Movie prime

ട്രംപ് ആരോഗ്യവാൻ, കൊറോണ ടെസ്റ്റിന്റെ ആവശ്യമില്ലെന്ന് വൈറ്റ് ഹൌസ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊറോണ ടെസ്റ്റ് നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോഗ്യവാനാണെന്നും വൈറ്റ് ഹൌസ്. നിരവധി നിയമനിർമാണ സമിതി അംഗങ്ങളുമായി അടുത്തിടെ ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നതും അവരിൽ പലരും കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിലെ കൊറോണ ബാധിതനായ ഒരു വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നതിനാൽ സ്വയം ക്വാറൻറ്റയിൻ ചെയ്തതുമായ വാർത്തകളാണ് ഇത്തരം ഒരു പ്രസ്താവനയുമായി വൈറ്റ് ഹൌസ് മുന്നോട്ട് വരാൻ കാരണമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. പ്രസിഡന്റിന് കൊറോണ ടെസ്റ്റിന്റെ ആവശ്യമില്ലെന്ന് വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് കൊറോണയുടെ ലക്ഷണങ്ങളില്ല. കൊറോണ More
 
ട്രംപ് ആരോഗ്യവാൻ, കൊറോണ ടെസ്റ്റിന്റെ ആവശ്യമില്ലെന്ന് വൈറ്റ് ഹൌസ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൊറോണ ടെസ്റ്റ് നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോഗ്യവാനാണെന്നും വൈറ്റ് ഹൌസ്. നിരവധി നിയമനിർമാണ സമിതി അംഗങ്ങളുമായി അടുത്തിടെ ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നതും അവരിൽ പലരും കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിലെ കൊറോണ ബാധിതനായ ഒരു വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നതിനാൽ സ്വയം ക്വാറൻറ്റയിൻ ചെയ്തതുമായ വാർത്തകളാണ് ഇത്തരം ഒരു പ്രസ്താവനയുമായി വൈറ്റ് ഹൌസ് മുന്നോട്ട് വരാൻ കാരണമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

പ്രസിഡന്റിന് കൊറോണ ടെസ്റ്റിന്റെ ആവശ്യമില്ലെന്ന് വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് കൊറോണയുടെ ലക്ഷണങ്ങളില്ല. കൊറോണ ബാധിച്ച ആരെങ്കിലുമായിഅദ്ദേഹം ദീർഘകാലം സമ്പർക്കത്തിൽ വന്നിട്ടുമില്ല. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഡോക്ടറുടെ നിരീക്ഷണം അദ്ദേഹത്തിന് മേലുണ്ടാകും.

നേരത്തെ മാധ്യമങ്ങളുമായി വൈറ്റ് ഹൌസിൽ നടന്ന കൂടിക്കാഴ്ചയിൽ അമേരിക്കയിൽ കൊറോണ വ്യാപിക്കാതിരിക്കാനുള്ള കരുതൽ നടപടികളെല്ലാം കൈക്കൊണ്ടതായി ട്രംപ് അറിയിച്ചു. ജനങ്ങൾക്കും സമ്പദ്‌വ്യവസ്ഥക്കും യാതൊരു ആപത്തും വരില്ല. രാജ്യത്ത് വൈറസ് വ്യാപനത്തിനുള്ള സാധ്യത കുറവാണെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസും അഭിപ്രായപ്പെട്ടു. അമേരിക്കൻ ജനതയെ മൊത്തത്തിൽ കണക്കിലെടുത്തുള്ള നടപടികളാണ് ഇക്കാര്യത്തിൽ പുരോഗമിക്കുന്നത്.

കഴിഞ്ഞയാഴ്ച പ്രസിഡന്റിന്റെ നിർദേശപ്രകാരം വ്യവസായ മേഖല, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, എയർലൈൻ കമ്പനികൾ, ലാബുകൾ എന്നിവയുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി വൈസ് പ്രസിഡന്റ് വ്യക്തമാക്കി. കൊറോണ ബാധിതർക്ക് ആശ്വാസമേകുന്ന മരുന്നുകളുടെ ഗവേഷണത്തിൽ ഇരുപത്തിനാലു മണിക്കൂറും മുഴുകിയിരിക്കുകയാണ് അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ.

അതിനിടെ ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായിരം കടന്നു. നൂറിലേറെ രാജ്യങ്ങളിലായി ലക്ഷത്തിലേറെ പേർ നിലവിൽ രോഗ ബാധിതരാണ്. രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ ഇന്ന് പതിനേഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.