Movie prime

ഓം ശാന്തി ഓം പതിമൂന്നാം വാർഷികം; ട്വിറ്ററിൽ ശാന്തിപ്രിയയായി ദീപിക

2007 നവംബർ 9-നാണ് ‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിലൂടെ ദീപിക പദുക്കോൺ എന്ന അഭിനേത്രി സിനിമയിൽ തൻ്റെ അരങ്ങേറ്റം കുറിക്കുന്നത്. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചതിൻ്റെ പതിമൂന്നാം വാർഷികം ആഘോഷിക്കുന്ന ദീപിക സോഷ്യൽ മീഡിയയിലെ തൻ്റെ പേര് ‘ശാന്തിപ്രിയ’ എന്ന് മാറ്റി. ഷാരൂഖ് ഖാൻ നായകനായ ചിത്രം സംവിധാനം ചെയ്തത് ഫറാ ഖാൻ ആയിരുന്നു. ഓം ശാന്തി ഓമിനായി സ്ക്രീൻ ടെസ്റ്റ് നൽകിയിട്ടില്ലെന്നാണ് ദീപിക പറയുന്നത്. ചിത്രത്തിൽ അഭിനയിക്കുന്നതിന് മുമ്പ് ഒരിക്കൽ പോലും താനൊരു ഫിലിം സെറ്റിൽ പോലും More
 
ഓം ശാന്തി ഓം പതിമൂന്നാം വാർഷികം; ട്വിറ്ററിൽ ശാന്തിപ്രിയയായി ദീപിക

2007 നവംബർ 9-നാണ് ‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിലൂടെ ദീപിക പദുക്കോൺ എന്ന അഭിനേത്രി സിനിമയിൽ തൻ്റെ അരങ്ങേറ്റം കുറിക്കുന്നത്.  ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചതിൻ്റെ പതിമൂന്നാം വാർഷികം ആഘോഷിക്കുന്ന ദീപിക സോഷ്യൽ മീഡിയയിലെ തൻ്റെ പേര് ‘ശാന്തിപ്രിയ’ എന്ന് മാറ്റി.  ഷാരൂഖ് ഖാൻ നായകനായ ചിത്രം സംവിധാനം ചെയ്തത് ഫറാ ഖാൻ ആയിരുന്നു.

ഓം ശാന്തി ഓമിനായി  സ്‌ക്രീൻ ടെസ്റ്റ് നൽകിയിട്ടില്ലെന്നാണ് ദീപിക പറയുന്നത്. ചിത്രത്തിൽ അഭിനയിക്കുന്നതിന് മുമ്പ് ഒരിക്കൽ പോലും താനൊരു ഫിലിം സെറ്റിൽ പോലും പോയിട്ടില്ല. ഡയലോഗ് ഡെലിവറിയെ പറ്റിയോ ശരീരഭാഷയെക്കുറിച്ചോ ഉളള  അടിസ്ഥാന കാര്യങ്ങളൊന്നും അറിയുമായിരുന്നില്ല.

പക്ഷേ ഫറയും എസ് ആർ കെ യും തന്നിൽ വിശ്വാസം അർപ്പിച്ചു. ഫിലിം മേക്കിങ്ങിൻ്റെ  മുഴുവൻ പ്രക്രിയയിലൂടെയും അവർ തന്നെ അക്ഷരാർഥത്തിൽ പിടിച്ചു നടത്തുകയായിരുന്നു.

ഓം ശാന്തി ഓം പതിമൂന്നാം വാർഷികം; ട്വിറ്ററിൽ ശാന്തിപ്രിയയായി ദീപിക

ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള  ഫിലിംഫെയർ അവാർഡ് ദീപിക കരസ്ഥമാക്കിയിരുന്നു.  ബോക്‌സോഫീസിൽ 
വൻവിജയം കൈവരിച്ച സിനിമയിൽ ഷാരൂഖിൻ്റെയും ദീപികയുടെയും ജോഡിയെ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെട്ടു. 

ഫറയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഹാപ്പി ന്യൂ ഇയർ’, രോഹിത് ഷെട്ടിയുടെ ‘ചെന്നൈ എക്സ്പ്രസ് ‘ എന്നിവയിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. ഷാരൂഖും ദീപികയും ഒന്നിക്കുന്ന മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.