Movie prime

കോഴമാണിക്ക് സ്മാരകം നിർമിച്ചതിൻ്റെ തുടർച്ചയാണ് നയപരമായ ഈ ചുവടുമാറ്റം

ഡാറ്റയ്ക്കൊന്നും ഒരു സ്വകാര്യതയുമില്ല, എന്റെ ഡാറ്റയൊക്കെ ഗൂഗിളും ആധാറും മൊബൈൽ ഫോണും കൊണ്ടുപോയിക്കഴിഞ്ഞു,സ്വകാര്യത ഒരു ബൂർഷ്വാ സങ്കല്പമാണ് എന്നു പറഞ്ഞു കൊണ്ട് വലിയ ഇടതു സൈദ്ധാന്തികരും ബുദ്ധിജീവികളും നടത്തുന്ന ” ആശയസമരം” ഞെട്ടിക്കുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പു മാനിഫെസ്റ്റോയിൽ ഡാറ്റാ മോഷണവും പൗരന്റെ സ്വകാര്യതയ്ക്കുള്ള അവകാശവും സംബന്ധിച്ച് ശരിയായ കാഴ്ചപ്പാട് തങ്ങൾ മാത്രമാണ് മുന്നാട്ടുവച്ചതെന്ന് അഭിമാനത്തോടെ അവകാശപ്പെട്ട പാർട്ടിയുടെ സൈദ്ധാന്തിക പോരാളികളാണ് ഒരു വർഷത്തിനകം ഇത്തരത്തിൽ പൗരന് സ്വകാര്യതക്കവകാശമില്ല എന്ന മോഡി സർക്കാർ നിലപാടിനൊപ്പം ചേരുന്നത്… സ്പ്രിങ്ക്ളർ More
 
കോഴമാണിക്ക് സ്മാരകം നിർമിച്ചതിൻ്റെ തുടർച്ചയാണ് നയപരമായ ഈ ചുവടുമാറ്റം

ഡാറ്റയ്ക്കൊന്നും ഒരു സ്വകാര്യതയുമില്ല, എന്റെ ഡാറ്റയൊക്കെ ഗൂഗിളും ആധാറും മൊബൈൽ ഫോണും കൊണ്ടുപോയിക്കഴിഞ്ഞു,സ്വകാര്യത ഒരു ബൂർഷ്വാ സങ്കല്പമാണ് എന്നു പറഞ്ഞു കൊണ്ട് വലിയ ഇടതു സൈദ്ധാന്തികരും ബുദ്ധിജീവികളും നടത്തുന്ന ” ആശയസമരം” ഞെട്ടിക്കുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പു മാനിഫെസ്റ്റോയിൽ ഡാറ്റാ മോഷണവും പൗരന്റെ സ്വകാര്യതയ്ക്കുള്ള അവകാശവും സംബന്ധിച്ച് ശരിയായ കാഴ്ചപ്പാട് തങ്ങൾ മാത്രമാണ് മുന്നാട്ടുവച്ചതെന്ന് അഭിമാനത്തോടെ അവകാശപ്പെട്ട പാർട്ടിയുടെ സൈദ്ധാന്തിക പോരാളികളാണ് ഒരു വർഷത്തിനകം ഇത്തരത്തിൽ പൗരന് സ്വകാര്യതക്കവകാശമില്ല എന്ന മോഡി സർക്കാർ നിലപാടിനൊപ്പം ചേരുന്നത്…

സ്പ്രിങ്ക്ളർ വിവാദത്തിൽ ഇടതു സർക്കാറിനെ രൂക്ഷമായി വിമർശിച്ച് പി ജെ ബേബിയുടെ ഫേസ് ബുക്ക് പോസ്റ്റ്

“ഇടത് ” വലത്ത് മാറി,തീവ്രവലത്ത് ചവിട്ടുന്നത് ഇത്ര വലിയ ആഘോഷമാകുന്നതെങ്ങനെ? അഥവാ, കുളിമുറിയിൽ നിന്ന് സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തുന്നതുംഒരിടതു പ്രവർത്തനമാക്കുമോ?

ഡാറ്റയ്ക്കൊന്നും ഒരു സ്വകാര്യതയുമില്ല, എന്റെ ഡാറ്റയൊക്കെ ഗൂഗിളും ആധാറും മൊബൈൽ ഫോണും കൊണ്ടുപോയിക്കഴിഞ്ഞു,സ്വകാര്യത ഒരു ബൂർഷ്വാ സങ്കല്പമാണ് എന്നു പറഞ്ഞു കൊണ്ട് വലിയ ഇടതു സൈദ്ധാന്തികരും ബുദ്ധിജീവികളും നടത്തുന്ന” ആശയസമരം” ഞെട്ടിക്കുന്നു.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പു മാനിഫെസ്റ്റോയിൽ ഡാറ്റാ മോഷണവും പൗരന്റെ സ്വകാര്യതയ്ക്കുള്ള അവകാശവും സംബന്ധിച്ച് ശരിയായ കാഴ്ചപ്പാട് തങ്ങൾ മാത്രമാണ് മുന്നാട്ടുവച്ചതെന്ന് അഭിമാനത്തോടെ അവകാശപ്പെട്ട പാർട്ടിയുടെ സൈദ്ധാന്തിക പോരാളികളാണ് ഒരു വർഷത്തിനകം ഇത്തരത്തിൽ പൗരന് സ്വകാര്യതക്കവകാശമില്ല എന്ന മോഡി സർക്കാർ നിലപാടിനൊപ്പം ചേരുന്നത്.

കോഴമാണിക്ക് സ്മാരകം എന്നതിന്റെ തുടർച്ചയാണിത്.

സ്പ്രിങ്ക്ളർ ഇടപാട് ന്യായീകരിക്കുന്നത് മനസ്സിലാകും.
പക്ഷേ, അതിനായി പൗരന് സ്വകാര്യത ആവശ്യമില്ല, “നിനക്കും എനിക്കും എന്തു ഡാറ്റയാടാ വിറ്റാൽ കാശു കിട്ടുന്നതായി, പാരസെറ്റമോളും ജെലൂസിലും റേഷനും വാങ്ങുന്ന ഡാറ്റ കിട്ടിയിട്ട് എന്തു കാര്യമാടാ ഉള്ളത് “എന്ന മട്ടിൽ ലക്ഷങ്ങൾ ശമ്പളമോ പെൻഷനോ വാങ്ങുന്ന ഇടത് വരേണ്യ ബുദ്ധിജീവികൾ സാധാരണ മനുഷ്യരുടെ ദാരിദ്ര്യത്തെ പരിഹസിക്കുകയാണ്.

അതിഥിത്തൊഴിലാളികളെ പറഞ്ഞു വിടണം എന്നും പ്രത്യയശാസ്ത്ര പഠന വിഭാഗം മേധാവിയായ ഡോക്ടർ കേരളത്തിനായി രോഗനിർണയവും പരിഹാരവും നിർദ്ദേശിക്കുന്നു.

സ്വകാര്യതയ്ക്ക് മനുഷ്യനവകാശമില്ലാത്ത നിലയ്ക്ക് “മനുഷ്യനെന്തിനാണ് തുണി, മറ്റു പുരുഷനോ സ്ത്രീക്കോ ഇല്ലാത്ത എന്താടാ നിനക്കും നിന്റെ മോൾക്കുമുള്ളത് ” എന്നും ഇനി ഈ സൈദ്ധാന്തികർ
ചോദിച്ചു തുടങ്ങുമോ?