Movie prime

ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ സംവരണത്തിന് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തി

തിരുവനന്തപുരം: അംഗപരിമിതാവകാശ നിയമ പ്രകാരം (Rights of Persons with Disabilities Act 2016) ഭിന്നശേഷിക്കാര്ക്കുള്ള തൊഴില് സംവരണത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാര്ക്ക് അനുയോജ്യമായ കൂടുതല് തസ്തികകള് കണ്ടെത്തി സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്. ലോക്കോമോട്ടോര് ഡിസബിലിറ്റി, ഹിയറിംഗ് ഇംപയര്മെന്റ് എന്നീ അംഗപരിമിതത്വം ഉള്ളവര്ക്ക് ഹോമിയോപ്പതി വകുപ്പില് ലാബ് ടെക്നീഷ്യന് ഗ്രേഡ് 2, ലോ വിഷന്, ഹിയറിംഗ് ഇംപയര്മെന്റ്, ലോക്കോമോട്ടോര് ഡിസബിലിറ്റി എന്നീ അംഗപരിമിതത്വം ഉള്ളവര്ക്ക് More
 
ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ സംവരണത്തിന് അനുയോജ്യമായ തസ്തികകള്‍ കണ്ടെത്തി

തിരുവനന്തപുരം: അംഗപരിമിതാവകാശ നിയമ പ്രകാരം (Rights of Persons with Disabilities Act 2016) ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ സംവരണത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ കൂടുതല്‍ തസ്തികകള്‍ കണ്ടെത്തി സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

ലോക്കോമോട്ടോര്‍ ഡിസബിലിറ്റി, ഹിയറിംഗ് ഇംപയര്‍മെന്റ് എന്നീ അംഗപരിമിതത്വം ഉള്ളവര്‍ക്ക് ഹോമിയോപ്പതി വകുപ്പില്‍ ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് 2, ലോ വിഷന്‍, ഹിയറിംഗ് ഇംപയര്‍മെന്റ്, ലോക്കോമോട്ടോര്‍ ഡിസബിലിറ്റി എന്നീ അംഗപരിമിതത്വം ഉള്ളവര്‍ക്ക് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ അറ്റന്റര്‍ എന്നീ തസ്തികകളാണ് കണ്ടെത്തി ഉത്തരവ് പുറപ്പെടുവിച്ചത്.

അംഗപരിമിതാവകാശ നിയമ പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് 4 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇതനുസരിച്ച് ഏതൊക്കെ തസ്തികകളില്‍ ഏതൊക്കെ ഭിന്നശേഷിക്കാര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുമെന്ന് കണ്ടെത്താന്‍ ഒരു വിദഗ്ധ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് ഈ തസ്തികകള്‍ കണ്ടെത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

ഭിന്നശേഷിക്കാര്‍ക്ക് പരമാവധി സഹായം നല്‍കി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് 4 ശതമാനം ജോലി സംവരണം ഏര്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പ് അടുത്തിടെ ഉത്തരവിട്ടിരുന്നു. എയിഡഡ് സ്‌കൂളുകള്‍, കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവിടങ്ങളിലാണ് മൊത്തം ഒഴിവുകളുടെ 4 ശതമാനം ജോലി സംവരണം ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.