Movie prime

ആർ എൽ വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്

 

തൃപ്പൂണിത്തുറയിലെ  ആർ  എൽ വി കോളേജ്  ഓഫ് മ്യൂസിക് ആൻഡ് ഫൈൻ  ആർട്സിന്റെ പൂർവ്വ സ്ഥാപനമാണ്  മുകളിൽ ചിത്രീകരിച്ചിരിക്കുന്നത് . തൃപ്പൂണിത്തുറയുടെ ഹൃദയ ഭാഗത്ത്'നാല് നിലകളിൽ ഉയർന്ന് നിൽക്കുന്ന വലിയ കോളേജായി  പിന്നീട് മാറി.

Varakkazhcha1936 -ൽ കൊച്ചി രാജാവായിരുന്ന  കേരള വർമ്മ തമ്പുരാനാണ് ഇത് സ്ഥാപിച്ചത്. രാജാവിന്റെ മകൾ രാധയുടെയും ഭാര്യ ലക്ഷ്മിയുടെയും പേരുകൾ ചുരുക്കിയാണ് ആർ എൽ വി എന്ന് (രാധാ ലക്ഷ്മി വിലാസം) ഈ സ്ഥാപനത്തിന് പേര് നൽകിയത്.

1956 -ൽ ഈ സ്ഥാപനം സർക്കാരിന്റെ നിയന്ത്രണത്തിൽ  കൊണ്ട് വരികയും  പിന്നീട് 1998 -ൽ മഹാത്മാഗാന്ധി സർവ്വകലാശാലയുടെ കിഴിലാക്കുകയും ഇവിടെയുള്ള എല്ലാ കോഴ്‌സുകളും ബിരുദവും ബിരുദാനന്തരബിരുദവുമാക്കി പുന:സംഘടിപ്പിക്കുകയും ചെയ്തു. കോഴ്സുകൾ എല്ലാം ഡിപ്ലോമയും പോസ്റ്റ്ഡിപ്ലോമയുമാക്കി മാറ്റി.