Movie prime

മഹാഭാരതത്തിലെ കൃഷ്ണനെ അവതരിപ്പിച്ച നിതീഷ് ഭരദ്വാജ് ആദ്യം ചെയ്യാനിരുന്ന വേഷം ഇതായിരുന്നു?

മുപ്പത് വര്ഷങ്ങള്ക്ക് ശേഷം ലോക്ക്ഡൌണ് സമയത്ത് പഴയ ഇതിഹാസ സീരിയലുകളായ മഹാഭാരതവും രാമായണവും വീണ്ടും സംപ്രേക്ഷണം ചെയ്യാനാരംഭിച്ചു. സര്വ്വകാല ടിആര്പി റേറ്റിങ്ങുകളും തകര്ത്ത് മുന്നേറുന്ന മഹാഭാരതത്തില് ശ്രീ കൃഷ്ണനായി വേഷമിട്ടത് നിതീഷ് ഭരദ്വാജാണ്. പിന്നീട് മലയാള സിനിമയിലും നയകനായി നിതീഷ് അഭിനയിച്ചിരുന്നു. കൃഷ്ണനായി വേഷമിട്ട ശേഷം ആരാധകരുടെ ശല്യം കാരണം നിതീഷിനു പല അസൗകര്യങ്ങളും നേരിട്ടിരുന്നു. അത്രയ്ക്കും പ്രശസ്തനായിരുന്നു നിതീഷ്. എന്നാല് കൃഷ്ണന് പകരം മഹാഭാരതത്തില് നിതീഷ് ആദ്യം ചെയ്യാനിരുന്നത് വിദുരരുടെ വേഷമായിരുന്നു. കുരു രാജവംശത്തിന്റെ പ്രധാനമന്ത്രിയും More
 
മഹാഭാരതത്തിലെ കൃഷ്ണനെ അവതരിപ്പിച്ച നിതീഷ് ഭരദ്വാജ് ആദ്യം ചെയ്യാനിരുന്ന വേഷം ഇതായിരുന്നു?

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ലോക്ക്ഡൌണ്‍ സമയത്ത് പഴയ ഇതിഹാസ സീരിയലുകളായ മഹാഭാരതവും രാമായണവും വീണ്ടും സംപ്രേക്ഷണം ചെയ്യാനാരംഭിച്ചു. സര്‍വ്വകാല ടിആര്‍പി റേറ്റിങ്ങുകളും തകര്‍ത്ത് മുന്നേറുന്ന മഹാഭാരതത്തില്‍ ശ്രീ കൃഷ്ണനായി വേഷമിട്ടത് നിതീഷ് ഭരദ്വാജാണ്. പിന്നീട് മലയാള സിനിമയിലും നയകനായി നിതീഷ് അഭിനയിച്ചിരുന്നു. കൃഷ്ണനായി വേഷമിട്ട ശേഷം ആരാധകരുടെ ശല്യം കാരണം നിതീഷിനു പല അസൗകര്യങ്ങളും നേരിട്ടിരുന്നു. അത്രയ്ക്കും പ്രശസ്തനായിരുന്നു നിതീഷ്.

എന്നാല്‍ കൃഷ്ണന് പകരം മഹാഭാരതത്തില്‍ നിതീഷ് ആദ്യം ചെയ്യാനിരുന്നത് വിദുരരുടെ വേഷമായിരുന്നു. കുരു രാജവംശത്തിന്‍റെ പ്രധാനമന്ത്രിയും പാണ്ഡവരുടെയും കൌരവരുടെയും അമ്മാവനാണ് വിദുരര്‍. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ നിതീഷ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിതീഷ് ആദ്യം സ്ക്രീന്‍ ടെസ്റ്റിന വിധേയനായത് വിദുരരുടെ വേഷത്തിനയിരുന്നു. എന്നാല്‍ പിന്നീട് കാസ്റ്റിംഗ് സംവിധായകന്‍ രവി ചോപ്ര കൃഷ്ണന്റെ വേഷം നിതിഷിനു നല്‍കുകയായിരുന്നു. പക്ഷെ ആ വേഷം ചെയ്യണോ എന്ന് ആദ്യം നിതീഷിന് സംശയമായിരുന്നു. ഇത്രയും വലിയൊരു വേഷം താന്‍ ചെയ്‌താല്‍ ശരിയാകുമോ എന്നായിരുന്നു നിതീഷിന്റെ സംശയം. കൃഷ്ണന്‍റെ വേഷം ചെയ്യാന്‍ 55 പേരെയാണ് തെരഞ്ഞെടുത്തത്. അതിലൊരാളായിരുന്നു നിതീഷ് ഭരദ്വാജ്.

”ആദ്യം വിദുരരുടെ വേഷമായിരുന്നു എനിക്ക് പറഞ്ഞു വെച്ചിരുന്നത്. പക്ഷെ അത് മറ്റാര്‍ക്കോ നല്‍കി. അക്കാര്യം ഞാന്‍ രവിയോടെ തിരക്കി. രവിയെ എനിക്ക് നേരത്തെ അറിയാം. ഞങ്ങള്‍ ഒരുമിച്ച് സിനിമയില്‍ ജോലി ചെയ്തിട്ടുണ്ട്. രവി പറഞ്ഞു നിനക്ക് 23-24 വയസേ ആയിട്ടുള്ളൂ, വിദുരര്‍ കുറച്ചു കഴിയുമ്പോള്‍ വയസാകും. അത് നിനക്ക് ചേരില്ല..

”അതിനു ശേഷം എനിക്ക് കുറച്ചു കാലത്തേക്ക് ജോലിയൊന്നും ഇല്ലായിരുന്നു. അത് കഴിഞ്ഞു എനിക്ക് നകുലന്‍റെ വേഷം ചെയ്യാന്‍ ക്ഷണം ലഭിച്ചു. എന്നാല്‍ എനിക്ക് അഭിമന്യുവിന്‍റെ വേഷം ചെയ്യാനായിരുന്നു താല്പര്യം. അത് കൊണ്ട് ഞാനത് വേണ്ടന്ന് വെച്ചു. അതിനു ശേഷമാണ് കൃഷ്ണന്‍റെ വേഷത്തിലേക്ക് സ്ക്രീന്‍ ടെസ്റ്റിനു എന്നെ വിളിച്ചത്. ആദ്യം ഞാനത് നിരസിച്ചു. ഞാന്‍ രവിയോട് പറഞ്ഞു കൃഷ്ണനെപ്പോലെ ഒരാളുടെ വേഷം ചെയ്യാന്‍ മുന്‍പരിചയം എനിക്കില്ലലോ. അപ്പോള്‍ രവി പറഞ്ഞു നീ സ്ക്രീന്‍ ടെസ്റ്റിന് തയ്യാറാകൂ, നമുക്ക് നോക്കാം’

അടുത്തിടെ നിതീഷ് സോഷ്യല്‍ മീഡിയയിലും അരങ്ങേറ്റം കുറിച്ചിരുന്നു. തന്‍റെ ആരാധകരോട് നന്ദിയും സ്നേഹവും അറിയിച്ചിരുന്നു.