Movie prime

നിയമസഭയിൽ സവർക്കറുടെ ചിത്രം, യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വ്യാപക പ്രതിഷേധം

Yogi Adityanath ഹിന്ദു മഹാസഭയുടെ നേതാവും സംഘപരിവാർ സംഘടനകളുടെ ആത്മീയ ഗുരുവുമായ സവർക്കറുടെ ചിത്രം ഉത്തർപ്രദേശ് നിയമസഭാ കൗൺസിൽ ഹാളിൽ അനാച്ഛാദനം ചെയ്ത് യോഗി ആദിത്യനാഥ് സർക്കാർ. മതേതരത്വത്തിൻ്റെ പ്രതീകമായ നിയമസഭയിൽ കടുത്ത വർഗീയവാദിയുടെ ചിത്രം വെച്ചതിനെതിരെ ശക്തമായ എതിപ്പ് പ്രകടിപ്പിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. സവർക്കറുടെ ഫോട്ടോ ഹാളിൽനിന്ന് എടുത്തുമാറ്റണം എന്ന ആവശ്യമുയർത്തി കൗൺസിൽ ചെയർമാന് കോൺഗ്രസ് നേതൃത്വം കത്ത് നൽകിയിട്ടുണ്ട്.Yogi Adityanath ബ്രിട്ടീഷുകാർക്കെതിരെ സ്വന്തം ജീവിതം പോലും ബലികഴിച്ച് പൊരുതി മരിച്ച More
 
നിയമസഭയിൽ സവർക്കറുടെ ചിത്രം, യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വ്യാപക പ്രതിഷേധം

Yogi Adityanath
ഹിന്ദു മഹാസഭയുടെ നേതാവും സംഘപരിവാർ സംഘടനകളുടെ ആത്മീയ ഗുരുവുമായ സവർക്കറുടെ ചിത്രം ഉത്തർപ്രദേശ് നിയമസഭാ കൗൺസിൽ ഹാളിൽ അനാച്ഛാദനം ചെയ്ത് യോഗി ആദിത്യനാഥ് സർക്കാർ. മതേതരത്വത്തിൻ്റെ പ്രതീകമായ നിയമസഭയിൽ കടുത്ത വർഗീയവാദിയുടെ ചിത്രം വെച്ചതിനെതിരെ ശക്തമായ എതിപ്പ് പ്രകടിപ്പിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി. സവർക്കറുടെ ഫോട്ടോ ഹാളിൽനിന്ന് എടുത്തുമാറ്റണം എന്ന ആവശ്യമുയർത്തി കൗൺസിൽ ചെയർമാന് കോൺഗ്രസ് നേതൃത്വം കത്ത് നൽകിയിട്ടുണ്ട്.Yogi Adityanath

ബ്രിട്ടീഷുകാർക്കെതിരെ സ്വന്തം ജീവിതം പോലും ബലികഴിച്ച് പൊരുതി മരിച്ച സ്വാതന്ത്ര്യ സമര സേനാനികളെ അങ്ങേയറ്റം അപഹസിക്കുന്ന പ്രവൃത്തിയാണ് നടന്നതെന്ന് കോൺഗ്രസ് നേതാവ് ദീപക് സിങ്ങ് കുറ്റപ്പെടുത്തി. ജയിൽ മോചിതനാവാൻ ബ്രിട്ടീഷുകാർക്ക് പലവട്ടം മാപ്പ് എഴുതിക്കൊടുത്ത് രാജ്യത്തിൻ്റെ അഭിമാനവും അന്തസ്സും കളഞ്ഞുകുളിച്ച വ്യക്തിയാണ് സവർക്കർ. കടുത്ത വർഗീയവാദി ആയിരുന്നു അദ്ദേഹം. മതേതര വിരുദ്ധനും ജനാധിപത്യ വിരുദ്ധനുമായിരുന്നു സവർക്കർ. സ്വാതന്ത്ര്യ സമര പോരാളികൾക്കൊപ്പം ഇരിക്കാനുള്ള യാതൊരു യോഗ്യതയും അദ്ദേഹത്തിനില്ല.

ഭിന്നിപ്പിൻ്റെയും സങ്കുചിതത്വത്തിൻ്റെയും എക്കാലത്തെയും പ്രതീകമായ വ്യക്തിയുടെ ചിത്രം ജനാധിപത്യത്തിൻ്റെയും മതേതരത്വത്തിൻ്റെയും പ്രതീകമായ നിയമസഭാ ഹാളിലല്ല വെയ്ക്കേണ്ടത്. സവർക്കറുടെ ചിത്രം എവിടെയെങ്കിലും വെയ്ക്കണം എന്നുണ്ടെങ്കിൽ അതിന് പറ്റിയ സ്ഥലം ബിജെപിയുടെ ഓഫീസാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തിന് സവർക്കർ നൽകിയ സംഭാവന എന്താണെന്ന്
സമാജ് വാദി പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ചോദിച്ചു. സർക്കാർ അതേപ്പറ്റി ചർച്ച നടത്തണം. ചരിത്രത്തെയും ഇന്ത്യൻ സ്വാതന്ത്ര്യ സമര പാരമ്പര്യത്തെയും അവഹേളിക്കുന്നതാണ് സർക്കാർ നടപടിയെന്ന വ്യാപകമായ വിമർശനമാണ് ഉയർന്നിട്ടുള്ളത്.