Movie prime

മാറ്റിവെച്ച ഒളിമ്പിക്സ് റദ്ദാക്കേണ്ടി വരും

കൊറോണ പ്രതിസന്ധി അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ അടുത്ത വർഷത്തേക്ക് മാറ്റിവെച്ച ഒളിമ്പിക്സ് റദ്ദാക്കേണ്ടി വരുമെന്ന സൂചനയുമായി ടോക്കിയോ ഒളിമ്പിക്സ് ചീഫ് യോഷിറോ മോറി. ജപ്പാനിലെ നിക്കാൻ സ്പോർട്സ് ഡെയ്ലിക്കു നൽകിയ അഭിമുഖത്തിലാണ് ഒളിമ്പിക്സ് തീയതി ഇനിയും മാറ്റില്ല എന്ന നിലപാട് അദ്ദേഹം അറിയിച്ചത്. 2020-ൽ നടക്കേണ്ട ഒളിമ്പിക്സ് 2021-ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. എന്നാൽ അടുത്തവർഷം ആദ്യത്തോടെ വൈറസിനെ പൂർണമായും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒളിമ്പിക്സ് റദ്ദാക്കേണ്ടി വരും. ഇനിയും മാറ്റിവെയ്ക്കുന്നത് പ്രായോഗികമല്ല. ഒരു വർഷം ഇപ്പോൾ തന്നെ More
 
മാറ്റിവെച്ച ഒളിമ്പിക്സ് റദ്ദാക്കേണ്ടി വരും

കൊറോണ പ്രതിസന്ധി അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ അടുത്ത വർഷത്തേക്ക് മാറ്റിവെച്ച ഒളിമ്പിക്സ് റദ്ദാക്കേണ്ടി വരുമെന്ന സൂചനയുമായി ടോക്കിയോ ഒളിമ്പിക്സ് ചീഫ് യോഷിറോ മോറി. ജപ്പാനിലെ നിക്കാൻ സ്പോർട്സ് ഡെയ്ലിക്കു നൽകിയ അഭിമുഖത്തിലാണ് ഒളിമ്പിക്സ് തീയതി ഇനിയും മാറ്റില്ല എന്ന നിലപാട് അദ്ദേഹം അറിയിച്ചത്.

2020-ൽ നടക്കേണ്ട ഒളിമ്പിക്സ് 2021-ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. എന്നാൽ അടുത്തവർഷം ആദ്യത്തോടെ വൈറസിനെ പൂർണമായും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒളിമ്പിക്സ് റദ്ദാക്കേണ്ടി വരും. ഇനിയും മാറ്റിവെയ്ക്കുന്നത് പ്രായോഗികമല്ല. ഒരു വർഷം ഇപ്പോൾ തന്നെ നീണ്ടു. 2021 ജൂലായ് 23-ന് ആരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

യുദ്ധകാലത്ത് മാത്രമേ ഒളിമ്പിക്സ് നടക്കാതിരുന്നിട്ടുള്ളൂ. ഇപ്പോഴത്തെ യുദ്ധം അദൃശ്യനായ ശത്രുവിനോടാണെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെതിരായ യുദ്ധം ജയിച്ചാൽ അടുത്ത വേനലിൽ ഒളിമ്പിക്സ് നടക്കും. അതിനു വേണ്ടിയുള്ള അശ്രാന്ത പരിശ്രമങ്ങളാണ് നടക്കുന്നത്.

കായിക താരങ്ങളുടെയും സ്പോർട്സ് അസോസിയേഷനുകളുടെയും ജാപ്പനീസ് സംഘാടകരുടെയും കൂട്ടായ ശ്രമഫലമായാണ് ഒളിമ്പിക്സ് ഒരു വർഷം നീട്ടാനുള്ള തീരുമാനം കൈക്കൊണ്ടത്. എന്നാൽ കൊറോണ വൈറസിനെതിരെയുള്ള പ്രവർത്തനങ്ങൾ ഫലം കാണാത്ത സാഹചര്യത്തിൽ അടുത്ത വർഷവും ഗെയിംസ് നടക്കുന്ന കാര്യം സംശയത്തിലാണ്.

കൊറോണ വൈറസിനെതിരെ ഫലപ്രദമായ വാക്സിൻ കണ്ടെത്താനായില്ലെങ്കിൽ അടുത്ത വേനലിൽ ഒളിമ്പിക് ഗെയിംസ് നടക്കുന്ന കാര്യത്തിൽ സംശയമാണെന്ന് ജപ്പാൻ മെഡിക്കൽ അസോസിയേഷൻ അഭിപ്രായപ്പെട്ടിരുന്നു. നടത്തരുതെന്ന് തങ്ങൾ പറയില്ലെന്നും എന്നാൽ നടക്കുന്ന കാര്യത്തിൽ സംശയമാണെന്നുമാണ് ഇക്കാര്യത്തിൽ അസോസിയേഷൻ്റെ നിലപാട്.