in

നൈക ബ്യൂട്ടിയുടെ ആദ്യ എക്സ്ക്ളൂസീവ് കിയോസ്ക് തിരുവനന്തപുരത്ത്  

Nykaa

തിരുവനന്തപുരം: രാജ്യത്തെ അതിവേഗം വളരുന്ന ബ്യൂട്ടി ബ്രാൻഡുകളിൽ ഒന്നായ നൈക ബ്യൂട്ടിയുടെ  ആദ്യത്തെ എക്സ്ക്ലൂസീവ് ബ്യൂട്ടി കിയോസ്കിന് തിരുവനന്തപുരത്ത് തുടക്കം കുറിച്ചു. ട്രാവൻകൂർ മാളിലാണ് കിയോസ്‌ക് പ്രവർത്തിക്കുന്നത്.  കിയോസ്ക് മാതൃകയിലുള്ള റീറ്റെയ്ൽ ഘടന രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ലൈഫ് സ്റ്റൈൽ റിറ്റെയ്ൽ രംഗത്തെ അതികായരായ നൈക തിരുവനന്തപുരത്തും എത്തുന്നത്. ഇതോടെ രാജ്യത്തെ നൈക ബ്യൂട്ടി എക്സ്ക്ലൂസീവ് കിയോസ്കുകളുടെ എണ്ണം എട്ടായി ഉയർന്നു.  Nykaa

സാംസ്കാരിക പെരുമ കൊണ്ട് സവിശേഷമായ തിരുവനന്തപുരം നഗരം മുമ്പെങ്ങുമില്ലാത്ത ഒരു സൗന്ദര്യാനുഭവത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. കാജലുകൾ‌, ലൈനറുകൾ‌, ഐ ഷാഡോ പാലറ്റുകൾ‌ തുടങ്ങി നേത്ര സൗന്ദര്യ വർധക ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണി, മുഖ സൗന്ദര്യം വർധിപ്പിക്കുന്ന എല്ലാത്തരം കോസ്മെറ്റിക് ഉത്പന്നങ്ങളുടെയും വൈവിധ്യമാർന്ന സെലക്ഷനുകൾ,‌ ‌ഓരോ സ്കിൻ‌ ടോണിനും അനുയോജ്യമായ ഷേഡുകളിലുളള മാറ്റ് ലിപ്സ്റ്റിക്കുകളുടെ വിപുലമായ ശേഖരം‌ എന്നിവയാണ് കസ്റ്റമേഴ്സിനെ കാത്തിരിക്കുന്നത്. നൈക വാണ്ടർ‌ലസ്റ്റ് ബാത്ത് ആൻ്റ് ബോഡി കളക്ഷൻ, സുഗന്ധ ദ്രവ്യങ്ങളുടെ ശേഖരമായ മോയി ബൈ നൈക, നൈക സ്കിൻ സീക്രട്ട്സ് കൊറിയൻ ഷീറ്റ് മാസ്കുകൾ, അവശ്യ എണ്ണകളുടെ അത്യപൂർവ ശേഖരമായ നൈക നാച്വറൽസ്, ഫേഷ്യൽ ഓയിലുകൾ, പ്രകൃതിദത്ത ചേരുവകൾ കൊണ്ട് നിർമിച്ച ബാത്തിങ് ബാറുകൾ എന്നിവയും ഇവിടെ ലഭ്യമാണ്.

എല്ലാത്തരം ഉത്പന്നങ്ങളുടെയും വൈവിധ്യമാർന്നതും അത്യപൂർവവുമായ ശേഖരമാണ് നൈക ബ്യൂട്ടി കാഴ്ച വെയ്ക്കുന്നത്. ഈ രംഗത്തെ തുടക്കക്കാർക്ക് 

കിയോസ്‌കിലെ വിദഗ്ധരായ ബ്യൂട്ടി അസിസ്റ്റന്റുമാരുടെ സേവനം പ്രയോജനപ്പെടുത്താം. ബ്രാൻഡഡ് ഉത്പന്നങ്ങളുടെ അതിവിപുലമായ ശ്രേണിയിൽ നിന്ന് ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കാൻ അവർ സഹായിക്കും. ഉത്സവ സീസണിൽ തുടക്കം കുറിക്കുന്ന കിയോസ്കിൻ്റെ ഉദ്ഘാടനവേള ആഘോഷ പൂർണമാക്കാൻ ആകർഷകമായ നിരവധി സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. 1500 രൂപയ്ക്ക് മുകളിലുളള എല്ലാ പർച്ചേസിനും ഫ്രീ ഗിഫ്റ്റ് നൽകുന്നു.

“യുവർ സേഫ്റ്റി, ഔവർ പാഷൻ” എന്ന വാഗ്ദാനത്തോടെ  ഷോപ്പിംഗ് അനുഭവം സമ്പർക്കരഹിതവും കഴിയുന്നത്ര സുരക്ഷിതവുമാക്കാൻ ആവശ്യമായ നടപടികളെല്ലാം നൈക കൈക്കൊണ്ടിട്ടുണ്ട്. നിശ്ചിത സമയം ഇടവിട്ടുള്ള ഫ്യൂമിഗേഷൻ, ഡീപ് ക്ലീനിംഗ്, സ്റ്റോറിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി കസ്റ്റമേഴ്സിനുള്ള ഹാൻഡ് സാനിറ്റൈസേഷൻ, താപനില പരിശോധന എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിശ്ചിത എണ്ണം ജീവനക്കാരേയും കസ്റ്റമേഴ്സിനേയും മാത്രം പ്രവേശിപ്പിച്ച് സാമൂഹിക അകലവും ഉറപ്പുവരുത്തുന്നുണ്ട്.തിരുവനന്തപുരത്തെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് നൈക ബ്യൂട്ടി കിയോസ്‌കിനാണ് തുടക്കം കുറിക്കുന്നതെന്നും  ഉപയോക്താക്കൾക്ക് സവിശേഷമായ സൗന്ദര്യാനുഭവം പകർന്നു നൽകുന്നതിൽ സന്തുഷ്ടരാണെന്നും നൈക റീറ്റെയ്ൽ സിഇഒ അൻചിത് നയ്യാർ പറഞ്ഞു. “

ഓൺലൈനിലൂടെ ഇതിനോടകം നൈക ഉത്പന്നങ്ങളുടെ ആരാധകരായി മാറിയ ഈ നിത്യഹരിത നഗരത്തിലെ സൗന്ദര്യോപാസകരെ വ്യക്തിപരമായി സേവിക്കാനുള്ള അവസരമായാണ് ഓഫ് ലൈൻ സ്റ്റോറിനെ ഞങ്ങൾ കാണുന്നത്.  ഉപയോക്താക്കളുടെ സംതൃപ്തിക്കും സുരക്ഷയ്ക്കുമായി അശ്രാന്ത പരിശ്രമം  നടത്തുന്നതിനൊപ്പം  ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള ശുചിത്വ പ്രോട്ടോക്കോളുകളും ഞങ്ങൾ നടപ്പാക്കിയിട്ടുണ്ട് ”- അൻചിത്   നയ്യാർ കൂട്ടിച്ചേർത്തു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

Cochin Shipyard

കൊച്ചി കപ്പല്‍ശാലയില്‍ അന്തര്‍വാഹിനി നശീകരണ കപ്പല്‍ നിര്‍മാണം തുടങ്ങി

സിദ്ദിഖ് കാപ്പൻ്റെ അറസ്റ്റ്: വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രാന്വേഷണം വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ