Movie prime

ഇരു ശ്വാസകോശവും മാറ്റിവെച്ച കോവിഡ്-19 രോഗി 112 ദിവസത്തിന് ശേഷം രോഗമുക്തയായി

lung കോവിഡ്-19 ബാധിച്ച് ഇരു ശ്വാസകോശവും മാറ്റിവെച്ച ശേഷം 112 ദിവസം എക്സ്ട്രാ കോർപൊറിയൽ മെംബ്രൻ ഓക്സിജൻ (ഇസിഎംഒ)യുടെ സഹായത്തോടെ ചികിത്സയിലായിരുന്ന 50 വയസുകാരി ആശുപത്രി വിട്ടു. ദക്ഷിണ കൊറിയയിലെ അനയാങ്ങ് നഗരത്തിലാണ് സംഭവം.lung കൊറോണ പൊട്ടിപ്പുറപ്പെട്ട ശേഷം ലോകത്താകമാനം 9 തവണ മാത്രമേ ശ്വാസകോശ മാറ്റിവയ്ക്കല് ശസ്ത്രക്രിയ നടന്നിട്ടുള്ളൂ. ഫെബ്രുവരിയിലാണ് ഇവരെ കൊറോണ ബാധിച്ച് ആശുപത്രിയില് പ്രവേശിപ്പിക്കുന്നത്. ലോകത്തിലെ ഏതൊരു കൊറോണ ബാധിച്ച രോഗിയും ഇസിഎംഒയുടെ പിന്തുണയോടെ ചെലവഴിച്ച ഏറ്റവും ദൈർഘ്യമേറിയ കാലമാണിതെന്ന് ഡോക്ടർമാർ പറഞ്ഞു. More
 
ഇരു ശ്വാസകോശവും മാറ്റിവെച്ച കോവിഡ്-19 രോഗി 112 ദിവസത്തിന് ശേഷം രോഗമുക്തയായി

lung

കോവിഡ്-19 ബാധിച്ച് ഇരു ശ്വാസകോശവും മാറ്റിവെച്ച ശേഷം 112 ദിവസം എക്സ്ട്രാ കോർപൊറിയൽ മെംബ്രൻ ഓക്സിജൻ (ഇസി‌എം‌ഒ)യുടെ സഹായത്തോടെ ചികിത്സയിലായിരുന്ന 50 വയസുകാരി ആശുപത്രി വിട്ടു. ദക്ഷിണ കൊറിയയിലെ അനയാങ്ങ് നഗരത്തിലാണ് സംഭവം.lung

കൊറോണ പൊട്ടിപ്പുറപ്പെട്ട ശേഷം ലോകത്താകമാനം 9 തവണ മാത്രമേ ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നിട്ടുള്ളൂ. ഫെബ്രുവരിയിലാണ് ഇവരെ കൊറോണ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ലോകത്തിലെ ഏതൊരു കൊറോണ ബാധിച്ച രോഗിയും ഇസിഎംഒയുടെ പിന്തുണയോടെ ചെലവഴിച്ച ഏറ്റവും ദൈർഘ്യമേറിയ കാലമാണിതെന്ന് ഡോക്ടർമാർ പറഞ്ഞു.

മലേറിയയ്ക്കുള്ള ഹൈഡ്രോക്സിക്ലോറോക്വിൻ, എച്ച്ഐവി ചികിത്സയ്ക്കുള്ള കലേട്ര, സ്റ്റിറോയിഡുകൾ എന്നിവ അവരുടെ ശ്വാസകോശത്തിലെ ഫൈബ്രോസിസ്, പാടുകൾ തുടങ്ങിയവ തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പ്രൊഫസർ ഡോ.പാര്‍ക്ക്‌ സാങ്ങ് ഹൂന്‍ പറഞ്ഞു.

ഇസിഎംഒയില്‍ കഴിയുന്ന രോഗിക്ക് ശ്വാസകോശ ശസ്ത്രക്രിയ ചെയ്യുന്നതിന്റെ വിജയശതമാനം 50 ശതമാനം മാത്രമേ ഉള്ളൂ. എന്നാല്‍ ഇവരെ നല്ലപോലെ തയ്യാറെടുപ്പിക്കാന്‍ തങ്ങള്‍ക്കായെന്നും അതാണ്‌ ശസ്ത്രക്രിയ വിജയകരമായെതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ആശുപത്രിയിൽ എത്തുമ്പോൾ അവര്‍ക്ക് അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം (എആർ‌ഡി‌എസ്) ഉണ്ടായിരുന്നു, പാർക്ക് പറഞ്ഞു, ഇസി‌എം‌ഒ മെഷീന്റെ സഹായമില്ലാതെ ജീവിക്കാൻ കഴിയില്ലയെന്ന സ്ഥിതിയിലയിരുന്ന അവര്‍.

വെന്റിലേറ്ററുകൾ നൽകുന്നതിനേക്കാൾ കൂടുതൽ സഹായം ആവശ്യമുള്ള രോഗികളിലാണ് ഇസി‌എം‌ഒ സാധാരണയായി ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന്‍റെ സഹായമുണ്ടെങ്കിലും മരിക്കാനുള്ള സാധ്യത 90 ശതമാനത്തോളമാണ്. ഇസിഎംഒയില്‍ പ്രവേശിപ്പിച്ച് രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ രോഗി സുഖം പ്രാപിക്കുന്നില്ലെങ്കില്‍, ശ്വാസകോശ മാറ്റിവയ്ക്കൽ പരിഗണിക്കുമെന്ന് കിം പറഞ്ഞു.

ഈ കൊറോണ കാലത്ത് ചൈനയിൽ സമാനമായ ആറ് ശസ്ത്രക്രിയകളും അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഓരോന്നും വീതവും നടന്നിരുന്നുവെന്ന് ആശുപത്രി അറിയിച്ചു.കൊറിയ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കനുസരിച്ച് ദക്ഷിണ കൊറിയയിലെ മറ്റ് ശസ്ത്രക്രിയകളെ അപേക്ഷിച്ച് ശ്വാസകോശ ശസ്ത്രക്രിയ വളരെ കുറവാണ്. 2018 ൽ 2,108 വൃക്ക മാറ്റിവയ്ക്കലും 176 ഹൃദയമാറ്റ ശസ്ത്രക്രിയകളും നടന്നപ്പോള്‍ ശ്വാസകോശ ശസ്ത്രക്രിയ നടന്നത് 92 എണ്ണം മാത്രമാണ്.

 

കടപ്പാട്: റോയ്റ്റേഴ്സ്