Movie prime

ബാധ്യത തീർക്കാമെന്നും കേസ് അവസാനിപ്പിക്കണമെന്നും വിജയ് മല്യ

കടബാധ്യത പൂർണമായി അടച്ചുതീർക്കാമെന്നും തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നും വിജയ് മല്യ. ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അവതരിപ്പിച്ച സർക്കാർ നടപടിയെ അഭിനന്ദിച്ച മല്യ, പലവട്ടം ആവശ്യപ്പെട്ടിട്ടും തൻ്റെ വാഗ്ദാനം സ്വീകരിക്കാൻ സർക്കാർ തയ്യാറാവാത്തതിൽ ദുഃഖം പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയാണ് വിജയ് മല്യയുടെ ഓഫർ വന്നത്. കോവിഡ്-19 സമാശ്വാസ പാക്കേജ് മുന്നോട്ടുവെച്ച സർക്കാരിനെ അഭിനന്ദിക്കുന്നു. അവർ ആഗ്രഹിക്കുന്നത്ര നോട്ടുകൾ അടിച്ചിറക്കാൻ അവർക്കാവും. പക്ഷേ, പൊതുമേഖലാ ബാങ്കുകളിൽ നിന്നെടുത്ത വായ്പാ കുടിശ്ശിക നൂറു ശതമാനവും തിരിച്ചടക്കാം എന്ന വാഗ്ദാനം More
 
ബാധ്യത തീർക്കാമെന്നും കേസ് അവസാനിപ്പിക്കണമെന്നും വിജയ് മല്യ

കടബാധ്യത പൂർണമായി അടച്ചുതീർക്കാമെന്നും തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നും വിജയ് മല്യ. ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അവതരിപ്പിച്ച സർക്കാർ നടപടിയെ അഭിനന്ദിച്ച മല്യ, പലവട്ടം ആവശ്യപ്പെട്ടിട്ടും തൻ്റെ വാഗ്ദാനം സ്വീകരിക്കാൻ സർക്കാർ തയ്യാറാവാത്തതിൽ ദുഃഖം പ്രകടിപ്പിച്ചു.

ട്വിറ്ററിലൂടെയാണ് വിജയ് മല്യയുടെ ഓഫർ വന്നത്. കോവിഡ്-19 സമാശ്വാസ പാക്കേജ് മുന്നോട്ടുവെച്ച സർക്കാരിനെ അഭിനന്ദിക്കുന്നു. അവർ ആഗ്രഹിക്കുന്നത്ര നോട്ടുകൾ അടിച്ചിറക്കാൻ അവർക്കാവും. പക്ഷേ, പൊതുമേഖലാ ബാങ്കുകളിൽ നിന്നെടുത്ത വായ്പാ കുടിശ്ശിക നൂറു ശതമാനവും തിരിച്ചടക്കാം എന്ന വാഗ്‌ദാനം തന്നെ പോലുള്ള ചെറിയ സംഭാവനക്കാർ മുന്നോട്ടു വെയ്ക്കുമ്പോൾ അത് അവഗണിക്കുന്നത് ശരിയാണോ എന്നാണ് മല്യയുടെ ട്വീറ്റ്.
9000 കോടി രൂപയുടെ തട്ടിപ്പുനടത്തി രാജ്യം വിട്ട വിജയ് മല്യ ഇപ്പോൾ ലണ്ടനിലാണ്. തന്നെ ഇന്ത്യയ്ക്ക് കൈമാറരുത് എന്നാവശ്യപ്പെട്ടുള്ള ഹർജി ലണ്ടൻ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് യു കെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി കാത്തിരിക്കുകയാണ് മദ്യരാജാവ്.