Movie prime

കോവിഡിനെ അതിജീവിക്കുന്നവരിൽ മൂന്നിൽ ഒരാൾക്ക് ചികിത്സിച്ചു ഭേദമാക്കാനാവാത്ത ശ്വാസകോശ തകരാറുകൾ സംഭവിക്കാം: റിപ്പോർട്ട്

Covid-19 കോവിഡ്-19 വൈറസ് ബാധ, ഗുരുതരമായ മറ്റ് അനുബന്ധ അസുഖങ്ങൾക്ക് കാരണമായേക്കുമെന്ന് റിപ്പോർട്ട്. വൈറസിനെ അതിജീവിക്കുന്നവരിൽ മുപ്പത് ശതമാനത്തോളം പേർക്ക് ദീർഘകാല ശ്വാസകോശ തകരാറുകൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്കുന്നത് ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സൊസൈറ്റിയാണ്. Covid-19 എൻ എച്ച് എസ്സിൽ നിന്ന് ചോർന്ന ഒരു മാർഗനിർദേശ രേഖയെ ആധാരമാക്കി ബ്രിട്ടീഷ് ദിനപത്രമായ ദി ടെലഗ്രാഫ് ആണ് വാർത്ത പുറത്തുവിട്ടത്. മറ്റ് കൊറോണ വൈറസുകളായ സാർസ്, മെർസ് എന്നിവ ശ്വാസകോശത്തിന് മാരകമായ നാശമുണ്ടാക്കുമെന്ന് നേരത്തേതന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. സാർസ്-കോവ്-2 വൈറസും ശ്വാസകോശത്തിന് More
 
കോവിഡിനെ അതിജീവിക്കുന്നവരിൽ മൂന്നിൽ ഒരാൾക്ക് ചികിത്സിച്ചു ഭേദമാക്കാനാവാത്ത ശ്വാസകോശ തകരാറുകൾ സംഭവിക്കാം: റിപ്പോർട്ട്

Covid-19

കോവിഡ്-19 വൈറസ് ബാധ, ഗുരുതരമായ മറ്റ് അനുബന്ധ അസുഖങ്ങൾക്ക് കാരണമായേക്കുമെന്ന് റിപ്പോർട്ട്. വൈറസിനെ അതിജീവിക്കുന്നവരിൽ മുപ്പത് ശതമാനത്തോളം പേർക്ക് ദീർഘകാല ശ്വാസകോശ തകരാറുകൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്‌കുന്നത് ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സൊസൈറ്റിയാണ്. Covid-19

എൻ എച്ച് എസ്സിൽ നിന്ന് ചോർന്ന ഒരു മാർഗനിർദേശ രേഖയെ ആധാരമാക്കി ബ്രിട്ടീഷ് ദിനപത്രമായ ദി ടെലഗ്രാഫ് ആണ് വാർത്ത പുറത്തുവിട്ടത്.

മറ്റ് കൊറോണ വൈറസുകളായ സാർസ്, മെർസ് എന്നിവ ശ്വാസകോശത്തിന് മാരകമായ നാശമുണ്ടാക്കുമെന്ന് നേരത്തേതന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. സാർസ്-കോവ്-2 വൈറസും ശ്വാസകോശത്തിന് ‘മാറ്റാനാവാത്ത’ അസുഖങ്ങൾ വരുത്തിവെയ്ക്കുമെന്നാണ് എൻ എച്ച് എസിൻ്റെ വിലയിരുത്തൽ.

എൻ ‌എച്ച് എസിൻ്റെ മാർഗനിർദേശങ്ങൾ പ്രാഥമിക ശുശ്രൂഷ കേന്ദ്രങ്ങൾക്കും കമ്മ്യൂണിറ്റി സേവന കേന്ദ്രങ്ങൾക്കും അയച്ചിട്ടുണ്ട്.

രേഖയിൽ പറയുന്നത് ഇപ്രകാരമാണ്: “സാർ‌സ്-കോവ് വൈറസിനെയും മെർ‌സ്-കോവ് വൈറസിനെയും അതിജീവിച്ചവരിൽ ഏതാണ്ട് 30 ശതമാനം പേർക്ക് നിരന്തരമായ അസുഖങ്ങൾ ഉണ്ടായി. ശാരീരിക വൈകല്യങ്ങളും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും തുടർച്ചയായി വന്നിട്ടുണ്ട്.

കോവിഡ്-19-ന്റെ അനന്തരഫലമായ ഫൈബ്രോസിസും സമാനമായ രീതിയിൽ ശ്വാസകോശ തകരാറുകൾ അവശേഷിപ്പിക്കും”

കോവിഡ്-19 വൈറസിനെ അതിജീവിച്ചവർക്ക് വിട്ടുമാറാത്ത ‘ഫാറ്റിഗ് സിൻഡ്രോം ‘ നേരിടേണ്ടിവരുമെന്ന് രേഖ പറയുന്നു.

തീവ്രപരിചരണ വിഭാഗത്തിൽ ജീവനുവേണ്ടി പോരാടിയ ഏഴിൽ ഒരാൾക്ക് മസ്തിഷ്ക തകരാറുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

അതിൽ തന്നെ എഴുപത് ശതമാനം പേർക്കും പിച്ചും പേയും പറയുന്ന തരത്തിലുള്ള ‘ഡെലിറിയം’ അനുഭവപ്പെടും. ഇത്തരത്തിൽ മാനസിക വിഭ്രാന്തി അനുഭവപ്പെടുന്നവരിൽ അഞ്ചിലൊരാൾക്ക് സ്ഥിരമായ അവബോധ തകരാറുകൾ സംഭവിക്കാനിടയുണ്ട്.

ഹൃദയം, കരൾ, വൃക്ക, രക്തക്കുഴലുകൾ തുടങ്ങിയ അവയവങ്ങളെ ആക്രമിക്കാൻ സാർസ്-കോവ്-2 വൈറസിന് കഴിയുമെന്ന് സമീപകാലത്തെ ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

വൈറസ് ബാധ പ്രമേഹരോഗത്തിന് വഴിവെയ്ക്കും എന്ന മറ്റൊരു പഠന റിപ്പോർട്ടും ഈയിടെ പുറത്തുവന്നിട്ടുണ്ട്.

ഇതിനിടെ, ചൊവ്വാഴ്ച രാജ്യത്ത് 14,933 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 4,40,215 ആയി.

ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 1,78,014 പേരാണ് ചികിത്സയിലുള്ളത്. 2,48,189 രോഗികൾ സുഖം പ്രാപിച്ചു.