Movie prime

ആരോഗ്യം നിറച്ച് ഓട്സ്

oats ഓട്സ് ഇന്ന് നമ്മുടെ തീൻ മേശയിലെ ഒരു പ്രധാന ഭക്ഷണമായി മാറി കഴിഞ്ഞു. നമ്മൾ മിക്കവരുടെയും പ്രഭാത സായാഹ്ന ഭക്ഷണങ്ങളിൽ ഓട്സിനെ ഉൾപ്പെടുത്താറുണ്ട്. ഓട്സിനെ വ്യത്യസ്തമായ രീതികളിലും രുചികളിലും പാചകം ചെയ്ത് ഉപയോഗിക്കാമെന്നതാണ് ഈ വിഭവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുമാത്രമല്ല നിരവധി ആരോഗ്യഗുണങ്ങൾ കൊണ്ട് നിറഞ്ഞ ഒന്നാണ് ഓട്സ്. മഫിൻസ്, കുക്കീസ്, ബ്രഡ്, ബിസ്ക്കറ്റ് തുടങ്ങി നിരവധി വിഭവങ്ങളിൽ ഓട്സ് ഉത്പന്നങ്ങൾ വിപണിയിൽ ഇന്ന് ലഭ്യമാണ് . അതുകൊണ്ട് തന്നെ നമ്മുടെ ഭക്ഷണക്രമത്തിൽ ഓട്സ് More
 
ആരോഗ്യം നിറച്ച് ഓട്സ്
oats

ഓട്സ് ഇന്ന് നമ്മുടെ തീൻ മേശയിലെ ഒരു പ്രധാന ഭക്ഷണമായി മാറി കഴിഞ്ഞു. നമ്മൾ മിക്കവരുടെയും പ്രഭാത സായാഹ്ന ഭക്ഷണങ്ങളിൽ ഓട്സിനെ ഉൾപ്പെടുത്താറുണ്ട്. ഓട്സിനെ വ്യത്യസ്തമായ രീതികളിലും രുചികളിലും പാചകം ചെയ്ത് ഉപയോഗിക്കാമെന്നതാണ് ഈ വിഭവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുമാത്രമല്ല നിരവധി ആരോഗ്യഗുണങ്ങൾ കൊണ്ട് നിറഞ്ഞ ഒന്നാണ് ഓട്സ്. മഫിൻസ്, കുക്കീസ്‌, ബ്രഡ്, ബിസ്ക്കറ്റ്‌ തുടങ്ങി നിരവധി വിഭവങ്ങളിൽ ഓട്സ് ഉത്പന്നങ്ങൾ വിപണിയിൽ ഇന്ന് ലഭ്യമാണ് . അതുകൊണ്ട് തന്നെ നമ്മുടെ ഭക്ഷണക്രമത്തിൽ ഓട്സ് ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ് . അതിലൂടെ അദ്ഭുതകരമായ ആരോഗ്യഗുണങ്ങളാണ് നമ്മെ തേടി എത്തുന്നത്. oats

ആരോഗ്യം നിറച്ച് ഓട്സ്
ഓട്സിന്റെ ആരോഗ്യ ഗുണങ്ങൾ
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സഹായകമായ ഭക്ഷണമാണ് ഓട്സ് . ഇതിൽ ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട് , ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ വിശപ്പിനെ ദീർഘനേരം തടയാൻ സാധിക്കുന്നു. ഇതിലൂടെ ഇടനേരങ്ങളിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സാധിക്കുന്നു. ഓട്സിനോടൊപ്പം പഴങ്ങളും നട്സും ചേർത്ത് കൂടുതൽ പോഷകസമൃദ്ധമായി കഴിക്കാവുന്നതാണ് .
ആരോഗ്യം നിറച്ച് ഓട്സ്
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു
ചീത്ത കൊളസ്ട്രോളിന്റെ അളവിലുണ്ടാകുന്ന വ്യത്യാസം പല ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. ഭക്ഷണത്തിൽ ഫൈബർ ഉള്പെടുത്തുന്നതിലൂടെ മോശം കൊളസ്ട്രോൾ നിയന്ത്രിക്കാനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്നുയെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു . ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ ഓട്‌സിലെ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു .
ആരോഗ്യം നിറച്ച് ഓട്സ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു
പ്രമേഹരോഗികൾക്ക് രക്തത്തിൽ ‘ പഞ്ചസാരയുടെ അളവ് നിലനിർത്തേണ്ടത് പ്രധാനമാണ്. ഓട്‌സിൽ അടങ്ങിയിരിക്കുന്ന നാരുകൾ, ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു . ആരോഗ്യകരമായി ഭാരം നിലനിർത്തുന്നതിലിയുടെ പ്രമേഹത്തെ നിയന്ത്രിക്കാനും സാധിക്കും .
മലബന്ധം തടയാൻ സഹായിക്കുന്നു
ദഹന പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിൽ ഫൈബർ പ്രധാന പങ്ക് വഹിക്കുന്നു. ഇത് മലബന്ധം തടയാൻ സഹായിക്കും. മലബന്ധം ഇല്ലാതാക്കാൻ ഭക്ഷണത്തിൽ ആവശ്യമായ നാരുകൾ ചേർക്കാൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നുണ്ട്. നാരുകളുടെ നല്ല ഉറവിടമായ ഓട്സ് മലബന്ധം ഒഴിവാക്കാനും തടയാനും സഹായിക്കുന്നു
.
പോഷകങ്ങൾ നിറഞ്ഞത്
ആരോഗ്യം നിറച്ച് ഓട്സ്
ഫൈബറിന് പുറമെ മറ്റ് അവശ്യ പോഷകങ്ങൾ കൊണ്ട് നിറഞ്ഞതാണ് ഓട്സ് . കാർബണുകൾ, ബീറ്റാ ഗ്ലൂക്കൻ, മാംഗനീസ്, ഫോസ്ഫറസ്, സിങ്ക്, ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിൻ ബി 1, ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീൻ, പൊട്ടാസ്യം എന്നിവ ഓട്സിൽ അടങ്ങിയിട്ടുണ്ട് .