in ,

ഒമേഗ 3 ഫാറ്റി ആസിഡുകൾ കഴിക്കുന്നതിലൂടെ ആസ്ത്മ തടയാമെന്ന് പഠനം

omega 3
കുട്ടിക്കാലത്ത് ഒമേഗ 3 ഫാറ്റി ആസിഡുകൾ കൂടുതലായി കഴിക്കുന്നതിലൂടെ ഭാവിയിൽ ആസ്ത്മ രോഗം ഉണ്ടാകാനുള്ള സാധ്യത കുറയുന്നതായി അടുത്തിടെ നടന്ന പഠനത്തിൽ കണ്ടെത്തി. ലണ്ടനിലെ ക്വീൻ മേരി, ബ്രിസ്റ്റോൾ,  സതാംപ്ടൺ സർവകലാശാലകൾ സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടത്തിയ ഗവേഷണത്തിലാണ് ശ്രദ്ധേയമായ കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യം കുട്ടികളുടെ ഭക്ഷണത്തിൽ കൂടുതലായി ദീർഘകാലത്തേക്ക് ഉൾപ്പെടുത്താനാണ് ഗവേഷകരുടെ നിർദേശം. omega 3

യുകെയിൽ 1.1 ദശലക്ഷം കുട്ടികളാണ് നിലവിൽ ആസ്ത്മയ്ക്ക് ചികിത്സ തേടുന്നത്. അവിടെ 11 ൽ ഒരു കുട്ടിക്ക് ആസ്ത്മയുണ്ട്. മുതിർന്നവരിൽ കാണപ്പെടുന്ന ആസ്ത്മയുടെ തുടക്കവും കുട്ടിക്കാലത്താണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആസ്ത്മ രോഗികളുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി നാഷണൽ ഹെൽത്ത് സർവീസസ്
(എൻ‌എച്ച്എസ്) ഒരു വർഷം ഒരു ബില്യൺ പൗണ്ടാണ് ചെലവഴിക്കുന്നത്.

കുട്ടിക്കാലം മുതൽ കണ്ടുവരുന്നതും ദീർഘകാലം നിലനിൽക്കുന്നതുമായ രോഗാവസ്ഥയാണ് ആസ്ത്മയെന്ന് ലണ്ടനിലെ ക്വീൻ മേരി യൂണിവേഴ്സിറ്റിയിലെ സീനിയർ ഗവേഷകനായ പ്രൊഫസർ സീഫ് ഷഹീൻ പറഞ്ഞു. ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ സംബന്ധിച്ച് നിലവിൽ വേണ്ടത്ര ധാരണയില്ല. ആവശ്യത്തിന് പോഷകങ്ങൾ അടങ്ങിയിട്ടില്ലാത്ത  അനാരോഗ്യകരമായ ഭക്ഷണക്രമം അപകടസാധ്യത വർധിപ്പിക്കാൻ ഇടയുണ്ട്. ഇതുവരെ നടന്ന മിക്കവാറും പഠനങ്ങളും ‘സ്നാപ്പ്ഷോട്ടുകൾ’ ആണ്.  ഭക്ഷണവും ആസ്ത്മയും തമ്മിലുള്ള ബന്ധം ഹ്രസ്വമായ കാലത്തേക്ക് മാത്രമാണ് പഠന വിധേയമാക്കിയിട്ടുള്ളത്. അതിനുപകരം ഇവ തമ്മിലുള്ള ബന്ധത്തെപ്പറ്റി ദീർഘകാലത്തെ ഗവേഷണങ്ങളാണ് ഞങ്ങൾ നടത്തിയത്.

കൂടുതൽ മത്സ്യം കഴിക്കുന്നത് കുട്ടികളിലെ ആസ്ത്മയെ തടയുമെന്ന് ഉറപ്പിച്ചുപറയാൻ കഴിയില്ലെങ്കിലും കൂടുതൽ മത്സ്യം കഴിക്കുന്നത് പ്രയോജനം ചെയ്യുമെന്ന നിഗമനത്തിലാണ് തങ്ങൾ എത്തിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോങ്ങ് ചെയിൻ ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഇക്കോസാപെന്റൈനോയിക് ആസിഡ് (ഇപിഎ), ഡോകോസഹെക്സെനോയിക് ആസിഡ് (ഡിഎച്ച്എ) എന്നിവയുടെ സമ്പുഷ്ടമായ ഉറവിടമായതിനാൽ മത്സ്യങ്ങൾ കൂടുതലായി കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആസ്ത്മയെ ചെറുക്കാൻ സഹായകരമാവും.

യൂറോപ്യൻ റെസ്പിറേറ്ററി ജേണലിലാണ് പഠനം  പ്രസിദ്ധീകരിച്ചത്. റോസ്ട്രീസ് ട്രസ്റ്റും ബ്ലൂം  ഫൗണ്ടേഷനുമാണ് പദ്ധതിക്ക് ധനസഹായം നൽകിയത്.    

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

രാജ്യത്തിൻ്റെ അന്നദാതാക്കളായ കർഷകരാണ്, തട്ടിപ്പ് നടത്തി രാജ്യംവിട്ട വിജയ് മല്യയോ, നീരവ് മോദിയോ അല്ല, ലുക്ക് ഔട്ട് നോട്ടിസിനെതിരെ ആഞ്ഞടിച്ച് അമരീന്ദർ സിങ്ങ്

കോവിഡ് ബീജോത്പാദന ശേഷിയെ ബാധിക്കുന്നതായി കണ്ടെത്തൽ