Movie prime

ഭക്ഷണക്രമം മാത്രമല്ല ഭക്ഷണ സമയവും വളരെ പ്രധാനമാണ്

Food നല്ല ആരോഗ്യത്തിനുള്ള രണ്ട് പ്രധാന ഘടകങ്ങൾ ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവുമാണെന്നാണ് നമ്മളിൽ പലരും വിശ്വസിക്കുന്നത്. എന്നാൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാത്ത മറ്റൊരു പ്രധാന ഘടകം അതിലുണ്ട്. എന്താണന്നല്ലേ, നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ സമയം. ആരോഗ്യത്തോടെയിരിക്കുവാൻ നമ്മുടെ ശരീരത്തിന് അച്ചടക്കത്തോടെയുള്ള ഒരു ജീവിതരീതി വേണം, കഴിക്കുന്ന ഭക്ഷണത്തിന്റെ സമയവും ഇടവേളകളും നമ്മൾ കഴിക്കുന്ന ഭക്ഷണം പോലെ പ്രധാനമാണ്. Food ഭക്ഷണ സമയം പ്രധാനമായിരിക്കുന്നതിന്റെ കാരണങ്ങൾ ഇതാ ശരീര പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു ശരിയായ പോഷകങ്ങൾ, നല്ല ഉറക്കം, കൃത്യസമയത്ത് അച്ചടക്കമുള്ള ഭക്ഷണം എന്നിവയെല്ലാം നമ്മുടെ നിയന്ത്രണത്തിലുള്ളവയാണ്. അവ More
 
ഭക്ഷണക്രമം മാത്രമല്ല ഭക്ഷണ സമയവും വളരെ പ്രധാനമാണ്

Food

നല്ല ആരോഗ്യത്തിനുള്ള രണ്ട് പ്രധാന ഘടകങ്ങൾ ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവുമാണെന്നാണ് നമ്മളിൽ പലരും വിശ്വസിക്കുന്നത്. എന്നാൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാത്ത മറ്റൊരു പ്രധാന ഘടകം അതിലുണ്ട്. എന്താണന്നല്ലേ, നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ സമയം. ആരോഗ്യത്തോടെയിരിക്കുവാൻ നമ്മുടെ ശരീരത്തിന് അച്ചടക്കത്തോടെയുള്ള ഒരു ജീവിതരീതി വേണം, കഴിക്കുന്ന ഭക്ഷണത്തിന്റെ സമയവും ഇടവേളകളും നമ്മൾ കഴിക്കുന്ന ഭക്ഷണം പോലെ പ്രധാനമാണ്. Food

ഭക്ഷണ സമയം പ്രധാനമായിരിക്കുന്നതിന്‍റെ കാരണങ്ങൾ ഇതാ

ശരീര പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു

ശരിയായ പോഷകങ്ങൾ, നല്ല ഉറക്കം, കൃത്യസമയത്ത് അച്ചടക്കമുള്ള ഭക്ഷണം എന്നിവയെല്ലാം നമ്മുടെ നിയന്ത്രണത്തിലുള്ളവയാണ്. അവ നിലനിർത്താൻ നാം വളരെ ശ്രദ്ധിക്കണം. ഈ ശീലങ്ങളിലൂടെയാണ് ശരീരത്തിന് ഒരു പ്രവർത്തന താളം ഉണ്ടാവുന്നത്. അതിനാൽ, ശരീരത്തിന്റെ ആ താളം നിലനിർത്തുന്നതിന് നമ്മുടെ എല്ലാ ഭക്ഷണ സമയങ്ങളിലും അച്ചടക്കം പാലിക്കേണ്ടത് വളരെ പ്രധാനമാണ്.

മെറ്റബോളിസം വർദ്ധിപ്പിക്കുന്നു

നിങ്ങളുടെ ഭക്ഷണം കഴിക്കുന്ന സമയം നിങ്ങളുടെ മെറ്റബോളിസത്തെ നിർണ്ണയിക്കുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ നമ്മുടെ മെറ്റബോളിസം അതിന്റെ ഏറ്റവും ഉയർന്ന നിലയിലാണ്. നമ്മൾ കൃത്യസമയങ്ങളിൽ ശരീരത്തിന് ആവശ്യതമുള്ള ഭക്ഷണം നൽകുന്നില്ലെങ്കില്‍ നമ്മുടെ ശരീരത്തിന് മെറ്റബോളിസം നിരക്ക് നിലനിർത്താൻ കഴിയില്ല. അങ്ങനെ ദിവസം കഴിയുന്തോറും നമ്മുടെ മെറ്റബോളിസം മന്ദഗതിയിലാകുന്നു, അതുകൊണ്ട് തന്നെ രാത്രിയിൽ എട്ട് മണിക്ക് മുമ്പ്‌ തന്നെ അത്താഴം കഴിക്കേണ്ട പ്രവണത നിർബന്ധമാക്കുക. എന്നാൽ മാത്രമേ ദഹന പ്രക്രിയ ശരിയായ രീതിയിൽ നടക്കുകയുള്ളൂ.

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു

നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിന് ധാരാളം കാര്യങ്ങളാണ് അതിലൂടെ ലഭിക്കുന്നത്.നമ്മുടെ ശരീരത്തിലെ വിഷാംശം കരൾ നീക്കം ചെയ്യുന്നു, ഇത് ശരീരത്തെ സംബന്ധിച്ച് ഒരു പ്രധാന പ്രവർത്തനമാണ്. നമ്മുടെ ഭക്ഷണ സമയം ഈ പ്രവർത്തനത്തെ വളരെ അധികം സ്വാധീനിക്കുന്നു. കാരണം നമ്മൾ രാത്രി വൈകി പത്ത് മാണിക്കോ അതിന് ശേഷം ഉറക്ക സമയത്തിനോടടുപ്പിച്ചോ ആണ് ആഹാരം കഴിക്കുന്നതെങ്കിൽ, നിങ്ങൾ ഉറങ്ങുമ്പോൾ കരൾ വിഷാംശം ഇല്ലാതാക്കുന്ന പ്രക്രിയ നടത്തുന്നു . ഇത് കരളിന് സംബന്ധിച്ച് വളരെ ശ്രമകരമാണ് . ഇത് ശരീരത്തിൽ സമ്മർദ്ദം ചെലുത്തുന്നു,. അതിനാൽ, വിഷാംശം ഇല്ലാതാക്കുന്ന പ്രക്രിയയെ തടസപ്പെടുത്താതിരിക്കാന്‍, നിങ്ങളുടെ അത്താഴം കൃത്യസമയത്ത് കഴിക്കണം.

പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും തമ്മിൽ കൃത്യമായി ഇടവേള ആവശ്യമാണ്

ഭക്ഷണം ശരിയായി ദഹിപ്പിക്കാൻ നിങ്ങളുടെ ശരീരം 3-4 മണിക്കൂർ വരെ സമയം എടുക്കുന്നു . അതിനാൽ, രണ്ട് നേരത്തെ ഭക്ഷണ സമയങ്ങൾ തമ്മിൽ 4 മണിക്കൂറിൽ കൂടുതൽ എടുക്കരുത്. അടുത്ത ഭക്ഷണത്തിന് കൂടുതൽ സമയം എടുത്താൽ അത് അസിഡിറ്റിയിലേക്ക് നയിക്കും. അതുകൊണ്ട് തന്നെ ഭക്ഷണത്തിനിടയിൽ നമ്മൾ ലഘുഭക്ഷണങ്ങളും പഴങ്ങളും ഉൾപെടുത്താൻ ശ്രദ്ധിക്കണം.പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയിൽ കുറഞ്ഞത് 2 ലഘുഭക്ഷണങ്ങളെങ്കിലും ഉൾപ്പെടുത്തണം .

പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കഴിക്കാനുള്ള കൃത്യ സമയം

പ്രഭാതഭക്ഷണം: വിദഗ്ധർ പറയുന്നതനുസരിച്ച്, എഴുന്നേറ്റ് രണ്ട് മണിക്കൂറിനുള്ളിൽ ഒരാൾ പ്രഭാത ഭക്ഷണം കഴിക്കണം. അങ്ങനെ ചെയ്യാതിരിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കും. എഴുന്നേറ്റതിനുശേഷം നിങ്ങൾ എത്രയും വേഗം പ്രഭാതഭക്ഷണം കഴിക്കുന്നുവോ അത് നിങ്ങളുടെ മെറ്റബോളിസത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്.

ഉച്ചഭക്ഷണം: ഉച്ചഭക്ഷണ ദഹന ശേഷി ഉച്ചയ്ക്ക് 12 മുതൽ 2 വരെ. ഈ സമയത്ത്, ശരീരത്തിന് ഉയർന്ന പോഷകസമൃദ്ധമായ ഭക്ഷണം ശരിയായി ആഗിരണം ചെയ്യാനും കഴിയും.

അത്താഴം: ഉച്ചഭക്ഷണത്തിനും അത്താഴ സമയത്തിനും ഇടയിൽ 4 മണിക്കൂർ ഇടവേള നിലനിർത്തി രാത്രി 8 മണിയോടെ ഒരാൾ അവരുടെ അത്താഴം കഴിക്കണം. ഉറക്കസമയത്തിനും അത്താഴത്തിനും ഇടയ്ക്ക് 2 മണിക്കൂർ ഇടവേള ഉണ്ടായിരിക്കണം. ഈ ഇടവേള മികച്ച ദഹനത്തിനും നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു.