in

ഷാരൂഖ്‌ ഖാന്‍ നിര്‍മ്മിച്ച ഹിന്ദി സിനിമയെ പ്രശംസിച്ച് പൌലോ കൊയ്‌ലോ

സഞ്ജയ്‌ മിശ്ര നായകനായ ഷാരൂഖ്‌ ഖാന്‍ നിര്‍മിച്ച് ഹര്‍ദ്ദിക് മേത്ത സംവിധാനം ചെയ്ത ‘കാംയാബ്’ എന്ന സിനിമയെ പുകഴ്ത്തി പ്രശസ്ത എഴുത്തുകാരന്‍ പൌലോ കൊയ്‌ലോ. ആള്‍ക്കെമിസ്റ്റിന്‍റെ സൃഷ്ടാവ് ട്വിറ്റര്‍ വഴിയാണ് അഭിനന്ദനം അറിയിച്ചത്. ചെറിയ റോളുകള്‍ സിനിമയില്‍ ചെയ്യുന്ന നടന്‍ അവസരങ്ങള്‍ക്കായി അലയുന്നതും അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും രസകരമായി പറയുന്ന ചിത്രമാണ് കാംയാബ്.

“നിര്‍മ്മാതാക്കള്‍ ആദ്യ ഫ്രെയിമില്‍ തന്നെ നിങ്ങള്‍ക്ക് നന്ദി അറിയിക്കും @iamsrk. ഞാനും അത് തന്നെ പറയുന്നു. രണ്ടു ദിവസം മുന്‍പ് മഹാനായ ബ്രസീലിയന്‍ നടന്‍ ഫ്ലാവിയോ മിഗ്ളിയാഷിയോ എങ്ങനെയാണ് ഇവിടുത്തെ സിനിമാ മേഖല നടന്മാരെ പരിഗണിക്കുന്നതെന്ന് കുറിപ്പെഴുതിയ ശേഷം ആത്മഹത്യ ചെയ്തു. കോമഡി എന്ന പേരിലാണ് നിങ്ങളുടെ ഈ സിനിമയെങ്കിലും സത്യത്തില്‍ അതൊരു ദുരന്ത കലയാണ്‌”, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ട്വീറ്റിന് ഷാരൂഖ്‌ ഖാന്‍ മറുപടി നല്‍കി. മഹാനായ എഴുത്തുകാരന് സിനിമ ഇഷ്ടപ്പെട്ടതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും ക്യാരക്റ്റര്‍ റോളുകള്‍ ചെയ്യുന്ന നടന്മാര്‍ വളരെ പെട്ടന്ന്‍ വിസ്മരിക്കപ്പെടുന്നത് ദുഖകരമായ കാര്യമാണെന്ന് അദ്ദേഹം കുറിച്ചു.

 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഇന്ന് മഹാകവി രബീന്ദ്രനാഥ് ടാഗോര്‍ ജനിച്ച ദിവസം

കോവിഡ് കാലത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളകൾ