Movie prime

സി ബി എസ് ഇ പരീക്ഷ: എതിർപ്പുമായി രക്ഷിതാക്കൾ

മാറ്റിവെച്ച പരീക്ഷകൾ ജൂലൈ 1 മുതൽ നടത്താനുള്ള സി ബി എസ് ഇ തീരുമാനത്തിനെതിരെ രക്ഷാകർതൃ സംഘടന രംഗത്തെത്തി. വടക്കുകിഴക്കൻ ഡൽഹിയിൽ നടക്കാനുള്ള പത്താം ക്ലാസ് പരീക്ഷയും രാജ്യമൊട്ടാകെയുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷയും നടത്താനുള്ള സി ബി എസ് ഇ തീരുമാനം അപകടകരമാണെന്ന് ഇന്ത്യ വൈഡ് പാരൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് അനുഭ സഹായ് പറഞ്ഞു. ജൂലൈ മാസത്തോടെ കൊറോണ രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടാകും എന്നാണ് കരുതുന്നത്. അതിനിടയിൽ പരീക്ഷകൾ നടത്താനുള്ള തീരുമാനം അപകടകരവും അനുചിതവുമാണ്. രോഗികളുടെ More
 
സി ബി എസ് ഇ പരീക്ഷ: എതിർപ്പുമായി രക്ഷിതാക്കൾ

മാറ്റിവെച്ച പരീക്ഷകൾ ജൂലൈ 1 മുതൽ നടത്താനുള്ള സി ബി എസ് ഇ തീരുമാനത്തിനെതിരെ രക്ഷാകർതൃ സംഘടന രംഗത്തെത്തി. വടക്കുകിഴക്കൻ ഡൽഹിയിൽ നടക്കാനുള്ള പത്താം ക്ലാസ് പരീക്ഷയും രാജ്യമൊട്ടാകെയുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷയും നടത്താനുള്ള സി ബി എസ് ഇ തീരുമാനം അപകടകരമാണെന്ന് ഇന്ത്യ വൈഡ് പാരൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് അനുഭ സഹായ് പറഞ്ഞു.

ജൂലൈ മാസത്തോടെ കൊറോണ രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടാകും എന്നാണ് കരുതുന്നത്. അതിനിടയിൽ പരീക്ഷകൾ നടത്താനുള്ള തീരുമാനം അപകടകരവും അനുചിതവുമാണ്. രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷാ ഉത്തരവാദിത്തം സി ബി എസ് ഇ ഏറ്റെടുക്കുമോ എന്ന് അവർ ചോദിച്ചു. തികച്ചും അപലപനീയമാണ് ഈ തീരുമാനം. ഏതെങ്കിലും കുട്ടിക്ക് രോഗം ബാധിച്ചാൽ അതിൻ്റെ മുഴുവൻ ഉത്തരവാദിത്തവും സർക്കാറിനും സി ബി എസ് ഇ യ്ക്കുമാണ്. രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ജീവൻ വെച്ചാണ് സിബിഎസ്ഇ പന്താടുന്നത്.

ഇന്നലെയാണ് പരീക്ഷകളുടെ ഡേറ്റ് ഷീറ്റ് ബോർഡ് പ്രസിദ്ധീകരിച്ചത്. സാമൂഹ്യ അകലം പാലിക്കുക, മാസ്കുകൾ ധരിക്കുക, ഹാൻഡ് സാനിറ്റൈസറുകൾ കൂടെ കരുതുക തുടങ്ങി നിരവധി നിർദേശങ്ങളോടെയാണ് പരീക്ഷാ നടത്തിപ്പിന് സി ബി എസ് ഇ ഒരുങ്ങുന്നത്.