Movie prime

ഇര പ്രതിയുമായി ഒത്തുതീർപ്പിലെത്തിയാലുംപോക്സോ കേസ് റദ്ദാക്കാനാവില്ല: ഡൽഹി ഹൈക്കോടതി

പോക്സോ കേസ് കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ തടയാനായി രൂപം കൊണ്ടതാണെന്നും അതിന് സാമൂഹ്യമായി വലിയ പ്രാധാന്യമാണ് ഉള്ളതെന്നും ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയായ സമയത്ത് ഇര പ്രതിയുമായി ഒത്തുതീർപ്പിലെത്തി കേസ് റദ്ദാക്കണം എന്ന ആവശ്യമുന്നയിച്ചാലും പോക്സോ പ്രകാരം ചുമത്തപ്പെട്ട കേസ് റദ്ദാക്കാനാവില്ല എന്ന് കോടതി വിധിച്ചു. POCSO Act ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിൻ്റെതാണ് നിർണായകമായ വിധി.പോക്സോ നിയമപ്രകാരമുള്ള ഒരു കുറ്റം റദ്ദാക്കാൻ സെക്ഷൻ 482 സി ആർ പി സി പ്രകാരം ഹൈക്കോടതിയുടെ അധികാരപരിധി വിനിയോഗിക്കുന്നത് കുട്ടികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി More
 
ഇര പ്രതിയുമായി ഒത്തുതീർപ്പിലെത്തിയാലുംപോക്സോ കേസ് റദ്ദാക്കാനാവില്ല: ഡൽഹി ഹൈക്കോടതി
പോക്സോ കേസ് കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ തടയാനായി രൂപം കൊണ്ടതാണെന്നും അതിന് സാമൂഹ്യമായി വലിയ പ്രാധാന്യമാണ് ഉള്ളതെന്നും ബോംബെ ഹൈക്കോടതി. പ്രായപൂർത്തിയായ സമയത്ത് ഇര പ്രതിയുമായി ഒത്തുതീർപ്പിലെത്തി കേസ് റദ്ദാക്കണം എന്ന ആവശ്യമുന്നയിച്ചാലും പോക്സോ പ്രകാരം ചുമത്തപ്പെട്ട കേസ് റദ്ദാക്കാനാവില്ല എന്ന് കോടതി വിധിച്ചു. POCSO Act
ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിൻ്റെതാണ് നിർണായകമായ വിധി.പോക്സോ നിയമപ്രകാരമുള്ള ഒരു കുറ്റം റദ്ദാക്കാൻ സെക്ഷൻ 482 സി ‌ആർ‌ പി ‌സി പ്രകാരം ഹൈക്കോടതിയുടെ അധികാരപരിധി വിനിയോഗിക്കുന്നത് കുട്ടികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടുവന്ന ഉദ്ദേശ്യത്തിന് വിരുദ്ധമായിരിക്കും എന്ന് കോടതി നിരീക്ഷിച്ചു. POCSO Act
ഐ പി സി സെക്ഷൻ 354, 354 ഡി, 506, 509, 34 പോക്സോ ആക്റ്റ് സെക്ഷൻ 10 എന്നിവ പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്ത കേസിലാണ് ഇരയും പ്രതിയും ഒത്തുതീർപ്പിലെത്തി ഒന്നിച്ചു ജീവിക്കുകയാണ് എന്ന് കാണിച്ച് പോക്സോ എഫ് ഐ ആർ റദ്ദാക്കണം എന്ന ആവശ്യവുമായി ഇര കോടതിയെ സമീപിച്ചത്.
ഇരയുടെ അകന്ന ബന്ധുവാണ് കുറ്റാരോപിതനായ വ്യക്തി. പ്രതി തൻ്റെ വീട്ടിൽ താമസിക്കുകയായിരുന്നെന്നും മാതാപിതാക്കളുടെ അസാന്നിധ്യത്തിൽ അയാൾ തന്നോട് മോശമായി പെരുമാറിയെന്നും ഇര ആദ്യം നൽകിയ പരാതിയിൽ പറയുന്നുണ്ട്. മറ്റ് രണ്ട് ബന്ധുക്കൾക്കൊപ്പം ചേർന്ന് അയാൾ തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.
ഇരയും പ്രതിയും ഒത്തുതീർപ്പിലെത്തിയാൽ പോലും
ബലാത്സംഗം പോലുള്ള അത്യന്തം ഹീനമായ കുറ്റകൃത്യങ്ങളിൽ സി ആർ പി സി സെക്ഷൻ 482 പ്രകാരം എഫ് ഐ ആർ റദ്ദാക്കാനാവില്ലെന്ന് കോടതി വിധിച്ചു. പോക്സോ എഫ് ഐ ആർ റദ്ദാക്കണം എന്ന ആവശ്യം ഉന്നയിച്ചുള്ള ഹർജി കോടതി തള്ളി.