Movie prime

ഒമാനിൽ സന്ദർശക വീസയിൽ പോകുന്നവർ ജാഗ്രത പാലിക്കണം: നോർക്ക റൂട്ട്‌സ്

സന്ദർശക വീസയിൽ ജോലി കിട്ടുമെന്ന വാഗ്ദാനത്തിൽ വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടതായി നോർക്ക റൂട്ട്സ് അറിയിച്ചു. കുടുംബ വീസയിലോ, ടൂറിസ്റ്റ് വീസയിലോ ട്രാവൽ ഏജൻസികൾ മുഖേന ഒമാനിൽ എത്തി നിർമാണ തൊഴിലിലും മറ്റും ഏർപ്പെടുത്തുകയും പിന്നീട് ശമ്പളം കിട്ടാതെ വരികയും ചെയ്യുന്ന നിരവധി സംഭവങ്ങൾ അടുത്തകാലത്തായി നടക്കുന്നു. വിസിറ്റിംഗ് വീസ വഴി എത്തിയാൽ ജോലി ഉണ്ടാകില്ലെന്നുള്ളകാര്യം മറച്ചു വച്ച് ലക്ഷങ്ങൾ കൈപ്പറ്റിയാണ് ട്രാവൽ ഏജൻസികൾ സന്ദർശക വീസ നൽകുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇത്തരത്തിൽ തട്ടിപ്പിന് ഇരയാകുന്നെങ്കിലും More
 
ഒമാനിൽ സന്ദർശക വീസയിൽ  പോകുന്നവർ ജാഗ്രത പാലിക്കണം: നോർക്ക റൂട്ട്‌സ്

സന്ദർശക വീസയിൽ ജോലി കിട്ടുമെന്ന വാഗ്ദാനത്തിൽ വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നത് ശ്രദ്ധയിൽപ്പെട്ടതായി നോർക്ക റൂട്ട്‌സ് അറിയിച്ചു. കുടുംബ വീസയിലോ, ടൂറിസ്റ്റ് വീസയിലോ ട്രാവൽ ഏജൻസികൾ മുഖേന ഒമാനിൽ എത്തി നിർമാണ തൊഴിലിലും മറ്റും ഏർപ്പെടുത്തുകയും പിന്നീട് ശമ്പളം കിട്ടാതെ വരികയും ചെയ്യുന്ന നിരവധി സംഭവങ്ങൾ അടുത്തകാലത്തായി നടക്കുന്നു.

വിസിറ്റിംഗ് വീസ വഴി എത്തിയാൽ ജോലി ഉണ്ടാകില്ലെന്നുള്ളകാര്യം മറച്ചു വച്ച് ലക്ഷങ്ങൾ കൈപ്പറ്റിയാണ് ട്രാവൽ ഏജൻസികൾ സന്ദർശക വീസ നൽകുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇത്തരത്തിൽ തട്ടിപ്പിന് ഇരയാകുന്നെങ്കിലും ആരും തന്നെ പരാതിപ്പെടാറില്ല എന്നതാണ് വസ്തുത. ഏതാനും ആഴ്ചകൾക്കോ, ഒരു മാസത്തേയ്ക്കോ ലഭിക്കുന്ന സന്ദർശക വീസയുടെ കാലാവധി കഴിഞ്ഞാൽ ഓരോ ദിവസവും 10 ഒമാനി റിയാൽ (ഏകദേശം 1800 രൂപ) പിഴ അടയ്ക്കേണ്ടതായിട്ടുണ്ട്.

പണവും പാസ്പോർട്ടും കയ്യിലില്ലാത്തതിനാൽ പലരും കിടക്കാൻ സ്ഥലമില്ലാതെ പബ്ലിക്ക് പാർക്കുകളിലും മറ്റും കിടക്കേണ്ട സാഹചര്യം ഉണ്ടാവാറുണ്ട്. ആയതിനാൽ സന്ദർശക വീസയിൽ ഒമാനിൽ പോകുമ്പോൾ ജോലി കിട്ടില്ല എന്ന കാര്യം ശ്രദ്ധിക്കണമെന്നും തട്ടിപ്പിനിരയാകരുതെന്നും നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.