Movie prime

ഫേസ്ബുക്ക് ചങ്ങാതിക്ക് അനുകൂലമായി പൊലീസ് നിലപാട് എടുക്കുമെന്ന് കരുതാനാവില്ലെന്ന് കോടതി

പരാതിക്കാരന്റെ ഫേസ്ബുക്ക് [ Facebook ] സുഹൃത്തായതു കൊണ്ടു മാത്രം നിയമവിരുദ്ധമായി അദ്ദേഹത്തിന് അനുകൂലമായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ നിലപാടെടുക്കും എന്ന് കരുതാനാവില്ലെന്ന് പഞ്ചാബ് ആൻ്റ് ഹരിയാന ഹൈക്കോടതി. ചണ്ഡിഗഡിലെ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൻ്റെ അന്വേഷണം ചണ്ഡിഗഡ് പൊലീസിന്റെ അധികാരപരിധിക്ക് പുറത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്. പരാതിക്കാരനിൽ നിന്നും പണം അപഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഗെർട്രൂഡ് ഡിസൂസ എന്ന സ്ത്രീയുടെ നിർദേശപ്രകാരം വ്യാജ എഫ്ഐആർ രജിസ്റ്റർ More
 
ഫേസ്ബുക്ക് ചങ്ങാതിക്ക് അനുകൂലമായി പൊലീസ് നിലപാട് എടുക്കുമെന്ന് കരുതാനാവില്ലെന്ന് കോടതി

പരാതിക്കാരന്റെ ഫേസ്ബുക്ക് [ Facebook ] സുഹൃത്തായതു കൊണ്ടു മാത്രം നിയമവിരുദ്ധമായി അദ്ദേഹത്തിന് അനുകൂലമായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ നിലപാടെടുക്കും എന്ന് കരുതാനാവില്ലെന്ന് പഞ്ചാബ് ആൻ്റ് ഹരിയാന ഹൈക്കോടതി.

ചണ്ഡിഗഡിലെ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൻ്റെ അന്വേഷണം ചണ്ഡിഗഡ് പൊലീസിന്റെ അധികാരപരിധിക്ക് പുറത്തേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്.

പരാതിക്കാരനിൽ നിന്നും പണം അപഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഗെർ‌ട്രൂഡ് ഡിസൂസ എന്ന സ്ത്രീയുടെ നിർദേശപ്രകാരം വ്യാജ എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തു എന്നാണ് ആരോപണം. ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും ഇവരുമായുളള അടുപ്പമാണ് ഹർജിയിൽ ചോദ്യം ചെയ്യപ്പെട്ടത്.

സിബിഐ സ്‌പെഷ്യൽ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും അദ്ദേഹത്തിന്റെ സുഹൃത്തായ ഐജിപി താജിന്ദർ ലുത്രയും പരാതിക്കാരിക്ക് അനുകൂലമായി ചണ്ഡിഗഡിലെ ഭരണാധികാരികളെ സ്വാധീനിച്ചു എന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.

പൊതുസേവകരുടെ ഫേസ്ബുക്ക് പേജിന്റെ ഫ്രണ്ട്സ് ലിസ്റ്റിൽ ധാരാളം പേരുണ്ടാകും. തൻ്റെ ഫേസ് ബുക്ക് ചങ്ങാതിയാണ് എന്നതുകൊണ്ടു മാത്രം ഒരു ഉദ്യോഗസ്ഥൻ അത്തരമൊരു വ്യക്തിയെ നിയമവിരുദ്ധമായി അനുകൂലിക്കുമെന്നും കുറ്റകൃത്യത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ അയാൾക്ക് അനുകൂലമായ നിലപാട് എടുക്കുമെന്നും കരുതാനാവില്ല.

സ്വകാര്യ ഇമെയിൽ ഐഡി വഴി ഉദ്യോഗസ്ഥർക്ക് പരാതികൾ അയയ്ക്കുന്നതോ, സോഷ്യൽ മീഡിയയിൽ അവരെ ചങ്ങാതിമാരാക്കുന്നതോ ദുരുദ്ദേശ്യപരമാണെന്ന് കരുതാനാവില്ലെന്ന് ജസ്റ്റിസ് സന്ത് പ്രകാശ് നിരീക്ഷിച്ചു.

കക്ഷികൾക്കിടയിൽ നീതി നടപ്പാക്കാനും പൊതുജനങ്ങളിൽ വിശ്വാസം വളർത്താനും സംസ്ഥാന പൊലീസിന്റെ അന്വേഷണത്തിന് വിശ്വാസ്യത ഇല്ലാത്ത സാഹചര്യത്തിലും മാത്രമാണ് അന്വേഷണം മറ്റൊരിടത്തേക്ക് മാറ്റേണ്ടത്. അപൂർവവും അസാധാരണവുമായ കേസുകളിൽ മാത്രമാണ് അത് നടപ്പാക്കുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു.

സ്റ്റേറ്റ് ഏജൻസികളുടെ നിഷ്പക്ഷമായ പ്രവർത്തനത്തിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുന്ന സന്ദർഭത്തിൽ അത് അനിവാര്യമായി വന്നേക്കാം. നിയമാനുസൃതവും സത്യസന്ധവും സമ്പൂർണവുമായ അന്വേഷണമാണ് അത്തരം ഘട്ടങ്ങളിൽ നടത്തേണ്ടത്.