Movie prime

വാതുവയ്പ്പ്: മുന്‍ പാകിസ്താന്‍ ക്രിക്കറ്റ്‌ താരത്തിന് 17 മാസം തടവ് ശിക്ഷ

വാതുവയ്പ്പുമായി ബന്ധപ്പെട്ട് മുന് പാകിസ്താന് ക്രിക്കറ്റ് താരം നസീര് ജംഷാദിന് 17 മാസം തടവ് ശിക്ഷ കോടതി വിധിച്ചു. സഹതാരങ്ങളെ കൈക്കൂലി വാങ്ങുന്നതിനായി ബ്രിട്ടീഷ് വാതുവയ്പ്പുകാരുമായി ചേര്ന്ന് പ്രേരിപ്പിച്ചു എന്ന ഗൂഡാലോചനയില് പങ്കെടുത്തു എന്ന് ജംഷാദ് നേരത്തെ സമ്മതിച്ചിരുന്നു. തുടര്ന്ന് പത്തു വര്ഷം അന്താരാഷ്ട്ര ക്രിക്കറ്റില് നിന്നും 2018ല് വിലക്കിയിരുന്നു. ഗൂഡാലോചനയിലെ കൂട്ടു പ്രതികളായ യൂസഫ് അന്വറിനും മുഹമ്മദ് ഇജാസിനും 40ഉം, 30ഉം മാസം വീതം തടവ് ശിക്ഷ ലഭിച്ചു. പാകിസ്താന് സൂപ്പര് ലീഗ് ട്വന്റി-ട്വന്റി മത്സരങ്ങള്ക്ക് More
 
വാതുവയ്പ്പ്: മുന്‍ പാകിസ്താന്‍ ക്രിക്കറ്റ്‌ താരത്തിന് 17 മാസം തടവ് ശിക്ഷ

വാതുവയ്പ്പുമായി ബന്ധപ്പെട്ട് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ്‌ താരം നസീര്‍ ജംഷാദിന് 17 മാസം തടവ് ശിക്ഷ കോടതി വിധിച്ചു. സഹതാരങ്ങളെ കൈക്കൂലി വാങ്ങുന്നതിനായി ബ്രിട്ടീഷ്‌ വാതുവയ്പ്പുകാരുമായി ചേര്‍ന്ന് പ്രേരിപ്പിച്ചു എന്ന ഗൂഡാലോചനയില്‍ പങ്കെടുത്തു എന്ന് ജംഷാദ് നേരത്തെ സമ്മതിച്ചിരുന്നു. തുടര്‍ന്ന് പത്തു വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 2018ല്‍ വിലക്കിയിരുന്നു.

ഗൂഡാലോചനയിലെ കൂട്ടു പ്രതികളായ യൂസഫ്‌ അന്‍വറിനും മുഹമ്മദ്‌ ഇജാസിനും 40ഉം, 30ഉം മാസം വീതം തടവ്‌ ശിക്ഷ ലഭിച്ചു. പാകിസ്താന്‍ സൂപ്പര്‍ ലീഗ് ട്വന്റി-ട്വന്റി മത്സരങ്ങള്‍ക്ക് ഇടയിലാണ് ജംഷാദും കൂട്ടാളികളും സഹതാരങ്ങളെ വാതുവയ്പ്പിന് പ്രേരിപ്പിച്ചത്. വാതുവയ്പ്പ് കമ്പനിയുടെ പ്രതിനിധി എന്ന രീതിയില്‍ വേഷം മാറിയ ഒരു പൊലിസുദ്യോഗസ്ഥനാണ് ഇവരെ കുടുക്കിയത്.

പിഎസ്എല്‍ കൂടാതെ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും വാതുവയ്പ്പിനായി ജംഷാദ് താരങ്ങളെ സമീപിച്ചിരുന്നു.