in

മൂന്നിലൊന്ന് ചെറുകിട വ്യാപാര സ്ഥാപനങ്ങളും അടച്ചുപൂട്ടലിൻ്റെ വക്കിൽ: പഠനം

രാജ്യത്തെ മൂന്നിലൊന്നിൽ കൂടുതൽ ചെറുകിട വ്യാപാര സംരംഭങ്ങളും അടച്ചു പൂട്ടലിൻ്റെ വക്കിലാണെന്ന് പഠനറിപ്പോർട്ട്. ഓൾ ഇന്ത്യ മാനുഫാക്ചറേഴ്സ് അസോസിയേഷൻ

(എഐഎംഎ) ഒമ്പത് വ്യാപാര സംഘടനകളുമായി ചേർന്ന് നടത്തിയ സർവേ ഫലമാണ് പുറത്തു വന്നിരിക്കുന്നത്. 

മെയ് 24-നും 30-നും മധ്യേ ഓൺലൈനായാണ് സർവേ നടന്നത്. 46,525 പേർ ഇതിൽ പങ്കെടുത്തു. സൂക്ഷ്മ ,ചെറുകിട, ഇത്തരം സ്ഥാപനങ്ങളും സ്വയം തൊഴിൽ സംരംഭകരും ഇതിൽ പങ്കാളികളായി. കോർപ്പറേറ്റ് കമ്പനികളുടെ മേധാവികളും ജീവനക്കാരും ഇതിൽ ഉൾപ്പെടുന്നു.

35 ശതമാനം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരും അഭിപ്രായപ്പെട്ടത് ഈ അവസ്ഥയെ മറികടക്കാൻ തങ്ങൾക്കാവില്ല എന്നാണ്. 37 ശതമാനം സ്വയം തൊഴിൽ സംരംഭകരും ഇതേ അഭിപ്രായം പ്രകടിപ്പിച്ചു. എന്നാൽ 32 ശതമാനം ചെറുകിട സംരംഭകർ ആറുമാസത്തിനകം പ്രതിസന്ധി പരിഹരിക്കും എന്ന വിശ്വാസക്കാരാണ്. കേവലം 12 ശതമാനത്തോളം കോർപ്പറേറ്റ് സിഇഒ മാർ മൂന്നു മാസത്തിനകം പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

ചെറുകിട സംരംഭങ്ങളെ അടച്ചുപൂട്ടലിൻ്റെ വക്കിലെത്തിച്ചത് കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട ലോക്ക് ഡൗൺ മാത്രമല്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി. 

ജിഎസ്ടി നടപ്പിലാക്കിയതിലെ അപാകതകൾ, നോട്ടു നിരോധനം തുടങ്ങി കഴിഞ്ഞ മൂന്നു വർഷമായി നിരവധി പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നുണ്ട്. സമ്പദ് വ്യവസ്ഥ മാന്ദ്യത്തെ നേരിടുകയായിരുന്നു. ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരുന്നു ലോക്ക് ഡൗണെന്ന് എയ്മ മുൻ പ്രസിഡണ്ട് കെ ഇ രഘുനാഥൻ അഭിപ്രായപ്പെട്ടു.

സ്വതന്ത്ര ഇന്ത്യയിൽ വ്യാപാര രംഗം ഇത്രയേറെ  തകർന്നടിഞ്ഞ അവസ്ഥ ഉണ്ടായിട്ടില്ല. നിലവിൽ പ്രതിസന്ധി അങ്ങേയറ്റം രൂക്ഷമാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ കോവിഡ്- 19 നിയന്ത്രണാതീതമായി തുടരുന്നത് പ്രതിസന്ധിയുടെ ആക്കം വർധിപ്പിക്കുന്നു.

കഴിഞ്ഞയാഴ്ച നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കനുസരിച്ച് 11 വർഷത്തെ ഏറ്റവും മോശം വളർച്ചാ നിരക്കാണ് (4.2) രാജ്യത്ത് നിലവിലുള്ളത്. 

2020-21 വർഷം നെഗറ്റീവ് വളർച്ച രേഖപ്പെടുത്താൻ ഇടയുണ്ട് എന്ന് റിസർവ് ബാങ്ക് മുന്നറിയിപ്പ് നല്കിക്കഴിഞ്ഞു.

3 ശതമാനം എംഎസ്എംഇ കളും 6 ശതമാനം കോർപ്പറേറ്റുകളും 11 ശതമാനം സ്വയം തൊഴിൽ സംരംഭകരും പ്രതിസന്ധി തങ്ങളെ ബാധിക്കാനിടയില്ല എന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. അവശ്യസാധന, സേവന വിഭാഗത്തിലാണ് ഇവർ ഉൾപ്പെടുന്നത്. 

6 കോടിയോളം ചെറുകിട, ഇടത്തരം വ്യാപാര സംരംഭകരാണ് രാജ്യത്തുള്ളത്. രാജ്യത്ത് മൊത്ത ആഭ്യന്തര വരുമാനത്തിൻ്റെ 30 ശതമാനവും കയറ്റുമതിയുടെ 40 ശതമാനവും സംഭാവന ചെയ്യുന്നത് എംഎസ്എംഇ മേഖലയാണ്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

സ്വയം പര്യാപ്ത ഇന്ത്യ: യാഥാര്‍ത്ഥ്യമാക്കാന്‍ ഏഴ് ആപ്ലിക്കേഷനുകള്‍

കോണ്ടമല്ല, ഭക്ഷണവും തൊഴിലുമാണ് വേണ്ടതെന്ന് ബിഹാറി കുടിയേറ്റ തൊഴിലാളികൾ