BAD BREATH
in

വായ്‌നാറ്റമുണ്ടോ?ചെയ്യേണ്ടത് ഇത്ര മാത്രം

bad breath

സ്വയം വിലയിരുത്താൻ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് വായ്‌നാറ്റം.ഇത് നമ്മുടെ ആത്മവിശ്വാസത്തെ വളരെ ദോഷകരമായി ബാധിക്കുന്നു.  പല കാരണങ്ങൾ മൂലം  നമ്മുക്ക് വായ്നാറ്റം ഉണ്ടാവാം . നമ്മുടെ ശരീരത്തിലെ ചില അവസ്ഥകളുടെ ലക്ഷണമാകാം , ഭക്ഷണം മൂലമാകാം , ജീവിതചര്യയിലെ വ്യത്യാസമാകാം വായ്നാറ്റത്തിന് കാരണം. അത് കണ്ടെത്തി അതിന് വേണം ചികിത്സ നൽകേണ്ടത്.വായ്‌നാറ്റത്തിന്‍റെ കാരണങ്ങളും പരിഹാരങ്ങളും എന്തൊക്കെയെന്ന് നോക്കാം. bad breath

കഴിക്കുന്ന ഭക്ഷണം :  നിങ്ങൾ  ഭക്ഷണത്തിനോടൊപ്പം ഉള്ളി കഴിക്കുന്നവരാണോ? എങ്കിൽ നിങ്ങൾക്ക് വായ്നാറ്റം സ്വാഭാവികമായി  ഉണ്ടാവാം . കാരണം  ഭക്ഷണങ്ങൾ ദഹനത്തിന്  ശേഷം  നമ്മുടെ രക്തത്തിലൂടെ നമ്മുടെ  ശ്വാസകോശത്തിലേക്ക് എത്തുകയും അത് നമ്മൾ ശ്വസിക്കുമ്പോൾ അതിന്റെ ഗന്ധം പുറത്തേയ്ക്ക് വരുകയും ചെയ്യുന്നു. ഉള്ളി , അച്ചാറുകൾ, സുഗന്ധവ്യഞ്ജനങ്ങൾ, വെളുത്തുള്ളി തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക്  ഈ അനുഭവം ഉണ്ടാവാം. 

1.പകൽ സമയത്ത് അത്തരം ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക 

2.ഗ്രീൻ ടീ കുടിക്കുക . ഇതിലെ സ്വാഭാവിക ആന്റിഓക്‌സിഡന്റുകൾ ബാക്ടീരിയയ്ക്ക് കാരണമാകുന്ന വായ്‌നാറ്റത്തിനെതിരെ പോരാടുന്നു.

3. പാഴ്സലി , തുളസി എന്നിവയിലെ ക്ലോറോഫില്ലിന്റെ കൂടിയ അളവ്  വായ്‌നാറ്റത്തിൽ നിന്ന് മുക്തിനേടാൻ സഹായിക്കുന്നു.

4. ഇഞ്ചിയിലെ ഒരു സംയുക്തമാണ് ജിഞ്ചെറോൾ,ഇത്  സൾഫർ സംയുക്തത്തെ ഇല്ലാതാക്കുന്നതിന്  ഉമിനീർ എൻസൈമുകളെ ഉത്തേജിപ്പിക്കുകയും അങ്ങനെ വായ്‌നാറ്റം നശിക്കുകയും ചെയ്യുന്നു.

5.വായ് വൃത്തിയാക്കുക – ഭക്ഷണത്തിന് ശേഷം  ഏതെങ്കിലും പെർഫ്യൂം അടിസ്ഥാനമാക്കിയുള്ള മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകുന്നത് വായ്‌നാറ്റം ഇല്ലാതാക്കും .  ഇഞ്ചി, നാരങ്ങ നീര്, വെള്ളം എന്നിവ ഉപയോഗിച്ച് വീട്ടിൽ തന്നെ  ഉഗ്രൻ  മൗത്ത് വാഷ് ഉണ്ടാക്കാവുന്നതാണ് 


കൃത്യമല്ലാത്ത ദന്ത  ശുചിത്വം:  ദന്ത  ശുചിത്വം പാലിക്കാതിരിക്കുകയും ഭക്ഷ്യ കണികകൾ നമ്മുടെ വായിൽ കുടുങ്ങുകയും ചെയ്താൽ ഇത്  സ്റ്റിക്കി ഫിലിംപോലുള്ള  ബാക്ടീരിയായ പ്ലക്ക് രൂപപ്പെടുവാൻ കാരണമാകുന്നു. ഇതിന്റെ  ഫലമായി ഈ  പ്ലക്ക് നമ്മുടെ  മോണയുടെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും അത്  മോണപഴുപ്പിനും വായ്നാറ്റത്തിനും കാരണമാകുന്നു. 

മാത്രമല്ല നമ്മുടെ വായുടെ വളരെ പ്രധാനപ്പെട്ട ഒരു  ഭാഗമാണ് നാവ്, ഇത് വൃത്തിയാക്കുന്നില്ലെങ്കിൽ ദിവസേന ഇതിൽ ബാക്ടീരിയകൾ നാവിന്റെ ഉപരിതലത്തിൽ അടിഞ്ഞു കൂടുകയും  വായ്‌നാറ്റത്തിലേക്ക് നയിക്കുന്നു.

1 . ബ്രഷിംഗ് – മിക്ക ദന്ത ശുചിത്വ പ്രശ്നങ്ങൾക്കും ലളിതമായ ഒരു പരിഹാരമാണ് ശരിയായ  ബ്രഷിംഗ് . ശരിയായ രീതിയിൽ കൃത്യമായി  ബ്രഷ് ചെയ്യുന്നത് വളരെ  പ്രധാനമാണ് , അതായത് മോണയിൽ നിന്ന് പല്ലിലേക്ക് ലംബമായ രീതിയിൽ ബ്രഷ് ചെയ്യുക ഇത്  പല്ലിലും പരിസരത്തും കുടുങ്ങിയ അധിക കണങ്ങളെ നീക്കംചെയ്യാൻ സഹായിക്കും.ഏതെങ്കിലും ഭക്ഷണ കണികകൾ  പല്ലുകൾക്കിടയിൽ കുടുങ്ങിയാൽ പ്രത്യേകം രൂപകൽപന ചെയ്ത   ഇന്റർഡെന്റൽ ബ്രഷുകൾ  ഉപയോഗിക്കിച്ച് അവ  നീക്കം  ചെയ്യാം . കോൺ‌ടാക്റ്റ് ഏരിയകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ‌ കഴിയുന്ന വഴക്കമുള്ള ചെറിയ ബ്രിസിൽസ്  അവയ്ക്ക് ഉണ്ട്. 


2. നിങ്ങളുടെ ബ്രഷിന് എത്തിച്ചേരാനാകാത്ത മോണയ്ക്കുള്ളിൽ ആഴത്തിലുള്ള ചെറിയ അനാവശ്യ കണങ്ങളെ അകറ്റാൻ ഓരോ ഭക്ഷണത്തിനുശേഷവും മൗത്ത് വാഷ് നിർബന്ധമാണ്. മൗത്ത് വാഷ് പരമാവധി പ്രയോജനപ്പെടുത്തുന്നതിന്, നിങ്ങൾ 30 സെക്കൻഡ് വരെ  വായിൽ വച്ചതിന് ശേഷം തുപ്പാൻ പാടുള്ളു. 

3. ഡെന്റൽ ഫ്ലോസ് (പല്ലുവൃത്തിയാക്കുന്ന സില്‍ക്കുനൂല്‍ ബ്രഷ്‌)- പല്ല് വ്യതിയാക്കുന്നതിന് മറ്റൊരു  മികച്ച് വഴിയാണ്  ഡെന്റൽ ഫ്ലോസ് .എന്നാൽ ഇത്   ദീർഘകാല ഉപയോഗിക്കുമ്പോൾ പല്ലുകൾക്കിടയിൽ ഒരു വിടവ് രൂപപെടുവാൻ സാധ്യതയുള്ളതായി പഠനങ്ങൾ തെളിയിക്കുന്നതിനാൽ ഇതിന്റെ ഉപയോഗം  ദിവസേന  ശുപാർശ ചെയ്യാൻ കഴിയില്ല . എന്നാൽ  പല്ലുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന കട്ടിയുള്ള  കണങ്ങളെ നീക്കം ചെയ്യുന്നത്തിന് ഡെന്റൽ ഫ്ലോസ് ടൂത്ത്പിക്ക് വളരെ ഉപകാരപ്രദമാണ് . 


4.ദിവസവും  ആപ്പിൾ കഴിക്കു, ഡോക്ടറെ അകറ്റി നിർത്തൂ. ആപ്പിള്‍ ദന്താരോഗ്യത്തിന് വളരെ നല്ലതാണ് . ആപ്പിളിനെ പ്രകൃതിദത്ത ടൂത്ത് ബ്രഷ് എന്നും വിളിക്കുന്നു, കൂടാതെ  അസംസ്കൃത പച്ചക്കറികളായ കാരറ്റ്, സെലറി, ആപ്പിൾ എന്നിവ പ്ലക്, പല്ലിലെ ഇത്തിൾ എന്നിവ   വൃത്തിയാക്കാൻ സഹായിക്കുന്നു. 

വരണ്ട വായയാണ് മറ്റൊരു കാരണം: നമ്മുടെ വായിലെ  വളരെ പ്രധാനപ്പെട്ട ഘടകമാണ് ഉമിനീർ. ദുർഗന്ധത്തിന് കാരണമാകുന്ന എല്ലാ  കണികകളെയും ബാക്ടീരിയകളെയും നീക്കം ചെയ്ത് ഇത് നമ്മുടെ വായ വൃത്തിയാക്കുന്നു. വരണ്ട വായ  വായ്‌നാറ്റത്തിന് കാരണമാകുന്നു. നിങ്ങൾ  രാവിലെ വായ്‌നാറ്റത്തോടെ എഴുന്നേൽക്കുന്നുണ്ടെങ്കിൽ അതിന്റെ  ഒരു പ്രധാന കാരണം ഉറക്കത്തിൽ നിങ്ങളുടെ വായ സ്വാഭാവികമായും വരണ്ടതാവുകയോ അല്ലെങ്കില്‍, വായ തുറന്ന് ഉറങ്ങുന്നത് കൊണ്ടും  വായ്നാറ്റം  ഉണ്ടാവും . അധികമായി വായിൽ  വരൾച്ച അനുഭവപെടുന്നുണ്ടെങ്കിൽ  എന്തങ്കിലും  ആരോഗ്യപ്രശ്‌നമോ  ഉമിനീർ ഗ്രന്ഥികളിലെ പ്രശ്നമോ മൂലമാകാം.

1.ധാരാളം വെള്ളം കുടിക്കുക ഇത്  വരണ്ട വായ് ഇല്ലാതാക്കുന്നതിന് സഹായിക്കും, മിഠായികൾ എന്നിവ ഉപയോഗിച്ച് സ്വയം ജലാംശം നിലനിർത്തുന്നതിന് ശ്രദ്ധിക്കാം. എന്നിട്ടും  പ്രശ്നം നിലനിൽക്കുകയാണെങ്കിൽ ദയവായി ഒരു ഡോക്ടറെ കാണുക.

വായ ,മൂക്ക്, തൊണ്ട എന്നിവയില്‍ ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടെകിലും വായ്നാറ്റം  ഉണ്ടാവാം . പല്ല് ക്ഷയം, മോണരോഗം, വായിലെ വ്രണം , ടോൺസിലിലെ അണുബാധ, മൂക്കിലോ തൊണ്ടയിലോ വീക്കം, സൈനസ് എന്നിവ മൂലവും ഇത് സംഭവിക്കാം. ഇങ്ങനെ ഉണ്ടെകിൽ ഒരു ഡോക്ടറിന്റെ നിർദേശം സ്വീകരിച്ച് കൊണ്ട് ചികിത്സ തേടുന്നതാവും നല്ലത്. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

sivaraj singh chauhan

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ്ങ് ചൗഹാന് കോവിഡ് 

Covid Treatment

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി