Movie prime

ടെസ്റ്റുകളുടെ എണ്ണം ഒരുകോടി കവിഞ്ഞെന്ന് ഐസിഎംആർ

ICMR രാജ്യത്ത് പ്രതിദിനം മൂന്നുലക്ഷത്തിലധികം ടെസ്റ്റുകൾ നടന്നു വരുന്നുണ്ട്. തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, കർണാടക എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് കോവിഡ്-19 ടെസ്റ്റുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്. രാജ്യത്ത് ഇതിനോടകം ഒരു കോടിയിലേറെ കോവിഡ്-19 പരിശോധനകൾ നടത്തിയതായി ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ അവകാശപ്പെട്ടു. മൊത്തം 1,00,04,101 ടെസ്റ്റുകളാണ് നടത്തിയത്. ഇതിൽ 6,97,413 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,80,596 സാമ്പിളുകൾ പരീക്ഷിച്ചു. ICMR കഴിഞ്ഞ 14 ദിവസങ്ങളിലായി ശരാശരി 2.15 ലക്ഷം (2,15,655) ടെസ്റ്റുകൾ നടന്നിട്ടുണ്ട്. More
 
ടെസ്റ്റുകളുടെ എണ്ണം  ഒരുകോടി കവിഞ്ഞെന്ന്  ഐസിഎംആർ

ICMR

രാജ്യത്ത് പ്രതിദിനം മൂന്നുലക്ഷത്തിലധികം ടെസ്റ്റുകൾ നടന്നു വരുന്നുണ്ട്. തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, കർണാടക എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് കോവിഡ്-19 ടെസ്റ്റുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്.

രാജ്യത്ത് ഇതിനോടകം ഒരു കോടിയിലേറെ കോവിഡ്-19 പരിശോധനകൾ നടത്തിയതായി ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ അവകാശപ്പെട്ടു. മൊത്തം 1,00,04,101 ടെസ്റ്റുകളാണ് നടത്തിയത്. ഇതിൽ 6,97,413 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,80,596 സാമ്പിളുകൾ പരീക്ഷിച്ചു. ICMR

കഴിഞ്ഞ 14 ദിവസങ്ങളിലായി ശരാശരി 2.15 ലക്ഷം (2,15,655) ടെസ്റ്റുകൾ നടന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തെ മാത്രം കണക്കെടുത്താൽ ഒരു ദശലക്ഷത്തിലേറെ പരിശോധനകൾ നടന്നതായി കാണാം- ഐ സി‌ എം‌ ആറിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ടെസ്റ്റിംഗ് ശേഷി വർധിപ്പിക്കുന്നതിനായി, പൊതുമേഖലയിലെ 788 സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയിലെ 317 സ്ഥാപനങ്ങൾക്കും അനുമതി നല്കിയിട്ടുണ്ട്. അതുവഴി 1,105 കോവിഡ് -19 ടെസ്റ്റിംഗ് ലാബുകൾക്ക് ഐസിഎംആർ അംഗീകാരം നൽകി. ഇതിൽ 592 എണ്ണം ആർ‌ടി-പി‌സി‌ആർ ലാബുകളും 421 എണ്ണം ട്രൂനാറ്റ് ലാബുകളും 92 എണ്ണം സി.ബി.എൻ.എ.ടി ലാബുകളുമാണ്.

കോവിഡ് -19 പരിശോധനകൾ വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളോടും പൊതു, സ്വകാര്യ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

രോഗം പടരാതിരിക്കാനും ജീവൻ രക്ഷിക്കാനുമുള്ള ഒരേയൊരു മാർഗം പരിശോധന (ടെസ്റ്റ്), കോൺടാക്റ്റ് ട്രെയ്സിങ്ങ് (ട്രാക്ക്), ചികിത്സ(ട്രീറ്റ്) എന്നിവയാണ്. അതിനാൽ രോഗലക്ഷണമുള്ള മുഴുവൻ വ്യക്തികൾക്കും പരിശോധന ലഭ്യമാക്കണം. പകർച്ചവ്യാധി തടയുന്നതിനുള്ള കോൺടാക്റ്റ് ട്രെയ്സിങ്ങ് സംവിധാനവും അതോടൊപ്പം ശക്തിപ്പെടുത്തണം.

സർക്കാർ, സ്വകാര്യ ലബോറട്ടറികളുടെ പരിശോധനാ ശേഷി മെച്ചപ്പെട്ടിട്ടുണ്ട്. രാജ്യത്ത് പ്രതിദിനം 3 ലക്ഷത്തിലധികം ടെസ്റ്റുകൾ നടന്നു വരുന്നുണ്ട്. തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, കർണാടക എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് കോവിഡ് -19 ടെസ്റ്റുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്.

റാപ്പിഡ് ആന്റിജൻ പരിശോധന നടത്തുമ്പോൾ നെഗറ്റീവ് ആകുന്നതും, അതേസമയം രോഗലക്ഷണങ്ങൾ കാണിക്കുന്നതുമായ ആളുകളെ റിയൽ ടൈം-പിസിആർ ടെസ്റ്റിന് വിധേയമാക്കണമെന്ന് ലബോറട്ടറികൾക്കും ആശുപത്രികൾക്കും നിർദേശം നല്കിയതായി ഐ‌സി‌എം‌ആർ വക്താവ് അറിയിച്ചു. ട്രൂനാറ്റ്, സി ബി നാറ്റ് പരിശോധന നടത്താൻ ഉദ്ദേശിക്കുന്ന സ്വകാര്യ ലബോറട്ടികൾ ഗുണനിലവാരം ഉറപ്പാക്കാൻ എൻഎബിഎൽ അക്രഡിറ്റേഷന് അപേക്ഷിക്കണം. നിർദേശം അടങ്ങുന്ന കത്ത് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നല്കിയിട്ടുണ്ട്.

ഇതിനിടെ, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24,248 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. അതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 6,97,413 ആയി ഉയർന്നു.ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്ത് 2,53,287 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 4,24,432 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 425 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ മരിച്ചവരുടെ എണ്ണം 19,693 ആയി ഉയർന്നു.