Movie prime

വിശ്വസ്തരായ അണികളെന്ന് പ്രസ്ഥാനങ്ങള്‍ വിളിക്കുന്നത് അന്ധരായ അനുയായികളെ

ഫെയ്സ്ബുക്കില് നിറഞ്ഞാടുന്നത് മിക്കവാറും ക്രിമിനല് ആക്റ്റിവിസമാണ്. തങ്ങളുടെ രാഷ്ട്രീയ കക്ഷിയെയോ സമുദായ വിഭാഗത്തെയോ പിന്തുണയ്ക്കാനിറങ്ങുന്ന അന്ധവിശ്വാസികളാണ് നിറയെ. താന് പ്രതിനിധാനം ചെയ്യുന്ന ചിന്താപക്ഷത്തെ തിരിച്ചറിയാന്പോലും ശ്രമിക്കാത്ത വെറും ചാവേറുകള്. എതിരാളിയെ നേരിടാന് ഒട്ടും കെല്പ്പില്ലാത്തവര്! വിമര്ശിക്കുന്നവരെ, വിയോജിക്കുന്നവരെ അവര് വഴിയില് തടയും. അച്ഛനെയും അമ്മയെയും ഇണയെയും കുട്ടികളെയും പഴിയ്ക്കും. അശ്ലീലകഥകള് പാടും. വിയോജിക്കുന്നിടം മാത്രം സ്പര്ശിക്കില്ല. വിമര്ശനം മാത്രം കേള്ക്കില്ല. തെറിവാക്കുകൊണ്ടു മാനഭംഗവും കൊലയും നടത്തുന്ന ക്വട്ടേഷന് സംഘങ്ങള് പെരുകുകയാണ്. അവര് സ്വന്തം പക്ഷത്തിന്റെ ഘാതകര്കൂടിയാണെന്ന് പിന്നീടേ More
 
വിശ്വസ്തരായ അണികളെന്ന് പ്രസ്ഥാനങ്ങള്‍ വിളിക്കുന്നത് അന്ധരായ അനുയായികളെ

ഫെയ്സ്ബുക്കില്‍ നിറഞ്ഞാടുന്നത് മിക്കവാറും ക്രിമിനല്‍ ആക്റ്റിവിസമാണ്. തങ്ങളുടെ രാഷ്ട്രീയ കക്ഷിയെയോ സമുദായ വിഭാഗത്തെയോ പിന്തുണയ്ക്കാനിറങ്ങുന്ന അന്ധവിശ്വാസികളാണ് നിറയെ. താന്‍ പ്രതിനിധാനം ചെയ്യുന്ന ചിന്താപക്ഷത്തെ തിരിച്ചറിയാന്‍പോലും ശ്രമിക്കാത്ത വെറും ചാവേറുകള്‍. എതിരാളിയെ നേരിടാന്‍ ഒട്ടും കെല്‍പ്പില്ലാത്തവര്‍!

വിമര്‍ശിക്കുന്നവരെ, വിയോജിക്കുന്നവരെ അവര്‍ വഴിയില്‍ തടയും. അച്ഛനെയും അമ്മയെയും ഇണയെയും കുട്ടികളെയും പഴിയ്ക്കും. അശ്ലീലകഥകള്‍ പാടും. വിയോജിക്കുന്നിടം മാത്രം സ്പര്‍ശിക്കില്ല. വിമര്‍ശനം മാത്രം കേള്‍ക്കില്ല. തെറിവാക്കുകൊണ്ടു മാനഭംഗവും കൊലയും നടത്തുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ പെരുകുകയാണ്. അവര്‍ സ്വന്തം പക്ഷത്തിന്റെ ഘാതകര്‍കൂടിയാണെന്ന് പിന്നീടേ മനസ്സിലാവുകയുള്ളു.

ഫേസ്‌ബുക്ക് ആക്ടിവിസത്തെപ്പറ്റി ഡോ. ആസാദ്

ഒരാളെ വിശ്വസിക്കാം എന്നു പറയാനാവുന്നത് അയാള്‍ തന്റെ അടിമയാകുമ്പോഴല്ല. അന്ധമായ സ്നേഹംകൊണ്ട് വിധേയരായി മാറുമ്പോഴല്ല. കടപ്പെടുമ്പോഴുമല്ല. ഒരേ ജീവിത ദര്‍ശനത്തിന്റെ ഉള്‍ബലത്തില്‍ അന്യോന്യം തുറന്നു കിട്ടുമ്പോഴാണ്. ഒരേ ലക്ഷ്യത്തിലേക്ക് കൈകള്‍ കോര്‍ക്കുമ്പോഴാണ്. ഒരേ നടുക്കത്തില്‍ ആശ്ലേഷിക്കാന്‍ കഴിയുമ്പോഴാണ്. ഒട്ടി നില്‍ക്കുമ്പോഴും വിയോജിക്കാനും തിരുത്താനുമുള്ള കരുത്തും സ്വാതന്ത്ര്യവുമുണ്ടാകുമ്പോഴാണ്.

വ്യത്യസ്ത ലോകവീക്ഷണവും നിലപാടും പുലര്‍ത്തുമ്പോള്‍പോലും അന്യോന്യം അംഗീകരിക്കാനും ആദരിക്കാനും കഴിയും. അതു നമ്മിലെ ദര്‍ശനങ്ങളുടെ ധര്‍മ്മമാണ്. പൂര്‍വ്വപക്ഷങ്ങളോടുള്ള ആദരം. തന്റെ വ്യത്യസ്തത എതിരാളിയുടെ വ്യത്യസ്തതയാണ് എന്ന ബോധം. താന്‍ അടയാളപ്പെടുന്നത് എതിരിടത്തിന്റെ ഉയരത്തിലാണെന്ന അറിവ്. തത്വചിന്തയുടെ പ്രാഥമിക പാഠമാണത്. ആ അറിവാണ് എതിരാളികള്‍ക്കിടയിലെ വിശ്വാസം.

വിശ്വസ്തരായ അണികളെന്ന് പ്രസ്ഥാനങ്ങള്‍ വിളിക്കുന്നത് അന്ധരായ അനുയായികളെയോ ആരാധകസംഘങ്ങളെയോ ആയിട്ടുണ്ട്. പകിട്ടുള്ള നേതൃരൂപങ്ങളെ പിന്‍പറ്റുന്ന വെറും പറ്റങ്ങളായി പ്രസ്ഥാനങ്ങള്‍ മാറി. ഇല്ലാതായത് സാമൂഹിക രാഷ്ട്രീയ ദര്‍ശനങ്ങളാണ്. അവയുടെ നിരന്തര സംഘര്‍ഷങ്ങളാണ്. ചര്‍ച്ചയുടെയും സംവാദത്തിന്റെയും സദാചാരമാണ്.

ദൗര്‍ഭാഗ്യവശാല്‍ എതിരഭിപ്രായങ്ങളെ തെറിവിളിച്ചും തെരുവില്‍ കയ്യൂക്കു കാട്ടിയും നേരിടുന്ന അധമരീതികളിലേക്ക് പലരും മാറിയിരിക്കുന്നു. വാക്കുകള്‍കൊണ്ടുള്ള ഉന്മൂലനം കുറ്റകൃത്യം തന്നെയാണ്. സംവാദത്തിന്റെ ഭാഷയും അക്രമത്തിന്റെ ഭാഷയും രണ്ടാണ്. യുക്ത്യധിഷ്ഠിതമായ വിശ്വാസം സംവാദത്തിലേക്കു നയിക്കുന്ന ദര്‍ശന ദീപ്തിയാണെങ്കില്‍ അന്ധവിശ്വാസം സ്തുതിപാടലും കൊലവിളിയും മാത്രമാണ്.

ഫെയ്സ്ബുക്കില്‍ നിറഞ്ഞാടുന്നത് മിക്കവാറും ക്രിമിനല്‍ ആക്റ്റിവിസമാണ്. തങ്ങളുടെ രാഷ്ട്രീയ കക്ഷിയെയോ സമുദായ വിഭാഗത്തെയോ പിന്തുണയ്ക്കാനിറങ്ങുന്ന അന്ധവിശ്വാസികളാണ് നിറയെ. താന്‍ പ്രതിനിധാനം ചെയ്യുന്ന ചിന്താപക്ഷത്തെ തിരിച്ചറിയാന്‍പോലും ശ്രമിക്കാത്ത വെറും ചാവേറുകള്‍. എതിരാളിയെ നേരിടാന്‍ ഒട്ടും കെല്‍പ്പില്ലാത്തവര്‍!

വിമര്‍ശിക്കുന്നവരെ, വിയോജിക്കുന്നവരെ അവര്‍ വഴിയില്‍ തടയും. അച്ഛനെയും അമ്മയെയും ഇണയെയും കുട്ടികളെയും പഴിയ്ക്കും. അശ്ലീലകഥകള്‍ പാടും. വിയോജിക്കുന്നിടം മാത്രം സ്പര്‍ശിക്കില്ല. വിമര്‍ശനം മാത്രം കേള്‍ക്കില്ല. തെറിവാക്കുകൊണ്ടു മാനഭംഗവും കൊലയും നടത്തുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ പെരുകുകയാണ്. അവര്‍ സ്വന്തം പക്ഷത്തിന്റെ ഘാതകര്‍കൂടിയാണെന്ന് പിന്നീടേ മനസ്സിലാവുകയുള്ളു.

ആശയത്തെ ആശയംകൊണ്ടു നേരിടാന്‍ കെല്‍പ്പുള്ള പ്രസ്ഥാനങ്ങളെയാണ് കാലം ആവശ്യപ്പെടുന്നത്. പൊതു ഇടങ്ങളില്‍ അഴിഞ്ഞാടുന്ന അക്രമി സംഘങ്ങളില്‍നിന്നു നാം അകലം പാലിക്കേണ്ടതുണ്ട്. അത്തരം ക്വട്ടേഷന്‍കാരെ ഫെയ്സ്ബുക് സൗഹൃദങ്ങളില്‍നിന്നും ഒഴിവാക്കാതെ വയ്യ.