Movie prime

യുവെന്റസ് താരം പൗളോ ഡിബാലയ്ക്കും കൊറോണ

പ്രതിരോധനിര താരം ഡാനിയേല് റുഗാനിക്ക് പിന്നാലെ ഇറ്റാലിയന് ക്ലബ്ബ് യുവെന്റസിന്റെ അര്ജന്റീന താരം പൗളോ ഡിബാലയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. താരത്തിന്റെ പരിശോധന ഫലം പോസിറ്റീവാണെന്ന് ഇറ്റാലിയന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. താരം ഇപ്പോള് ഐസൊലേഷനിലാണ്. ഇതിനൊപ്പം ക്ലബ്ബിന്റെ താരങ്ങളും മറ്റ് ജീവനക്കാരുമടക്കം 121 പേര് നിരീക്ഷണത്തിലാണ്. അതേസമയം ഡിബാലയുമായി സമീപകാലത്ത് അടുത്തിടപഴകിയ അര്ജന്റീന സഹതാരം ഗോള്സാലോ ഹിഗ്വെയ്നും നിരീക്ഷണത്തിലാണെന്നും മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. യുവെന്റസില് ഡിബാലയുടെ സഹതാരം ഡാനിയേല് റുഗാനിക്ക് കഴിഞ്ഞ ദിവസമാണ് കൊറോണ More
 
യുവെന്റസ് താരം പൗളോ ഡിബാലയ്ക്കും കൊറോണ

പ്രതിരോധനിര താരം ഡാനിയേല്‍ റുഗാനിക്ക് പിന്നാലെ ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ അര്‍ജന്റീന താരം പൗളോ ഡിബാലയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

താരത്തിന്റെ പരിശോധന ഫലം പോസിറ്റീവാണെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താരം ഇപ്പോള്‍ ഐസൊലേഷനിലാണ്. ഇതിനൊപ്പം ക്ലബ്ബിന്റെ താരങ്ങളും മറ്റ് ജീവനക്കാരുമടക്കം 121 പേര്‍ നിരീക്ഷണത്തിലാണ്.

അതേസമയം ഡിബാലയുമായി സമീപകാലത്ത് അടുത്തിടപഴകിയ അര്‍ജന്റീന സഹതാരം ഗോള്‍സാലോ ഹിഗ്വെയ്‌നും നിരീക്ഷണത്തിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവെന്റസില്‍ ഡിബാലയുടെ സഹതാരം ഡാനിയേല്‍ റുഗാനിക്ക് കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചൈന കഴിഞ്ഞാല്‍ കൊറോണ വൈറസ് ബാധ ഏറ്റവുമധികം ബാധിച്ചിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറ്റലി. എന്നാല്‍ ഇറ്റാലിയന്‍ ലീഗിലെ ഒരു താരത്തിന് ഇതാദ്യമായാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഏപ്രില്‍ 3 വരെ ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്. ഇറ്റലിയില്‍ ഇതുവരെ 12,000-ല്‍ അധികം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിനിടെ കൊറോണ വൈറസ് ബാധമൂലം ഇറ്റലിയില്‍ മരണം 1000 കടന്നു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക്‌ കൊറോണ ബാധിച്ച ഇറ്റലിയില്‍ വ്യാഴാഴ്ച മാത്രം 189 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസഖ്യ 1016 ആയി.