varavara rao
in

വരവര റാവുവിനെ തടവിൽ വെയ്ക്കാൻ നിയമപരമോ ധാർമികമോ ആയ അവകാശമില്ലെന്ന് റോമില ഥാപ്പറും പ്രഭാത് പട്നായിക്കും 

Varavara Rao

കവിയും ആക്റ്റിവിസ്റ്റുമായ വരവര റാവുവിനെ അദ്ദേഹത്തിൻ്റെ അനാരോഗ്യം കണക്കിലെടുത്ത് എത്രയും വേഗം ജെജെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് മഹാരാഷ്ട്ര സർക്കാരിനോടും ദേശീയ അന്വേഷണ ഏജൻസിയോടും (എൻഐഎ) ആവശ്യപ്പെട്ട്  റോമില ഥാപ്പർ, പ്രഭാത് പട്നായിക് തുടങ്ങിയവർ രംഗത്തെത്തി. സർക്കാരിനും അന്വേഷണ ഏജൻസിക്കും നൽകിയ കത്തിലാണ് വിപ്ലവ കവി എന്ന് അറിയപ്പെടുന്ന വരവരറാവുവിനെ ഉടൻ മോചിപ്പിക്കണം എന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുള്ളത്. Varavara Rao

നിയമത്തിൻ്റെ മുന്നിലോ പൊതു മന:സാക്ഷിയുടെ മുന്നിലോ അദ്ദേഹം കുറ്റക്കാരനല്ല. അദ്ദേഹത്തിൻ്റെ ആരോഗ്യ നില ആശങ്കാജനകമാണ്. ഉടൻ ചികിത്സ നൽകണം.  

റോമില ഥാപ്പർ, പ്രഭാത് പട്നായിക്, ദേവകി ജെയിൻ, മജാ ദാരുവാല, സതീഷ് ദേശ്പാണ്ഡെ എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്.

ഭീമ കൊറെഗാവ് ആക്രമണ കേസിലെ പ്രതിയായി കഴിഞ്ഞ 22 മാസമായി വരവര റാവു നവി മുംബൈയിലെ തലോജ ജയിലിലാണ്.  

കവിയുടെ ആരോഗ്യം മോശമായ നിലയിൽ ആണെന്നും ഓർമക്കുറവുണ്ടെന്നും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ജയിലിൽ റാവുവിന് വേണ്ടത്ര പരിചരണം ലഭിക്കുന്നില്ല. പരസ്പര ബന്ധമില്ലാത്ത നിലയിലാണ് അദ്ദേഹം സംസാരിക്കുന്നത്.  

വരവര റാവുവിനെ ഉടൻ തന്നെ ജെജെ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് പ്രസ്താവനയിലെ പ്രധാന ആവശ്യം. കഴിഞ്ഞ 22 മാസമായി  അന്വേഷണങ്ങളുമായി റാവു സ്വമേധയാ സഹകരിച്ചു. 

അറസ്റ്റിലാകുന്നതിന് മുമ്പുതന്നെ അന്വേഷണം നിഷ്പക്ഷവും വേഗത്തിലുള്ളതും ജുഡീഷ്യറിയുടെ മേൽനോട്ടത്തിലുള്ളതും  ആയിരിക്കണമെന്ന് തങ്ങൾ ആവശ്യപ്പെട്ടിരുന്നു. 

അദ്ദേഹത്തിന്റെ ജീവിതം അങ്ങേയറ്റം അപകടത്തിലായ ഒരു ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. ജീവൻ അപകടത്തിലായ ഒരാൾക്ക് ശരിയായ വൈദ്യചികിത്സ നിഷേധിക്കുന്നത് കടുത്ത നീതി നിഷേധമാണ്.  കസ്റ്റഡിയിലുള്ള ഒരാളുടെ ജീവൻ അറിഞ്ഞുകൊണ്ട് അപകടത്തിലാക്കുന്നത് ഒരു തരത്തിലുള്ള ‘ഏറ്റുമുട്ടൽ’ തന്നെയാണ്.  ഇത് നിയമവിരുദ്ധമാണ്. 

പ്രസ്താവന പൂർണ രൂപത്തിൽ ചുവടെ

………….

പ്രശസ്ത തെലുഗ് കവിയും എഴുത്തുകാരനുമായ പി. വരവര റാവു തലോജ ജയിലിൽ അങ്ങേയറ്റം അവശനിലയിലാണെന്ന് പത്ര റിപ്പോർട്ടുകളും അദ്ദേഹത്തിന്റെ കുടുംബത്തിൻ്റേതായി വന്ന പ്രസ്താവനയും പറയുന്നു.  മുംബൈയിലെ ജെജെ ഹോസ്പിറ്റലിൽ രോഗനിർണയം നടത്തിയപ്പോൾ സോഡിയം, പൊട്ടാസ്യം എന്നിവയുടെ അളവ് കുറഞ്ഞതായി കണ്ടിരുന്നു. എന്നാൽ

ചികിത്സ പെട്ടെന്ന് അവസാനിപ്പിച്ച് നവി മുംബൈയിലെ തലോജ ജയിലിലേക്ക് തിരികെ കൊണ്ടുപോകുകയാണ് ചെയ്തത്. 81 വയസ്സുള്ള, കവിയുടെ ആരോഗ്യനില അതീവ ആശങ്കയിലാണ്. ഉയർന്ന രക്തസമ്മർദ്ദവും ഹൃദയസംബന്ധമായ അസുഖങ്ങളും അദ്ദേഹത്തിനുണ്ട്. ജീവൻ അപകടപ്പെടുന്ന സാഹചര്യത്തിലാണ് ഇപ്പോൾ അദ്ദേഹമുള്ളത്.

ശ്രീ വരവര റാവുവിനെ ഉടൻ തന്നെ ജെജെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് മഹാരാഷ്ട്ര സർക്കാരിനോടും ദേശീയ അന്വേഷണ ഏജൻസിയോടും ഞങ്ങൾ അഭ്യർഥിക്കുന്നു.  കഴിഞ്ഞ 22 മാസമായി റാവു എല്ലാവിധ അന്വേഷണങ്ങളോടും സ്വമേധയാ സഹകരിച്ചു പോരുകയാണ്. ദുർബലമായ ആരോഗ്യത്തിന് അപകടസാധ്യത വർധിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. നിയമത്തിൻ്റെ മുന്നിലോ പൊതു മന:സാക്ഷിയുടെ മുന്നിലോ അദ്ദേഹം കുറ്റക്കാരനല്ല. അദ്ദേഹത്തിൻ്റെ ആരോഗ്യ നില അതീവ ആശങ്കാജനകമായ നിലയിലാണ്. ഉടൻ ചികിത്സ നൽകണം. 

ശ്രീ റാവു അറസ്റ്റിലാകുന്നതിന് മുമ്പുതന്നെ, അന്വേഷണം നിഷ്പക്ഷവും വേഗമേറിയതും ജുഡീഷ്യറിയുടെ മേൽനോട്ടത്തിലുള്ളതും ആയിരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. ജീവൻ അപകടത്തിലായ ഒരു ഘട്ടത്തിലേക്ക് ഇപ്പോൾ  എത്തിയിരിക്കുന്നു. ചികിത്സ നിഷേധിച്ചുകൊണ്ട്  കസ്റ്റഡിയിലുള്ള ഒരാളുടെ ജീവൻ അറിഞ്ഞുകൊണ്ട് അപകടത്തിലാക്കുന്നത് നിയമ വിരുദ്ധമായ “ഏറ്റുമുട്ടൽ” തന്നെയാണ്. 

പി. വരവര റാവുവിന് മതിയായ അടിയന്തര  ചികിത്സ ഉറപ്പാക്കിയും അദ്ദേഹത്തെ പരിപാലിക്കാൻ കുടുംബാംഗങ്ങളെ അനുവദിച്ചും  നിയമവാഴ്ചയും ഭരണഘടനയും അനുസരിച്ചാണ് ഭരണകൂടം പ്രവർത്തിക്കുന്നതെന്ന് രാജ്യത്തിന് ഉറപ്പ് നൽകണമെന്ന് ഞങ്ങൾ അധികാരികളോട് അഭ്യർഥിക്കുന്നു.

റോമില ഥാപ്പർ 

പ്രഭാത് പട്നായിക് 

ദേവകി ജെയിൻ

മജാ ദാരുവാല

സതീഷ് ദേശ്പാണ്ഡെ

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

suicide

കുട്ടികളിലെ ആത്മഹത്യാ പ്രവണത ചെറുക്കാന്‍ ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’

tik tok

ടിക്ക്ടോക് ഡിലീറ്റ് ചെയ്യാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കന്‍ കമ്പനി