Movie prime

കോവിഡ്-19: നോക്കിയ ഫോണുകള്‍ക്ക് വാറന്റി നീട്ടി നല്‍കും

കൊറോണ പകര്ച്ചാ വ്യാധിയുടെ സാഹചര്യത്തില് മാര്ച്ച് 15 നും മെയ് 15നും ഇടയില് വാറന്റി അവസാനിക്കുന്ന നോക്കിയ ഫോണുകള്ക്ക് 60 ദിവസത്തെ വാറന്റി നീട്ടി നല്കുമെന്ന് എച്ച്എംഡി ഗ്ലോബല്. ഇന്ത്യയില് മെയ് 3 വരെയാണ് നിലവില് ലോക്ക്ഡൌണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ വണ്പ്ലസ്, വാവേ, റിയല്മി, ഓപ്പോ പോലുള്ള കമ്പനികള് സമാനമായ പ്രഖ്യാപനം നടത്തിയരുന്നു. ലോക്ക്ഡൌണ് കാരണം ഫോണുകളുടെ വില്പ്പനയും നന്നാക്കലും ലോകത്താകമാനം തടസപ്പെട്ടിരിക്കുന്ന അവസ്ഥയാണ്. ഇന്ത്യയില് സര്ക്കാര് നിര്ദേശത്തെ തുടര്ന്ന് ഫോണുകളുടെ വിതരണം കമ്പനി താല്കാലികമായി നിര്ത്തിവെച്ചിരിക്കുകയാണ്. More
 

കൊറോണ പകര്‍ച്ചാ വ്യാധിയുടെ സാഹചര്യത്തില്‍ മാര്‍ച്ച് 15 നും മെയ് 15നും ഇടയില്‍ വാറന്റി അവസാനിക്കുന്ന നോക്കിയ ഫോണുകള്‍ക്ക് 60 ദിവസത്തെ വാറന്റി നീട്ടി നല്‍കുമെന്ന് എച്ച്എംഡി ഗ്ലോബല്‍. ഇന്ത്യയില്‍ മെയ്‌ 3 വരെയാണ് നിലവില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ വണ്‍പ്ലസ്, വാവേ, റിയല്‍മി, ഓപ്പോ പോലുള്ള കമ്പനികള്‍ സമാനമായ പ്രഖ്യാപനം നടത്തിയരുന്നു.

ലോക്ക്ഡൌണ്‍ കാരണം ഫോണുകളുടെ വില്‍പ്പനയും നന്നാക്കലും ലോകത്താകമാനം തടസപ്പെട്ടിരിക്കുന്ന അവസ്ഥയാണ്. ഇന്ത്യയില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഫോണുകളുടെ വിതരണം കമ്പനി താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ്-19 രോഗികള്‍ക്കും ഫോണുകളും കമ്പനി ദാനം ചെയ്യുന്നുണ്ടെന്ന് എച്ച്എംഡി ഗ്ലോബല്‍ അറിയിച്ചു.

നിങ്ങള്‍ ഒരു നോക്കിയ ഫോണ്‍ ഉപയോക്തവാണെങ്കില്‍ വാറന്റിയും ഐഎംഇഐ നമ്പറും പരിശോധിക്കുന്നത് ഇങ്ങനെയാണ്:

ആന്‍ഡ്രോയ്ഡ് ഫോണുകള്‍

  1. സെറ്റിങ്ങ്സില്‍ പോവുക
  2. ‘എബൌട്ട്‌ ഫോണില്‍’ ക്ലിക്ക് ചെയ്യുക
  3. അവിടെ കാണുന്ന ‘സ്റ്റാറ്റസ്’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
  4. അതില്‍ കാണുന്ന ‘ഐഎംഇഐ’ ക്ലിക്ക് ചെയ്താല്‍ ഐഎംഇഐ നമ്പര്‍ മനസിലാകും

നോക്കിയ ഫീച്ചര്‍ ഫോണ്‍

ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ ഐഎംഇഐ നമ്പര്‍ അറിയാന്‍ ‘*#06#’ ഡയല്‍ ചെയ്‌താല്‍ മതി.