Movie prime

ആദ്യ ടേം മന്ത്രിസ്ഥാനം ഗണേഷിന് നഷ്ടമായത് സഹോദരിയുടെ പരാതിയിൽ!

ഇടതു മുന്നണിയിലെ കേരള കോൺഗ്രസ് ബി പ്രതിനിധി കെ ബി ഗണേഷ് കുമാറിന് [ KB Ganesh Kumar ] ആദ്യ ടേം മന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നിൽ സ്വന്തം സഹോദരി ആണെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ എക്സ്പ്രസ് ദിനപത്രമാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. അസോസിയേറ്റ് എഡിറ്റർ ബി ശ്രീജൻ പേരുവെച്ചെഴുതിയ സ്റ്റോറി ഈ വിഷയത്തിൽ വലിയൊരു വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്.“സഹോദരിയുടെ പരാതിയിൽ മന്ത്രിസഭയിലെ ആദ്യ ഊഴം നഷ്ടപ്പെട്ട് ഗണേഷ്” എന്ന തലക്കെട്ടിലുള്ള വാർത്ത കൊട്ടാരക്കരയിലെ കീഴൂട്ട് കുടുംബത്തിനുള്ളിലെ പുതിയൊരു കലഹത്തെയാണ് പുറം ലോകത്തെത്തിക്കുന്നത്. വാർത്ത ഇപ്രകാരമാണ്. കേരള കോൺഗ്രസ് More
 
ആദ്യ ടേം മന്ത്രിസ്ഥാനം ഗണേഷിന് നഷ്ടമായത് സഹോദരിയുടെ പരാതിയിൽ!

ഇടതു മുന്നണിയിലെ കേരള കോൺഗ്രസ് ബി പ്രതിനിധി കെ ബി ഗണേഷ് കുമാറിന് [ KB Ganesh Kumar ] ആദ്യ ടേം മന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നിൽ സ്വന്തം സഹോദരി ആണെന്ന് റിപ്പോർട്ടുകൾ.

ഇന്ത്യൻ എക്സ്പ്രസ് ദിനപത്രമാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. അസോസിയേറ്റ് എഡിറ്റർ ബി ശ്രീജൻ പേരുവെച്ചെഴുതിയ  സ്റ്റോറി ഈ വിഷയത്തിൽ വലിയൊരു വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്.
“സഹോദരിയുടെ പരാതിയിൽ മന്ത്രിസഭയിലെ ആദ്യ ഊഴം നഷ്ടപ്പെട്ട് ഗണേഷ്” എന്ന തലക്കെട്ടിലുള്ള വാർത്ത കൊട്ടാരക്കരയിലെ കീഴൂട്ട് കുടുംബത്തിനുള്ളിലെ പുതിയൊരു കലഹത്തെയാണ് പുറം ലോകത്തെത്തിക്കുന്നത്.

വാർത്ത ഇപ്രകാരമാണ്.

കേരള കോൺഗ്രസ് ബി സ്ഥാപകനായ ആർ ബാലകൃഷ്ണപിള്ളയുടെ കുടുംബത്തിനുള്ളിൽ തന്നെയുള്ള കലഹമാണ് പിണറായി സർക്കാരിൻ്റെ രണ്ടാം ഊഴത്തിലെ മന്ത്രി സ്ഥാനം പങ്കുവെയ്ക്കുന്ന കാര്യത്തിൽ ആദ്യ ഊഴം ഗണേഷിന് നഷ്ടമാക്കിയത്.

ആൻ്റണി രാജുവിന് ആദ്യ ഊഴം ലഭിക്കുന്നതിനെപ്പറ്റി മിക്കവാറും എല്ലാ പത്രങ്ങളും വാർത്തകൾ നല്കിയിട്ടുണ്ടെങ്കിലും അതിൻ്റെ പിന്നാമ്പുറക്കഥ പുറത്തുവിട്ടിട്ടുള്ളത് ന്യൂ ഇന്ത്യൻ എക്സ്പ്രസ് മാത്രമാണ്.

രണ്ടു ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെയും സി പി എം പൊളിറ്റ് ബ്യൂറോ മെമ്പർ കോടിയേരി ബാലകൃഷ്ണനെയും ഗണേഷിൻ്റെ സഹോദരി ഉഷ മോഹൻദാസ് സന്ദർശിക്കുകയും ഗണേഷിനെതിരെ ചില പരാതികൾ ഉന്നയിക്കുകയും ചെയ്തു.
പരാതി പ്രധാനമായുംമെയ് 3-ന് അന്തരിച്ച ആർ ബാലകൃഷ്ണപ്പിള്ളയുടെ വിൽപ്പത്രത്തെ സംബന്ധിച്ചുള്ളതാണ്.  അതു സംബന്ധിച്ചചില സംശയങ്ങളാണ്.

കൊട്ടാരക്കര, പത്തനാപുരം പ്രദേശത്തെ കിരീടം വെയ്ക്കാത്ത രാജാക്കന്മാരാണ് കീഴൂട്ട് കുടുംബം. കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകളാണ് കുടുംബനാഥനായ ബാലകൃഷ്ണപ്പിള്ളയുടെ പേരിൽ ഉള്ളത്. പിള്ളയുടെ പേരിലുള്ള വിൽപ്പത്രം തയ്യാറാക്കിയതിൽ ചില കള്ളക്കളികൾ നടന്നതായി ഗണേഷിൻ്റെ സഹോദരി ഉഷ മോഹൻദാസ് സംശയിക്കുന്നു. ഇക്കാര്യം പിണറായിയെയും കോടിയേരിയെയും കണ്ട്  പരാതി രൂപത്തിൽ അവർ അവതരിപ്പിച്ചിരിക്കുകയാണ്.

സോളാർ കേസിലെ കുറ്റാരോപിതയായ സ്ത്രീയും സഹോദരൻ ഗണേഷും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും ചില വിവരങ്ങൾ ഉഷ മോഹൻദാസ് സി പി എം നേതാക്കൾക്ക് കൈമാറിയിട്ടുണ്ട്.

ഗണേഷ് മന്ത്രിയായാൽ ഇത്തരം വിഷയങ്ങൾ പൊതു സമൂഹത്തിൽ വലിയ തോതിൽ ചർച്ചയാവാനും അത് സർക്കാരിൻ്റെയും മന്ത്രിസഭയുടെയും പ്രവർത്തനങ്ങൾക്ക് തുടക്കത്തിലേ കല്ലുകടിയാവാനും സത് പേരിന് കളങ്കമാവാനും ഇടയുണ്ട് എന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞതിനാലാണ് ഗണേഷിൻ്റെ കാര്യത്തിൽ ഒരു പുനർവിചിന്തനത്തിന് മുഖ്യമന്ത്രി തയ്യാറായത്.

തിങ്കളാഴ്ചത്തെ ഇടതുമുന്നണി യോഗത്തിൽ ആദ്യ രണ്ടര വർഷം  മന്ത്രിയാവാനുള്ള താത്പര്യം തുടക്കത്തിലേ ഗണേഷ് പ്രകടിപ്പിച്ചിരുന്നു.
തനിക്ക് അവസാന ടേം മതിയെന്ന തീരുമാനത്തിലേക്ക് ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധി ആൻ്റണി രാജുവും എത്തി. 

എന്നാൽ അക്കാര്യത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നും ആദ്യ ടേം ആൻ്റണി രാജു തന്നെ മന്ത്രിയാവട്ടേ എന്നുമുള്ള നിർദേശം കോടിയേരി തന്നെ മുന്നോട്ടു വെയ്ക്കുകയുമായിരുന്നു. കുടുംബത്തിനുള്ളിലെ പ്രശ്നങ്ങൾ ഗണേഷിന് കുരുക്കാവുന്നത് ഇതാദ്യമായല്ല എന്നോർക്കണം.

2011-2016 കാലത്തെ ഉമ്മൻ ചാണ്ടി സർക്കാരിലെ വനം, പരിസ്ഥിതി, സ്പോർട്സ് സിനിമ വകുപ്പ് 2 വർഷത്തോളം കൈകാര്യം ചെയ്തിരുന്നത് ഗണേഷ് കുമാറായിരുന്നു. എന്നാൽ 2013 ഏപ്രിലിൽ ഭാര്യ യാമിനി തങ്കച്ചി നൽകിയ ഗാർഹിക പീഡന പരാതിയെ തുടർന്ന് അദ്ദേഹത്തിന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു.

കുടുംബത്തിനുളളിൽനിന്നു തന്നെ ഉയർന്നുവരുന്ന പരാതികളെ തുടർന്ന് അധികാരം വിട്ടൊഴിയേണ്ടി വരുന്ന നേതാക്കൾ കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും അപൂർവമാണ്. ബാലകൃഷ്ണപ്പിള്ളയുടെവിൽപ്പത്രത്തിൽ നടന്നതായി മകൾ ഉഷ സംശയിക്കുന്ന തിരിമറികളെപ്പറ്റിയുള്ള വിശദാംശങ്ങളൊന്നും നിലവിൽ പുറത്തുവന്നിട്ടില്ല.

ചുണ്ടിനും കപ്പിനുമിടയിലെ ഈ സ്ഥാനനഷ്ടം ഗണേഷിനെ സംബന്ധിച്ച് താത്കാലികമാണോ അതോ സ്ഥിരമായിരിക്കുമോ എന്ന കാര്യം  കണ്ടറിയേണ്ടിയിരിക്കുന്നു.