Movie prime

നാസിസ്റ്റ്-ഫാസിസ്‌ററ് പ്രത്യയശാസ്ത്രത്തിന് ബൗദ്ധിക ഇരിപ്പിടം പണിയുന്ന ജോലിയാണ് പി.പരമേശ്വരൻ നിര്‍വ്വഹിച്ചിരുന്നത്- സി നാരായണൻ

ആര്.എസ്.എസ് ഈ പൊതുസമൂഹത്തില് അത്രയൊന്നും സ്വീകാര്യമായ സംഘടനയല്ല. അവര്ക്കു മാത്രം സ്വീകാര്യരായ വ്യക്തികള്ക്ക് പൊതുസ്വീകാര്യതയും ആരാധനയും ഉണ്ടാക്കിക്കൊടുക്കാന് നമ്മുടെ മാധ്യമങ്ങള് കാണിക്കുന്ന കാപട്യക്കസര്ത്തുകള് കാണുമ്പോള് നമിക്കാതെ വയ്യ.!! മരിച്ചു കഴിഞ്ഞാല് പുകഴ്ത്തണം എന്ന ചീഞ്ഞ പൊതുസഭ്യതാ സങ്കല്പത്തിന് എന്തിനാണ് കമ്മ്യൂണിസ്റ്റുകാര് പോലും വിധേയരാകുന്നത് എന്നും മനസ്സിലാകുന്നില്ല. പ്രതിപക്ഷ മാന്യത പ്രകടിപ്പിക്കാനാണ് ഇത്തരം വസ്തുതാപരമല്ലാത്ത പുകഴ്ത്തലുകള് എങ്കില് ആ പരിപാടി നിര്ത്തേണ്ട കാലം അതിക്രമിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ മുൻ ജനറൽ സെക്രട്ടറി സി നാരായണന്റെ ഫേസ് ബുക്ക് More
 
നാസിസ്റ്റ്-ഫാസിസ്‌ററ് പ്രത്യയശാസ്ത്രത്തിന് ബൗദ്ധിക ഇരിപ്പിടം പണിയുന്ന ജോലിയാണ് പി.പരമേശ്വരൻ നിര്‍വ്വഹിച്ചിരുന്നത്- സി നാരായണൻ

ആര്‍.എസ്.എസ് ഈ പൊതുസമൂഹത്തില്‍ അത്രയൊന്നും സ്വീകാര്യമായ സംഘടനയല്ല. അവര്‍ക്കു മാത്രം സ്വീകാര്യരായ വ്യക്തികള്‍ക്ക് പൊതുസ്വീകാര്യതയും ആരാധനയും ഉണ്ടാക്കിക്കൊടുക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ കാണിക്കുന്ന കാപട്യക്കസര്‍ത്തുകള്‍ കാണുമ്പോള്‍ നമിക്കാതെ വയ്യ.!! മരിച്ചു കഴിഞ്ഞാല്‍ പുകഴ്ത്തണം എന്ന ചീഞ്ഞ പൊതുസഭ്യതാ സങ്കല്‍പത്തിന് എന്തിനാണ് കമ്മ്യൂണിസ്റ്റുകാര്‍ പോലും വിധേയരാകുന്നത് എന്നും മനസ്സിലാകുന്നില്ല. പ്രതിപക്ഷ മാന്യത പ്രകടിപ്പിക്കാനാണ് ഇത്തരം വസ്തുതാപരമല്ലാത്ത പുകഴ്ത്തലുകള്‍ എങ്കില്‍ ആ പരിപാടി നിര്‍ത്തേണ്ട കാലം അതിക്രമിച്ചു.

കേരള പത്രപ്രവർത്തക യൂണിയൻ മുൻ ജനറൽ സെക്രട്ടറി സി നാരായണന്റെ ഫേസ് ബുക്ക് പോസ്റ്റ്

മരിച്ചവരെ പറ്റി നല്ലതു മാത്രമേ പറയാവൂ പുകഴ്ത്തിയേ സംസാരിക്കാവൂ എന്നൊരു കീഴ് വഴക്കം ആര് ഉണ്ടാക്കിയതായാലും അതിലൊന്നും വലിയ കാര്യമില്ല. ചിലപ്പോള്‍ മരിക്കുമ്പോഴായിരിക്കും നമുക്കൊക്കെ ഇവരെയൊക്കെ അറിയാന്‍ കഴിയുന്നതു പോലും. ആര്‍.എസ്.എസ്. നേതാവ് പി. പരമേശ്വരന്‍ മരിച്ചപ്പോഴാണ് അദ്ദേഹം ഇത്രമാത്രം സമന്വയത്തിന്റെ സമുന്നത രൂപം ആണെന്ന് അറിയാനായത്. വിവേകാനന്ദന്‍, ശ്രീനാരായണഗുരു എന്നിവര്‍ കഴിഞ്ഞാല്‍ പിന്നെ തൊട്ടു പിറകില്‍ പി. പരമേശ്വരനാണ് എന്ന കാര്യവും ഇന്നലെയാണ് അറിവായത്. പിന്നെ ജ്ഞാനസൂര്യന്‍, മഹാപുരുഷന്‍, പ്രിയമാനസന്‍, ഭാരതഭക്തിയാല്‍ ധന്യന്‍, വിപ്ലവാത്മക ചിന്തകന്‍…..ഇതെല്ലാമാണെന്നും അറിവായത് പരമേശ്വരന്റെ മരണത്തോടെയാണ്.

ഇതില്‍ പലതും ആര്‍.എസ്.എസ്.-ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും മാത്രം പറയുന്നതും അവര്‍ക്കു മാത്രം അഭിപ്രായമുള്ളതുമായ കാര്യങ്ങളാണ്. പക്ഷേ മലയാള മനോരമ അതിന്റെ സ്വന്തം വിശേഷണമായി അവതരിപ്പിച്ച ഒരു യമണ്ടന്‍ വാചകം–സമന്വയത്തിന്റെ പരമേശ്വരന്‍, എനിക്ക് വല്ലാത്ത ഒരു ആഘാതം തന്നെയാണുണ്ടാക്കിയത്. സമന്വയത്തിന്റെ ഈശ്വരനാണത്രേ…പക്ഷേ ആര്‍.എസ്.എസ്. കാരനുമാണ്.. ഇന്ന് ഈ രാജ്യത്തെ ഏറ്റവും ഹിംസാത്മകമായ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളും പ്രയോക്താക്കളുമാണ് ആര്‍.എസ്.എസ്…ഗാന്ധിവധം ആഘോഷിക്കുന്നവരാണ് അവരില്‍ വലിയൊരു ഭാഗം. ആഘോഷിച്ചില്ലെങ്കിലും ഗാന്ധിയെ കൊന്നത് നന്നായി എന്ന് വിശ്വസിക്കുന്നവരും അവരില്‍ ധാരാളം. സ്വതന്ത്ര ഇന്ത്യയിലെ അസംഖ്യം വംശീയ-വര്‍ഗീയലഹളകളില്‍ ഒരു ഭാഗത്ത് ആര്‍.എസ്.എസ്. സംഘപരിവാര്‍ സംഘടനകളുടെ സാന്നിധ്യമുണ്ട്. ആ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച, അവരുടെ പ്രവര്‍ത്തനത്തിന് ബുദ്ധിപരമായ ന്യായവും അര്‍ഥവും സമ്മാനിച്ച വ്യക്തിയെ ആണ് സമന്വയത്തിന്റെ തമ്പുരാന്‍ എന്ന് വിശേഷിപ്പിക്കുന്നത്.

ഗോള്‍വാള്‍ക്കറുടെ നാസിസ്റ്റ്-ഫാസിസ്‌ററ് പ്രത്യയശാസ്ത്രത്തിന് ജനസാമാന്യത്തിനിടയിലും അനുയായികള്‍ക്കിടയിലും ബൗദ്ധിക ഇരിപ്പിടം പണിയുന്ന ജോലിയാണ് പി.പരമേശ്വരനൊക്കെ നിര്‍വ്വഹിച്ചു വന്നിരുന്നത്. ഹ്യൂമാനിറ്റിക്ക് എതിരായ പ്രത്യയശാസ്ത്രത്തിനും അത് പ്രാക്ടീസ് ചെയ്യുന്ന പ്രസ്ഥാനത്തിനും അനുഗുണമായി ഏതു കാര്യവും വ്യാഖ്യാനിച്ച് സമര്‍ഥിക്കുന്ന ബൗദ്ധിക ജോലി. ഇദ്ദേഹം സമന്വയക്കാരനെങ്കില്‍ സ്വന്തം മാതൃസംഘടനയുടെ ഏതെങ്കിലും ഹിംസാത്മകമായ ചെയ്തികളെ തള്ളിപ്പറയുകയും അതിനെതിരെ പ്രവര്‍ത്തിക്കുകയും ബുദ്ധിപരമായി തിരുത്തല്‍ നടപടി നടപ്പാക്കുകയും ചെയ്തു കൂടായിരുന്നോ..!! ചെയ്തിട്ടുണ്ടോ അത്…

പി.പരമേശ്വരനെപ്പറ്റി പറയുന്നതില്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള, യുക്തിഭദ്രമായ, പൊതുവെ സ്വീകാര്യമായ രണ്ടു കാര്യം അദ്ദേഹം സംവാദങ്ങളെ നിരാകരിച്ചില്ല എന്നതും അധികാരസുഖതാല്‍പര്യത്തില്‍ നിന്നും അകന്നു നിന്നു എന്നതും മാത്രമാണ്. പക്ഷേ അപ്പൊഴും ഞാന്‍ ഇം.എം.എസിന് നല്‍കുന്ന പ്രാധാന്യം എത്രയോ വലുതാണ്. കാരണം തനിക്ക് വാഗ്ദാനം ചെയ്ത പത്മ ബഹുമതി നിരാകരിച്ച വ്യക്തിയാണ് ഇ.എം.എസ്. എന്നതു തന്നെ. ആ നിരാസം പി. പരമേശ്വരനിലില്ല. പദവികളെ ചില രീതിയില്‍ അദ്ദേഹം ഇഷ്ടപ്പെട്ടിട്ടല്ലേ….പിന്നെങ്ങനെ അവധൂതന്‍..!!! ഈ പദങ്ങള്‍ക്കൊക്കെ കുറച്ചൊക്കെ അര്‍ഥമൊക്കെയുണ്ടല്ലോ…!!!

ആര്‍.എസ്.എസ് ഈ പൊതുസമൂഹത്തില്‍ അത്രയൊന്നും സ്വീകാര്യമായ സംഘടനയല്ല. അവര്‍ക്കു മാത്രം സ്വീകാര്യരായ വ്യക്തികള്‍ക്ക് പൊതുസ്വീകാര്യതയും ആരാധനയും ഉണ്ടാക്കിക്കൊടുക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ കാണിക്കുന്ന കാപട്യക്കസര്‍ത്തുകള്‍ കാണുമ്പോള്‍ നമിക്കാതെ വയ്യ.!! മരിച്ചു കഴിഞ്ഞാല്‍ പുകഴ്ത്തണം എന്ന ചീഞ്ഞ പൊതുസഭ്യതാ സങ്കല്‍പത്തിന് എന്തിനാണ് കമ്മ്യൂണിസ്റ്റുകാര്‍ പോലും വിധേയരാകുന്നത് എന്നും മനസ്സിലാകുന്നില്ല.

പ്രതിപക്ഷ മാന്യത പ്രകടിപ്പിക്കാനാണ് ഇത്തരം വസ്തുതാപരമല്ലാത്ത പുകഴ്ത്തലുകള്‍ എങ്കില്‍ ആ പരിപാടി നിര്‍ത്തേണ്ട കാലം അതിക്രമിച്ചു. പണ്ട് ഇ.എം.എസ്. മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അന്ത്യോപചാരച്ചടങ്ങിനെത്തിയ എല്‍.കെ.അദ്വാനി പറഞ്ഞ ഒരു ഉപമ – ഇ.എം.എസ്. ദീന്‍ദയാല്‍ ഉപാധ്യായയെപ്പോലെ എന്നായിരുന്നു. അത് കേട്ടിട്ട് കമ്മ്യൂണിസ്റ്റുകാര്‍ രോമാഞ്ചം കൊള്ളുകയല്ല വേണ്ടത്. യഥാര്‍ഥത്തില്‍ ആ ഉപമ ഇ.എം.എസിനെ പരിഹസിക്കലാണ്. അദ്വാനി അതുദ്ദേശിച്ചിരിക്കില്ല. പക്ഷേ ഉദ്ദേശിച്ചതില്‍ ഒരു കാര്യം നടന്നു. ഉപമയിലൂടെ ദീന്‍ദയാല്‍ ഉപാധ്യായക്ക് ഇ.എം.എസിലൂടെ ഇ.എം.എസിന് തുല്യമായ പൊതുസ്വീകാര്യത ഉണ്ടാക്കിക്കൊടുക്കല്‍. ഇത്തരം ഒളിച്ചുകടത്തലാണ് പലപ്പൊഴും സംഭവിക്കുന്നതും.