Movie prime

ലോക് ഡൗൺ പിൻവലിച്ചാൽ മരണവും സാമ്പത്തിക നഷ്ടവും കൂടുമെന്ന് ആൻ്റണി ഫൗസി

ലോക് ഡൗൺ നിയന്ത്രണങ്ങൾ അതിവേഗം പിൻവലിച്ചാൽ കൂടുതൽ മരണവും വലിയ സാമ്പത്തിക നഷ്ടവും ഉണ്ടാവുമെന്ന് അമേരിക്കൻ പകർച്ചവ്യാധി വിദഗ്ധൻ ആൻ്റണി ഫൗസി. വിദഗ്ധരുമായി സെനറ്റ് കമ്മിറ്റി വിളിച്ചു ചേർത്ത യോഗത്തിലാണ് ഇളവുകൾ അനുവദിക്കാനുള്ള ട്രമ്പിൻ്റെ നീക്കത്തിനെതിരെ അദ്ദേഹം തുറന്നടിച്ചത്. തകർന്നടിയുന്ന സാമ്പത്തികാവസ്ഥയെ പൂർവസ്ഥിതിയിലാക്കാൻ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള നീക്കങ്ങൾ അമേരിക്കയിൽ ശക്തമാണ്. പകുതിയോളം സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. ലോക് ഡൗൺ നീണ്ടുപോകുന്നത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും എന്ന അഭിപ്രായമാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പിനും. ഇറ്റലിയിൽ More
 
ലോക് ഡൗൺ പിൻവലിച്ചാൽ മരണവും സാമ്പത്തിക നഷ്ടവും കൂടുമെന്ന് ആൻ്റണി ഫൗസി

ലോക് ഡൗൺ നിയന്ത്രണങ്ങൾ അതിവേഗം പിൻവലിച്ചാൽ കൂടുതൽ മരണവും വലിയ സാമ്പത്തിക നഷ്ടവും ഉണ്ടാവുമെന്ന് അമേരിക്കൻ പകർച്ചവ്യാധി വിദഗ്ധൻ ആൻ്റണി ഫൗസി. വിദഗ്ധരുമായി സെനറ്റ് കമ്മിറ്റി വിളിച്ചു ചേർത്ത യോഗത്തിലാണ് ഇളവുകൾ അനുവദിക്കാനുള്ള ട്രമ്പിൻ്റെ നീക്കത്തിനെതിരെ അദ്ദേഹം തുറന്നടിച്ചത്.

തകർന്നടിയുന്ന സാമ്പത്തികാവസ്ഥയെ പൂർവസ്ഥിതിയിലാക്കാൻ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള നീക്കങ്ങൾ അമേരിക്കയിൽ ശക്തമാണ്. പകുതിയോളം സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ്. ലോക് ഡൗൺ നീണ്ടുപോകുന്നത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും എന്ന അഭിപ്രായമാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പിനും. ഇറ്റലിയിൽ കഴിഞ്ഞയാഴ്ച നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചിരുന്നു. എന്നാൽ രോഗികളുടെ എണ്ണത്തിൽ വൻ കുതിപ്പ് ഉണ്ടായതോടെ മനംമാറ്റമുണ്ടായി. ലെബനനിലും സമാനമായ അവസ്ഥയുണ്ടായി.

തുടർച്ചയായി 14 ദിവസം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്നാലേ ലോക് ഡൗൺ ഇളവുകൾ അനുവദിക്കാവൂ എന്ന ചട്ടമാണ് അമേരിക്കൻ സംസ്ഥാനങ്ങളിൽ നിലവിലുള്ളത്. എന്നാൽ അലബാമ, കെൻ്റക്കി, മിസിസിപ്പി, നെബ്രാസ്ക, ടെന്നസി, ഒഹിയോ തുടങ്ങി പതിനേഴോളം സംസ്ഥാനങ്ങൾ ഈ ചട്ടം മറികടന്ന് ലോക് ഡൗൺ പിൻവലിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിനെതിരെയുള്ള മുന്നറിയിപ്പായാണ് അമേരിക്കൻ പ്രതിരോധ വിദഗ്ധൻ്റെ അഭിപ്രായത്തെ കാണേണ്ടത്.