഭാവത്തിന്റെയും ഉത്തമ ഉദാഹരണങ്ങളാണ് ഈ ചിത്രങ്ങൾ. മാനത്തു മഴക്കാറുകണ്ടാൽ തമ്പാനൂർ വെള്ളത്തിനടിയിലാകും…

തിരുവനന്തപുരത്തുകാർ കേട്ടുതഴമ്പിച്ച പതിവ് പല്ലവി. പത്തു നാൽപതു വര്ഷങ്ങളായി ഈ ജലശാപത്തിന്റെ പിടിയിലാണ് തലസ്ഥാനനഗരി.
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരവും ട്രാക്കും ഉള്‍പ്പടെ വെള്ളത്തിനടിയിലായി. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, എസ് എസ് കോവില്‍ റോഡ്, തിരുമല വലിയവിള റോഡ് തുടങ്ങിയ സ്ഥലങ്ങള്‍ വെള്ളക്കെട്ടിലായി.രണ്ടര മണിക്കൂർ പെയ്ത മഴയിലാണ് ഇതെന്നോർക്കണം.

ഓരോ വർഷവും തലസ്ഥാനത്തെ ഓടകൾ നന്നാക്കാൻ ചിലവിടുന്ന കോടികൾ വെള്ളത്തിൽ വരച്ച വരപോലെയാണ്. ഒരു തുള്ളി വെള്ളം പോലും ഓടകളിലേയ്ക്ക് പോകുന്നില്ല. ഓടകളിൽ മാലിന്യങ്ങളും മലിനജലവും തള്ളി കിള്ളിയാറ്റിലേയ്ക്കോ കരമനയാറ്റിലേക്കോ തള്ളി വിടും ഇതുതന്നെയാണ് കാലകളങ്ങളായി അനന്തപുരിയുടെ വികസനം.

ഓരോ മഴപെയ്തു തോരുമ്പോഴും തിരുവനന്തപുരംകാർ ഓർക്കുന്ന രണ്ടു പേരുകൾ ഉണ്ട്. ചീഫ് സെക്രട്ടറി ജിജി തോംസന്റെയും, കളക്ടർ ബിജു പ്രഭാകറിന്റെയും. 2015 ഇൽ അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസന്റെയും, കളക്ടർ ബിജു പ്രഭാകറിന്റെയും നേതൃത്വത്തിൽ തിരുവനന്തപുരത്തെ വെള്ളക്കെട്ടിനു പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയായിരുന്നു ഓപ്പറേഷൻ അനന്ത.

തിരുവനന്തപുരത്തിന്റെ മുഖഛായ തന്നെ മാറ്റി മറിക്കാൻ പോന്ന പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കി. ഈ പദ്ധതി തലസ്ഥാനത്തെ വെള്ളക്കെട്ടിനു ഭാഗീകമായെങ്കിലും പരിഹാരമായിരുന്നു. ഓടകളെല്ലാം നവീകരിച്ച് വെള്ളമൊഴുകാൻ വഴിയൊരുക്കിയ ഓപ്പറേഷൻ അനന്ത 2015ൽ ആണ് ആരംഭിച്ചത്. തമ്പാനൂരും കിഴക്കേകോട്ടയും അടക്കം 30 കിലോമീറ്റർ ദൂരത്തെ ഓടകൾ ശുചിയാക്കാനും കഴിഞ്ഞു.

ഇന്ത്യൻ കോഫി ഹൗസ്ൽ നിന്നും ആരംഭിക്കുന്നതും റയിൽവേ പാളത്തിന്റെ അടിയിൽ കൂടി പോകുന്നതുമായ 140 മീറ്റർ നീളം ഉള്ള വലിയ ഓടയിൽ ഏകദേശം 2 .5 മീറ്റർ പൊക്കവും 1 .5 മീറ്റർ സമചതുരമായി രണ്ടു പയിൽ ഫൗണ്ടേഷൻ നിൽക്കുന്നുണ്ട്. ഇതിൽ മണ്ണടിഞ്ഞിട്ടാണ് തമ്പാനൂരിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് . മണ്ണു മുഴുവനായും ഓപ്പറേഷൻ അനന്തയിൽ മാറ്റിയിരുന്നു.

ഏകദേശം 700 ലോഡ് മണ്ണും മറ്റു വേസ്റ്റും ആണ് ഈ 140 മീറ്റർ ഓടയിൽ നിന്നും അനന്ത ടീം നീക്കയത്.മഴക്കാലം പേടി സ്വപ്നമായിരുന്ന തലസ്ഥാനവാസികൾക്ക് വലിയ ആശ്വാസമായിരുന്നു ഓപ്പറേഷൻ അനന്ത. ഓടകളും തൊടുകളും വൃത്തിയാക്കി, കയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുത്ത പദ്ധതി മുന്നേറിയെങ്കിലും വമ്പന്മാരെ തൊട്ടപ്പോൾ കൈപൊള്ളി.

അതോടെ പദ്ധതി നിലച്ചു.2016ഇൽ അനന്തയുടെ രണ്ടാം ഘട്ടം നടപ്പാക്കാൻ പദ്ധതി ഇട്ടെങ്കിലും സർക്കാർ കൂടുതൽ ഫണ്ട്‌ അനുവദിച്ചില്ല. പദ്ധതി നടപ്പാക്കാൻ താല്പര്യവും എടുത്തില്ല. തുടർ നടപടി നിലച്ചതോടെ വെള്ളം ഒഴുകിപോകേണ്ട ആമയിഴഞ്ചൻ തോടും, തെക്കനംകര കനാലും വീണ്ടും മാലിന്യ കൂമ്പാരമായി ഇതോടെ വീണ്ടും ചാറ്റൽ മഴയിലും തലസ്ഥാനം വെള്ളതിനടിയിലാക്കാൻ തുടങ്ങി.ഓപ്പറേഷൻ അനന്തയ്ക്ക് തുടർച്ചയില്ലാതായതോടെ വേനൽമഴയെത്തിയതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളം കയറാൻ തുടങ്ങി.

ഈ വെള്ളപ്പൊക്കം വേനൽ മഴയിലാണെന്ന് ഓർക്കണം. അടുത്ത മാസം വരാനിരിക്കുന്ന തേക്കുപടിഞ്ഞാറൻ മൻസൂണിന്റെ ചെറിയൊരു ട്രൈലെർ മാത്രമാണിത് . മൻസൂണിന് മുൻപേ അടിയന്തര നടപടികൾ സ്വീകരിക്കാൻ ഉള്ള മുന്നറിയിപ്പായി അധികാരികൾ ഇത് കണക്കാകണം.. ഇല്ലെങ്കിൽ മഴക്കാലം തിരുവനന്തപുരം നഗരത്തിലുള്ളവർക്ക് വളരെ വലിയ വിപത്തുകൾ സൃഷ്ടിക്കും. മുൻപ് മഴക്കാലത്തു കിഴക്കേക്കോട്ടേ വെള്ളത്തിലാവുന്നത് പതിവായിരുന്നു. അതിനു പരിഹാരമായി ഓപ്പറേഷൻ അനന്ത വഴി പുത്തരിക്കണ്ടതിൽ ഉടനീളം ഒരു ഓവർ ഫ്ലോ ഡക്റ്റ് നിർമിച്ചു. ഇതാണ് കുറച്ചു വര്ഷങ്ങളായി കിഴക്കേക്കോട്ടയിലെ വെള്ളക്കെട്ടിനു പരിഹാരമായത്.

മറ്റു പ്രധാനനഗരങ്ങളിലെല്ലാം വെള്ളക്കെട്ടിനു പരിഹാരം കണ്ടെത്താൻ ഒന്നാംഘട്ടവും, രണ്ടാം ഘട്ടവും എല്ലാം നടത്തുമ്പോൾ, ഭരണ സിരാകേന്ദ്രത്തിന്റെയും , ഭരണാധികാരികളുടെയും മൂക്കിൻ തുമ്പിൽ ഉണ്ടാകുന്ന ഈ വെള്ളക്കെട്ടിനു പരിഹാരമുണ്ടാക്കാൻ ആരും മുൻ കൈ എടുക്കാതെ ഒഴിഞ്ഞു മാറുകയാണ്. ഇനിയും ഈ അവഗണന തുടര്ന്നാൽ എന്നുന്നേക്കുമായി തിരുവനന്തപുരം നഗരം വെള്ളത്തിനടിയിൽ ആകുന്ന കാലം വിദൂരമല്ല…