in

കാമ്പസ് കഥയുമായി പട്ടം

കോളേജ് കാമ്പസ് പശ്ചാത്തലത്തിലുളള കഥ  പറയുന്ന ചിത്രമാണ് പട്ടം. ചിത്രത്തിന്റെ  കഥയും സംവിധാനവും നിർവഹിക്കുന്നത് നവാഗതനായ രജീഷ് വി. രാജാണ്. ബിഗ് സോണ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജാസിം റഷീദ്, ജെ. ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രജീഷ് വി. രാജ, കവിതാ വിശ്വനാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും രചിക്കുന്നു.

ഒരു കോളേജിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നുളള അമ്പതോളം കുട്ടികള്‍ സപ്ത ദിന പരിസ്ഥിതി സൗഹൃദ ക്യാമ്പില്‍ പങ്കെടുക്കാന്‍ പോകുന്നതുമായി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ വികസിക്കുന്നത്.പ്രണയത്തിനും സൗഹൃദത്തിനും നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ നാലു നായകന്‍മാരും നാലു നായികമാരുമുണ്ട്. അമ്പതോളം പുതുമുഖങ്ങളും മലയാള സിനിമയിലെ പ്രശസ്ത താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

ചിറ്റു എബ്രഹാം, റിഷ  പി. ഹരിദാസ്, ജാസിം റഷീദ്, ശ്രീദര്‍ശ്, ലയന രമേശ്, ജിഷ്ണു രവീന്ദ്രന്‍, ശരണ്യ കെ. സോമന്‍, മാത്യൂ ജോട്ടി, അപര്‍ണ്ണ മേനോന്‍,  ജുഹി റസ്തകി, അനാമിക, ബിജുക്കുട്ടന്‍, ജയന്‍ ചേര്‍ത്തല, ഷിബു ലബാന്‍, മുന്‍ഷി ഹരി, അജിബായ്, രഞ്ജിത്ത് ചെങ്ങമനാട്, ബിനീഷ് ബാസ്റ്റിന്‍, ക്ലെമന്റ് കുട്ടന്‍, അജയകുമാര്‍ ശ്രീനിവാസ്, രാജേഷ് വയനാട്, റിനു കല്യാണി, ധനുഷ് കുമാര്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.ഛായാഗ്രഹണം: വിപിന്‍ രാജ്, ഗോപുപ്രസാദ്.

ഗാനരചന: രജീഷ് വി. രാജ, ശ്രീജിത്ത് ജെ.ബി. സംഗീതം: പ്രശാന്ത് മോഹന്‍ എം.പി. ഗായകര്‍: ഉണ്ണിമേനോന്‍, വിധു പ്രതാപ്, അഞ്ജു ജോസഫ്, അനാമിക, ശ്രീജിത്ത് ബാബു, സൗമ്യ, ആന്‍സി സജീവ്, പവിത്ര മോഹന്‍. എഡിറ്റര്‍: അഖില്‍രാജ് പുത്തന്‍വീട്ടില്‍. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ജന്റർ പാർക്ക് ഭാവി നടപടികൾ ചർച്ച ചെയ്തു

സാമ്പത്തികരംഗം കടുത്ത പ്രതിസന്ധിയിൽ