Movie prime

പുനരുപയോഗ ഊർജ മേഖലയിൽ സംരംഭത്തിന് എൻടിപിസി – ഒഎൻജിസി ധാരണ

പുനരുപയോഗ ഊർജ മേഖലയിൽ കൂട്ടായ സംരംഭം ആരംഭിക്കാൻ കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ തെർമൽ പവർ കോർപറേഷനും (NTPC),കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷനും (ONGC) തമ്മിൽ ധാരണയായി. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഇരു പൊതു മേഖല കമ്പനികളും ഒപ്പ് വച്ചു. പുനരുപയോഗ ഊർജ രംഗത്ത് തങ്ങളുടെ വളർച്ച ത്വരിത ഗതിയിലാക്കാൻ ഈ സംരംഭം അവസരമൊരുക്കും.എൻ ടി പി സി വാണിജ്യ വിഭാഗം ഡയറക്ടർ എ കെ More
 
പുനരുപയോഗ ഊർജ മേഖലയിൽ സംരംഭത്തിന് എൻടിപിസി – ഒഎൻജിസി ധാരണ

പുനരുപയോഗ ഊർജ മേഖലയിൽ കൂട്ടായ സംരംഭം ആരംഭിക്കാൻ കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ തെർമൽ പവർ കോർപറേഷനും (NTPC),കേന്ദ്ര
പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ
ഗ്യാസ് കോർപറേഷനും (ONGC) തമ്മിൽ ധാരണയായി. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഇരു പൊതു മേഖല കമ്പനികളും ഒപ്പ് വച്ചു. പുനരുപയോഗ ഊർജ രംഗത്ത് തങ്ങളുടെ വളർച്ച ത്വരിത ഗതിയിലാക്കാൻ ഈ സംരംഭം അവസരമൊരുക്കും.എൻ ടി പി സി വാണിജ്യ വിഭാഗം ഡയറക്ടർ എ കെ ഗുപ്ത, ഓ എൻ ജി സിസാമ്പത്തിക വിഭാഗം ഡയറക്ടർ സുഭാഷ് കുമാർ എന്നിവരാണ് വെർച്യുൽകോൺഫറൻസിങ്ങ് വഴി ധാരണ പത്രത്തിൽ ഒപ്പ് വച്ചത്‌.

എൻടിപിസി സിഎംഡി ഗുർദീപ് സിംഗ്, ഒഎൻജിസി സിഎംഡി ശശി ശങ്കർ, ഇരു കമ്പനികളിലെയുംമറ്റ് ഡയറക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു. ധാരണപ്രകാരം ഇരു കമ്പനികളും ഇന്ത്യയിലും വിദേശത്തും തീരപ്രദേശങ്ങളിൽ കാറ്റിൽനിന്നും ഊർജം ഉല്പാദിപ്പിക്കുന്നതുൾപ്പടെയുള്ള പുനരുപയോഗ ഊർജ പദ്ധതികൾ സ്ഥാപിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കും. എൻ ടി പി സി ക്ക് കീഴിൽ നിലവിൽ 920 മെഗാ വാട്ട് പുനരുപയോഗ ഊർജ പദ്ധതികളാണുള്ളത്.

2300 മെഗാ വാട്ട് പദ്ധതികളുടെ നിർമാണം പുരോഗമിക്കുന്നു. ഈ സംരംഭത്തോടെ 2032 ഓടെ 32 ഗിഗാ വാട്ട് പുനരുപയോഗ ഊർജ പദ്ധതികൾ എന്ന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ ഊർജ ഉല്പാദന കമ്പനിക്ക് സാധിക്കും. ഓ എൻ ജി സിക്ക് കീഴിൽ നിലവിൽ 176 മെഗാ വാട്ട് പദ്ധതികളാണ് ഉള്ളത്. 2040 ഓടെ 10 ഗിഗാ വാട്ട് കൂടി പുനരുപയോഗ ഊർജ മേഖലയിൽ വർധിപ്പിക്കണമെന്ന ലക്ഷ്യം കൈവരിക്കാൻ പുതിയസംരംഭം പ്രാപ്തരാക്കും.