Movie prime

വനിതാദിന സന്ദേശം നൽകാൻ മനുസ്മൃതിയിലെ വരികൾ; മോഹൻലാലിനെ പരിഹസിച്ച് സോഷ്യൽ മീഡിയ

Womens Day വനിതാ ദിനത്തിൽ സ്ത്രീകളെ അഭിവാദ്യം ചെയ്യാൻ മനുസ്മൃതിയിലെ വരികൾ ഉദ്ധരിച്ച മോഹൻലാലിനെ ട്രോളി സോഷ്യൽ മീഡിയ. താരത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിറയുന്ന പ്രതികരണങ്ങളെല്ലാം കുറ്റപ്പെടുത്തുന്നതും പരിഹസിക്കുന്നതുമാണ്. Womens Day സ്ത്രീക്ക് സ്വാതന്ത്ര്യം നിഷേധിക്കുകയും ജീവിതകാലം മുഴുവൻ പാരതന്ത്ര്യം വിധിക്കുകയും ചെയ്യുന്നതിൻ്റെ പേരിൽ ഏറ്റവുമധികം വിമർശിക്കപ്പെട്ട ഹൈന്ദവ ഗ്രന്ഥമാണ് മനുസ്മൃതി. ജാതിയെ ഊട്ടിയുറപ്പിക്കുന്നതും പാരമ്പര്യത്തെ പ്രതിഷ്ഠിക്കുന്നതും സ്ത്രീകളെ പുരുഷനൊപ്പം തുല്യ നിലയിൽ പരിഗണിക്കാത്തതുമായ ഒരു ദർശനമാണ് മനുസ്മൃതി മുന്നോട്ടുവെയ്ക്കുന്നത്. ഇത്തരം ഒരു ഗ്രന്ഥത്തിലെ വരികൾ More
 
വനിതാദിന സന്ദേശം നൽകാൻ മനുസ്മൃതിയിലെ വരികൾ; മോഹൻലാലിനെ പരിഹസിച്ച് സോഷ്യൽ മീഡിയ

Womens Day
വനിതാ ദിനത്തിൽ സ്ത്രീകളെ അഭിവാദ്യം ചെയ്യാൻ മനുസ്മൃതിയിലെ വരികൾ ഉദ്ധരിച്ച മോഹൻലാലിനെ ട്രോളി സോഷ്യൽ മീഡിയ. താരത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിറയുന്ന പ്രതികരണങ്ങളെല്ലാം കുറ്റപ്പെടുത്തുന്നതും പരിഹസിക്കുന്നതുമാണ്. Womens Day

സ്ത്രീക്ക് സ്വാതന്ത്ര്യം നിഷേധിക്കുകയും ജീവിതകാലം മുഴുവൻ പാരതന്ത്ര്യം വിധിക്കുകയും ചെയ്യുന്നതിൻ്റെ പേരിൽ ഏറ്റവുമധികം വിമർശിക്കപ്പെട്ട ഹൈന്ദവ ഗ്രന്ഥമാണ് മനുസ്മൃതി. ജാതിയെ ഊട്ടിയുറപ്പിക്കുന്നതും പാരമ്പര്യത്തെ പ്രതിഷ്ഠിക്കുന്നതും സ്ത്രീകളെ പുരുഷനൊപ്പം തുല്യ നിലയിൽ പരിഗണിക്കാത്തതുമായ ഒരു ദർശനമാണ് മനുസ്മൃതി മുന്നോട്ടുവെയ്ക്കുന്നത്.

ഇത്തരം ഒരു ഗ്രന്ഥത്തിലെ വരികൾ ഉദ്ധരിച്ച് സ്ത്രീകളെ അഭിവാദ്യം ചെയ്യാൻ അസാമാന്യമായ തൊലിക്കട്ടിയോ അമ്പരപ്പിക്കുന്ന അജ്ഞതയോ വേണമെന്നാണ് സൂപ്പർ താരത്തെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയരുന്നത്.

“യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്രദേവതാഃ യത്രൈ താസ്തു ന പൂജ്യന്തേ സര്‍വ്വാസ്തത്രാഫലാഃ ക്രിയാഃ ” എന്ന മനുസ്മൃതിയിലെ വരികളാണ് താരം തൻ്റെ വനിതാദിന സന്ദേശത്തിനായി ഉദ്ധരിക്കുന്നത്.

പ്രിയപ്പെട്ട മോഹൻലാൽ സാർ, വേട്ടക്കാരനൊപ്പം നിന്ന് ഇരയ്ക്ക് വേണ്ടി പ്രാർഥിക്കുന്ന താങ്കളുടെ നിലപാട് കണ്ട് പകച്ചുപോയ ബാല്യമാണ് ഞങ്ങളുടേത്. മനുസ്മൃതി പോലൊരു സ്ത്രീവിരുദ്ധവും മനുഷ്യ വിരുദ്ധവുമായ ഒരു പുസ്തകത്തിലെ ശ്ലോകം ഉദ്ധരിച്ച് ഒരു പോസ്റ്റ്‌ ഇട്ടാൽ തീരുന്നതല്ല ഇവിടത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നം. താങ്കളെപ്പോലുള്ള അനുഗൃഹീത കലാകാരന്മാർ പലപ്പോഴും അവസരവാദികളാകുന്നതിൽ സങ്കടം ഉണ്ട്. അതുകൊണ്ട് ശ്ലോകങ്ങൾ വിസ്മരിച്ചുകൊണ്ട് സ്ത്രീപക്ഷ നിലപാടെടുക്കുക. ഇല്ലെങ്കിൽ മൗനം വിദ്വാന് ഭൂഷണമായി ആചരിക്കുക എന്നെല്ലാമാണ് പ്രതികരണങ്ങൾ.

“പിതാ രക്ഷതി കൗമാരേ;
ഭർത്താ രക്ഷതി യൗവനേ;
പുത്രോ രക്ഷതി വാർദ്ധക്യേ;
ന സ്ത്രീ സ്വാതന്ത്ര്യമർഹതി”
എന്ന മനുസ്മൃതിയിലെ തന്നെ ഏറെ വിമർശിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമായ വരികൾ കമൻ്റാക്കി “കളർ ആയല്ലോ” എന്ന് കളിയാക്കുന്നവരുമുണ്ട്.