Movie prime

‘മോദിജയന്തി’ യിൽ ഒന്നേകാൽ കിലോ സ്വർണകിരീടം നേർച്ചനൽകി ഭക്തൻ

ഒരു കടുത്ത മോദി ഭക്തൻ തന്റെ ആരാധനാപാത്രത്തിന്റെ പിറന്നാളിന് ക്ഷേത്രത്തിൽ അർപ്പിച്ചത് ഒന്നേകാൽ കിലോ വരുന്ന സ്വർണ കിരീടം. വാരാണസിയിലെ സങ്കട് മോചൻ ഹനുമാൻ ക്ഷേത്രത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറുപത്തിയൊമ്പതാം പിറന്നാളിന് തലേന്ന് സ്വർണകിരീടം അർപ്പിക്കപ്പെട്ടത്. മോദി രണ്ടാം തവണയും അധികാരത്തിലേറിയാൽ സ്വർണ കിരീടം നൽകാം എന്ന് നേർച്ചയുണ്ടായിരുന്നതായി മോദിഭക്തനായ അരവിന്ദ് സിങ്ങ് പറയുന്നു. കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയിൽ രാജ്യം കണ്ടിട്ടില്ലാത്ത രാഷ്ട്ര നിർമാണമാണ് മോദി ഭരണത്തിൽ സംഭവിക്കുന്നതെന്ന് ക്ഷേത്രത്തിലെ പൂജാരിയും അവകാശപ്പെട്ടു. വിശിഷ്ടമായ നേർച്ചവഴി More
 
‘മോദിജയന്തി’ യിൽ  ഒന്നേകാൽ കിലോ സ്വർണകിരീടം നേർച്ചനൽകി ഭക്തൻ

ഒരു കടുത്ത മോദി ഭക്തൻ തന്റെ ആരാധനാപാത്രത്തിന്റെ പിറന്നാളിന് ക്ഷേത്രത്തിൽ അർപ്പിച്ചത് ഒന്നേകാൽ കിലോ വരുന്ന സ്വർണ കിരീടം. വാരാണസിയിലെ സങ്കട് മോചൻ ഹനുമാൻ ക്ഷേത്രത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറുപത്തിയൊമ്പതാം പിറന്നാളിന് തലേന്ന് സ്വർണകിരീടം അർപ്പിക്കപ്പെട്ടത്.

മോദി രണ്ടാം തവണയും അധികാരത്തിലേറിയാൽ സ്വർണ കിരീടം നൽകാം എന്ന് നേർച്ചയുണ്ടായിരുന്നതായി മോദിഭക്തനായ അരവിന്ദ് സിങ്ങ് പറയുന്നു. കഴിഞ്ഞ ഏഴു പതിറ്റാണ്ടിനിടയിൽ രാജ്യം കണ്ടിട്ടില്ലാത്ത രാഷ്ട്ര നിർമാണമാണ് മോദി ഭരണത്തിൽ സംഭവിക്കുന്നതെന്ന് ക്ഷേത്രത്തിലെ പൂജാരിയും അവകാശപ്പെട്ടു. വിശിഷ്ടമായ നേർച്ചവഴി മോദിക്കും രാജ്യത്തിനും അഭിവൃദ്ധി കൈവരുമെന്നാണ് ഇരുവരുടെയും വിശ്വാസം.

അതിനിടെ തിങ്കളാഴ്ച രാത്രി തന്നെ ജന്മദിനാഘോഷങ്ങൾക്കായി പ്രധാനമന്ത്രി ഗുജറാത്തിലെത്തി. അഹമ്മദാബാദ് എയർപോർട്ടിൽ ഗവർണർ ആചാര്യ ദേവവ്രതും മുഖ്യമന്ത്രി വിജയ് രൂപാണിയും ഉൾപ്പെടെയുള്ളവർ അദ്ദേഹത്തെ സ്വീകരിച്ചു. സെപ്റ്റംബർ 14 മുതൽ 20 വരെ സേവനവാരമായി കൊണ്ടാടാനാണ് ബി ജെ പി യുടെ തീരുമാനം. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ രാജ്യവ്യാപകമായി ആസൂത്രണം ചെയ്തിട്ടുണ്ട്.