Movie prime

ഒറ്റകോൾ മതി, അക്കൗണ്ട് കാലിയാവാൻ

ലോക്ക് ഡൗൺ കാലത്ത് അതിജാഗ്രതാ നിർദേശവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഓൺലൈനിലൂടെ സമീപിച്ച് തട്ടിപ്പ് നടത്തുന്നവരുടെ കള്ളക്കളികൾക്കും അതിക്രമങ്ങൾക്കും ഇരയാവരുതെന്നാണ് ബാങ്കിൻ്റെ മുന്നറിയിപ്പ്. ലോക്ക് ഡൗൺ കാലത്ത് ഫെയ്ക്ക് കോളുകൾ കൂടിയിട്ടുണ്ട്. ഫെയ്ക്ക് സന്ദേശങ്ങളുടെ എണ്ണവും വളരെയേറെ വർധിച്ചു. രാജ്യം മുഴുവൻ ലോക്ക് ഡൗണായ സാഹചര്യത്തിൽ പണാപഹരണത്തിനുള്ള ഒരേയൊരു മാർഗമായി തട്ടിപ്പുകാർ ഓൺലൈനെ കാണുന്നു. ബാങ്ക് തട്ടിപ്പിന് പുതുവഴികൾ തിരയുകയാണ് ഹാക്കർമാരും മറ്റു വ്യാജൻമാരും. സമ്മാനങ്ങൾ നേടിയെന്ന വ്യാജ സന്ദേശങ്ങളുമായാണ് ഒരു കൂട്ടർ ഉപയോക്താക്കളെ സമീപിക്കുന്നത്. More
 
ഒറ്റകോൾ മതി, അക്കൗണ്ട് കാലിയാവാൻ

ലോക്ക് ഡൗൺ കാലത്ത് അതിജാഗ്രതാ നിർദേശവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഓൺലൈനിലൂടെ സമീപിച്ച് തട്ടിപ്പ് നടത്തുന്നവരുടെ കള്ളക്കളികൾക്കും അതിക്രമങ്ങൾക്കും ഇരയാവരുതെന്നാണ് ബാങ്കിൻ്റെ മുന്നറിയിപ്പ്.
ലോക്ക് ഡൗൺ കാലത്ത് ഫെയ്ക്ക് കോളുകൾ കൂടിയിട്ടുണ്ട്. ഫെയ്ക്ക് സന്ദേശങ്ങളുടെ എണ്ണവും വളരെയേറെ വർധിച്ചു.

രാജ്യം മുഴുവൻ ലോക്ക് ഡൗണായ സാഹചര്യത്തിൽ പണാപഹരണത്തിനുള്ള ഒരേയൊരു മാർഗമായി തട്ടിപ്പുകാർ ഓൺലൈനെ കാണുന്നു. ബാങ്ക് തട്ടിപ്പിന് പുതുവഴികൾ തിരയുകയാണ് ഹാക്കർമാരും മറ്റു വ്യാജൻമാരും.
സമ്മാനങ്ങൾ നേടിയെന്ന വ്യാജ സന്ദേശങ്ങളുമായാണ് ഒരു കൂട്ടർ ഉപയോക്താക്കളെ സമീപിക്കുന്നത്. ബാങ്ക് വിവരങ്ങൾ കൈക്കലാക്കലാണ് ഇത്തരക്കാരുടെ ലക്ഷ്യം. 1800, 1860 എന്നിവയിൽ തുടങ്ങുന്ന നമ്പറുകളിൽ നിന്ന് ഇത്തരം കോളുകൾ വരുന്നതായി രാജ്യത്തിൻ്റെ പല ഭാഗത്തു നിന്നും പരാതികൾ ഉയർന്നിട്ടുണ്ട്.

ഇത്തരം നമ്പറുകളിൽ നിന്നുള്ള കോളുകൾ അറ്റൻഡ് ചെയ്യരുത്. ഡെബിറ്റ്, ക്രഡിറ്റ് കാർഡ് വിവരങ്ങൾ കൈമാറരുത്. കൊറോണയുമായി ബന്ധപ്പെട്ട ഇ-മെയ്ലുകൾ, സോഷ്യൽ മീഡിയാ പോസ്റ്റുകളുടെ ലിങ്ക് എന്നിവ ആധികാരികമെന്ന് ഉറപ്പു വരുത്തിമാത്രം ഓപ്പൺ ചെയ്യാനും നിർദേശമുണ്ട്. വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ ഒരു കാരണവശാലും ആർക്കും കൈമാറരുത്.